തിരുപ്പതി: ഒളിംപിക്‌സില്‍ രണ്ടാം മെഡലെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ വനിതാ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു യുവജനങ്ങള്‍ക്കായി കായിക പരിശീലന അക്കാദമി തുടങ്ങുന്നു. ആന്ധ്രാ സര്‍ക്കാരിന്റെ സംയുക്ത സഹകരണത്തോടെ വിശാഖപട്ടണത്ത് അക്കാദമി തുടങ്ങാനാണു തീരുമാനമെന്നു സിന്ധു അറിയിച്ചു.
രാജ്യത്തെ യുവജനങ്ങള്‍ക്കു കായിക മേഖലയെക്കുറിച്ചു വേണ്ടത്ര അറിവില്ലെന്നും, അതുമൂലം പലരുടെയും പ്രതിഭകള്‍ തിരിച്ചറിയാതെ പോകുന്നു, ഇതു പരിഹരിക്കാനാണ് അക്കാദമി തുടങ്ങുന്നതെന്നും താരം വ്യക്തമാക്കി.
2024 ലെ പാരീസ് ഒളിംപിക്സില്‍ സ്വര്‍ണം നേടുകയാണു തന്റെ അടുത്ത ലക്ഷ്യമെന്നും താരം പറഞ്ഞു.
റിയോയില്‍ വെള്ളി നേടിയ സിന്ധു ടോക്കിയോയില്‍ ചൈനയുടെ ഹി ബിങ് ജിയാവോയെ തോല്‍പ്പിച്ചാണു വെങ്കലത്തില്‍ മുത്തമിട്ടത്.

