ലോകത്തെ ഏറ്റവും വലിയ മെസേജിങ് സംവിധാനമായ വാട്സ്ആപ്പിൽ പുതിയ മാറ്റങ്ങൾ വരുന്നു. ഓരോ തവണയും നിരവധി മാറ്റങ്ങളാണ് വാട്സാപ് അവതരിപ്പിക്കാറുള്ളത്. ഇനി നിരവധി ഫീച്ചറുകളാണ് വാട്സാപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. യൂസർഇന്റർഫേസ് ‘മെറ്റീരിയൽ ഡിസൈൻ ത്രീ’ മാർഗനിർദേശമനുസരിച്ച് റീഡിസൈൻ ചെയ്യുന്നതാണ് പുതിയൊരു ഫീച്ചർ.
റീഡിസൈൻഡ് സ്വിച്ചുകളും ഫ്‌ളോട്ടിങ് ആക്ഷൻ ബട്ടണുകളുമടക്കം നിരവധി മാറ്റങ്ങളാണ് ഇതിൽ വാട്‌സ്ആപ്പ് അവതരിപ്പിക്കാനിരിക്കുന്നത്. അജ്ഞാത കോളുകളും സ്പാം കോളുകളും സൈലന്റായി കിടക്കുന്ന ‘സൈലൻസ് അൺനോൺ കോൾസ്’ എന്ന അപ്ഡേറ്റും വാട്സ്ആപ്പിൽ പുതുതായി വരുന്നുണ്ട്.
ഈ ഫീച്ചർ ഉപയോഗിച്ച് കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്തവർ വിളിച്ചാൽ ഫോൺ സൈലന്റിലാവും. അതേസമയം നോട്ടിഫിക്കേഷൻ ഏരിയയിൽ കോൾ പ്രത്യക്ഷപ്പെടുന്നതിനാൽ കോൾ മിസ്സായി പോകുന്ന സാഹചര്യം ഉണ്ടാവില്ല.

