ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്സിലെ സ്വര്‍ണ മെഡല്‍ നേട്ടത്തിനു പിന്നാലെ ലോക റാങ്കിംഗിലും നീരജ് ചോപ്രയ്ക്ക് കുതിപ്പ്. ഒളിംപിക്സിനു മുമ്പ് ജാവലിങ് ത്രോ ലോക റാങ്കിങില്‍ 16-ാമതായിരുന്ന നീരജ് 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുന്നത്.
ടോക്കിയോയില്‍ വമ്പന്മാരെ പിന്തള്ളിയ നീരജ് 1315 പോയിന്റോടെയാണ് രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചത്. 1396 പോയിന്റുമായി ജര്‍മ്മനിയുടെ യൊഹാന്നസ് വെറ്ററാണ് ഒന്നാം സ്ഥാനത്ത്. 2021-ല്‍ ഏഴു തവണ 90 മീറ്ററിലേറെ ദൂരം കണ്ടെത്തിയ താരമായ വെറ്റര്‍ക്ക് പക്ഷേ ടോക്കിയോയില്‍ ഇന്ത്യന്‍ താരത്തെ മറികടക്കാനായില്ല.
ഫൈനലില്‍ 87.58 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഒളി്പിക്സില്‍ സ്വര്‍ണ്ണമുത്തമിടുന്നത്. ഇതോടെ മെഡല്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് അത്ലറ്റെന്ന നേട്ടവും നീരജ് സ്വന്തമാക്കി.

