മിശിഹാ ഇന്ന് പിഎസ്ജി ജേഴ്‌സിയില്‍ കളത്തിലിറങ്ങും, നെയ്മര്‍-മെസി കോംബോയ്ക്കായി ആരാധകര്‍ കാത്തിരിക്കുന്നു !

പാരിസ്: വളര്‍ന്നു വന്ന തട്ടകമായ ബാഴ്സലോണ വിട്ട അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസി ഇന്ന് പിഎസ്ജി ജേഴ്‌സിയില്‍ കളത്തിലിറങ്ങും. സീസണിലെ ആദ്യ ഹോം മത്സരത്തില്‍ തന്നെ മെസിയെ പിഎസ്ജി ഇറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സമയം രാത്രി 12.30 മുതലാണ് മത്സരങ്ങള്‍ നടക്കുക.

നെയ്മര്‍ മെസി കോംബോയ്ക്കായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. കോവിഡ് വ്യാപനത്തോത് കുറഞ്ഞതിനാല്‍ തന്നെ കാണികള്‍ക്ക് പ്രവേശനാനുമതിയും നല്‍കിയിട്ടുണ്ട്.

മത്സരത്തില്‍ സ്ട്രാസ്ബര്‍ഗിനെയാണ് പി എസ് ജി നേരിടുക. മെസിയെ കൂടാതെ റയാല്‍ മാഡ്രിഡ് വിട്ട സെര്‍ജിയോ റാമോസ്, അഷ്റാഫ് ഹാകിമി, ഗോള്‍ കീപ്പര്‍ ജിയാന്‍ ലൂയിജി ഡൊന്നരൂമ, ജോര്‍ഗിനോ വിന്‍ദാലം എന്നിവരും പി.എസ്.ജിയില്‍ പുതിയതായി എത്തിയിട്ടുണ്ട്.