ഗുവാഹത്തി: ടോക്കിയോ ഒളിംപിക്‌സ് ഇടിക്കൂട്ടിലെ ഇന്ത്യയുടെ അഭിമാനം ലവ്ലിന ബോര്‍ഗഹെയ്ന് അസം സര്‍ക്കാരിന്റെ ആദരവ്. വനിതാ ബോക്‌സിംഗില്‍ വെങ്കലം നേടിയ ലവ്ലിനയ്ക്ക് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തില്‍ നാട്ടില്‍ ഗംഭീര വരവേല്‍പ്പാണ് നല്‍കിയത്.
ലവ്ലിനയ്ക്ക് പാരിതോഷികമായി 1 കോടി രൂപയും, അസം പോലീസില്‍ ഡി.എസ്.പിയായി ജോലിയും ഗുവാഹത്തിയില്‍ നടന്ന അനുമോദനച്ചടങ്ങില്‍ മുഖ്യമന്ത്രി വാഗ്ദ്ധാനം ചെയ്തു. മാത്രമല്ല, അസമിലെ ആദ്യ ഒളിംപിക്‌സ് മെഡല്‍ ജേതാവായ ലവ്ലിനയ്ക്ക് പാരീസ് ഒളിംപിക്‌സ് വരെ മാസം ഒരു ലക്ഷം രൂപ വീതവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ, ലവ്ലിനയുടെ പേരില്‍ അസമിലെ ഗോലഘട്ട് ജില്ലയിലെ സൗപത്താറില്‍ 25 കോടിയുടെ സ്പോര്‍ട്സ് കോംപ്ലക്സ് നിര്‍മിക്കുമെന്നും ഹിമാന്ത അറിയിച്ചു.

