കിഴക്കമ്പലം: ഒളിംപിക് വെങ്കല മെഡല്‍ ജേതാവായ ഇന്ത്യന്‍ ഹോക്കി ടീം അംഗം പി.ആര്‍. ശ്രീജേഷിനെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ച് നടന്‍ മോഹന്‍ലാല്‍.
എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണ് രാജ്യത്തിനായി ശ്രീജേഷ് സ്വന്തമാക്കിയതെന്നും, നേരത്തെ വിളിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കിട്ടിയില്ലെന്നും മോഹന്‍ലാല്‍ അറിയിച്ചു.
മാത്രമല്ല, നിലവില്‍ ഷൂട്ടിംഗിന്റെ ഭാഗമായി ഹൈദരാബാദിലാണെന്നും നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ നേരില്‍ കാണാമെന്നും മോഹന്‍ലാല്‍ ശ്രീജേഷിനോട് പറഞ്ഞു.
നടന്‍ മമ്മൂട്ടിയും ശ്രീജേഷിന് അഭിനന്ദനം അറിയിച്ചിരുന്നു. കിഴക്കമ്പലത്തെ ശ്രീജേഷിന്റെ വീട്ടില്‍ എത്തിയാണ് താരം അഭിനന്ദിച്ചത്.

