ന്യൂഡല്‍ഹി: 2012 അണ്ടര്‍ 19 ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമിന്റെ നായകന്‍ ഉന്‍മുക്ത് ചന്ദ് ഇന്ത്യന്‍ ക്രിക്കറ്റ് കളമൊഴിയുന്നു. ഇന്ത്യന്‍ നിന്ന് വിരമിക്കുകയാാണെന്ന് ഇന്നലെ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഉന്‍മുക്ത് അറിയിച്ചു.
യു.എസ്.എയില്‍ ട്വന്റി-20 ലീഗില്‍ കളിക്കാനാണ് ഉന്‍മുക്തിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാനുള്ള അനുമതി ഇല്ലാത്തതിനാലാണ് ഉന്‍മുക്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
2012 ല്‍ അണ്ടര്‍ 19 ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിനെ നയിച്ച ഉന്‍മുക്ത് ചന്ദ് ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവിവാഗ്ദാനമായി വിലയിരുത്തപ്പെട്ടിരുന്നു. ഇന്ത്യ എ ടീമിന്റെ നായകനുമായി.
ഐപിഎല്ലില്‍ ഡല്‍ഹി, രാജസ്ഥാന്‍, മുംബൈ ടീമുകളിലും താരം കളിച്ചിട്ടുണ്ട്. അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ പുറത്താകാതെ നേടിയ 111 റണ്‍സ് അണ്ടര്‍ 19 ക്രിക്കറ്റിലെ മികച്ച ഇന്നിംഗ്‌സുകളിലൊന്നായി വിലയിരുത്തപ്പെടുന്നു.

