മ്യൂണിക്ക്: ജര്‍മ്മന്‍ ഫുട്‌ബോളിലെ മാന്ത്രികതാരം ഗെര്‍ഡ് മുള്ളര്‍ (75) വിടവാങ്ങി. ജര്‍മ്മനിക്ക് 1972ലെ യൂറോകപ്പും 74ലെ ലോകകപ്പും നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മുള്ളര്‍ രാജ്യത്തിനായി 62 മത്സരങ്ങളില്‍ 68 ഗോളുകള്‍ നേടിയിട്ടുണ്ട്.
ബുണ്ടസ് ലിഗ, ജര്‍മ്മന്‍ കപ്പുകളില്‍ നാലു തവണ വീതവും യൂറോപ്യന്‍ കപ്പില്‍ മൂന്നു തവണയും ബയേണ്‍ മ്യൂണിക്കിനെ ജേതാക്കളാക്കിയതില്‍ പ്രധാന പങ്കുവഹിച്ചത് ഗെര്‍ഡ് മുള്ളറിന്റെ ബൂട്ടുകളായിരുന്നു. 1970ല്‍ ബാള്‍ ഓണ്‍ ഡി ഓര്‍ പുരസ്‌കാരവും അദ്ദേഹവും നേടി.
യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളില്‍ മുള്ളറിന്റെ പല റെക്കാഡുകളും സമീപകാലത്ത് മാത്രമാണ് മെസിയും റോബര്‍ട്ടോ ലെവാന്‍ഡോവ്‌സ്‌കിയുമടക്കമുള്ളവര്‍ മറികടന്നത്.
പിന്നീട്, ബയേണ്‍ മ്യൂണിക്കിന്റെ പരിശീലകനായിരിക്കെ അള്‍ഷിമേഴ്‌സ് രോഗത്തിന്റെ പിടിയിലായിരുന്നു.

