ലോര്‍ഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ 27 റണ്‍സിന്റെ ലീഡുമായി ഇംഗ്ലണ്ട്. ഒന്നാം ഇന്നിങ്ങ്സില്‍ 391 റണ്‍സാണ് ഇംഗ്ലീഷ് നിര അടിച്ചെടുത്തത്.
ഇംഗ്ലണ്ട് സൂപ്പര്‍താരം ജോ റൂട്ടിന്റെ പോരാട്ടമാണ് ടീമിന് ലീഡ് നേടിക്കൊടുത്തത്. ജോണി ബൈര്‍സ്റ്റോ(57) ജോസ് ബട്‌ലര്‍ (23) എന്നിവര്‍ പുറത്തായതിന് ശേഷം തകര്‍ച്ചയുടെ വക്കിലെത്തിയ ടീമിനെ ഉയര്‍ത്തിക്കൊണ്ടുവന്നത് റൂട്ടിന്റെ കരുത്താണ്.
321 പന്തുകളില്‍ നിന്ന് 18 ബൗണ്ടറികളോടെയാണ് 180 റണ്‍സാണ് റൂട്ട് അടിച്ചെടുത്തത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് നേടിയപ്പോള്‍ ഇഷാന്ത് ശര്‍മ്മ മൂന്നും, ഷമി രണ്ടും വിക്കറ്റ് നേടി.

