സിംകാർഡ് ഇല്ലാതെ യാത്രക്കാർക്ക് സൗജന്യ വൈഫൈ സേവനം ; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈഫൈ കൂപ്പൺ കിയോസ്‌ക് സ്ഥാപിച്ചു

യാത്രക്കാർക്ക് സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുന്നതിനായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈഫൈ കൂപ്പൺ ഡിസ്പെൻസിങ് കിയോസ്‌കുകൾ സ്ഥാപിച്ചു. ഇതോടെ സിംകാർഡ് ഇല്ലാതെയും യാത്രക്കാർക്ക് വൈഫൈ ഉപയോഗിക്കാൻ സാധിക്കും.

വൈഫൈ കൂപ്പൺ കിയോസ്‌ക് നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ വിമാനത്താവളമാണ് തിരുവനന്തപുരം. പാസ്‌പോർട്ടും ബോർഡിംഗ് പാസും സ്‌കാൻ ചെയ്യുമ്പോൾ കിയോസ്‌കിൽ നിന്ന് വൈഫൈ പാസ്‌വേഡ് അടങ്ങുന്ന കൂപ്പൺ ലഭിക്കും. ഇത് ഉപയോഗിച്ച് യാത്രക്കാർക്ക് 2 മണിക്കൂർ സൗജന്യമായി വൈഫൈ ഉപയോഗിക്കാൻ സാധിക്കും.