ഹെയ്തി ദുരിതാശ്വാസത്തിന് സമ്മാനത്തുക നല്‍കുമെന്ന് ടെന്നീസ് താരം നവോമി ഒസാക്ക
ജപ്പാന്‍ വനിതാ ടെന്നീസ് താരം നവോമി ഒസാക്ക സിന്‍സിനാറ്റി ഓപ്പണില്‍ നിന്നു ലഭിക്കുന്ന എല്ലാ സമ്മാനത്തുകയും ഹെയ്തിയിലെ ഭൂകമ്പബാധിതര്‍ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് അറിയിച്ചു.
വെസ്റ്റേണ്‍ & സതേണ്‍ ഓപ്പണ്‍ എന്ന് വിളിക്കപ്പെടുന്ന ടൂര്‍ണമെന്റിന് വനിതാ സിംഗിള്‍സ് വിജയിക്ക് 2,55,220 ഡോളറായിരിക്കും സമ്മാനതുക, കൂടാതെ റണ്ണറപ്പിന് 1,88,945 യുഎസ് ഡോളറും ലഭിച്ചേക്കും.
ടോക്കിയോ ഒളിമ്പിക്‌സാണ് നവോമി അവസാനമായി കളിച്ചത്. മൂന്നാം റൗണ്ടില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ മാര്‍ക്കറ്റ വാന്‍ഡ്രോസോവയോട് തോറ്റതിന് ശേഷം മെഡല്‍ റൗണ്ടില്‍ പ്രവേശിക്കാന്‍ കഴിയാതെ പുറത്തായിരുന്നു.
ഹെയ്തിയില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഇതില്‍ 300 ല്‍ അധികം ആളുകള്‍ മരിക്കുകയും ആയിരക്കണക്കിന് പേര്‍ ഭവനരഹിതരാവുകയും ചെയ്തു.










