Politics (Page 45)

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കാളിയായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ ആഗ്രയിൽ വച്ചാണ് അദ്ദേഹം ഭാരത് ന്യായ് യാത്രയിൽ പങ്കുചേർന്നത്. കോൺഗ്രസ് സീറ്റുവിഭജന ചർച്ചകൾ നടന്ന് ഏതാനും ദിവസങ്ങൾക്കു ശേഷമാണ് ജോഡോ യാത്രയിൽ അഖിലേഷ് പങ്കെടുത്തത്. പ്രിയങ്ക ഗാന്ധിയുടെ ഇടപെടലാണ് ഇരുപാർട്ടികൾക്കുമിടയിലെ മഞ്ഞുരുകാൻ കാരണമെന്നാണ് റിപ്പോർട്ട്.

ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ ഒരുമിച്ചു പോരാടുമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. അഖിലേഷിനെ ന്യായ് യാത്രയിലേക്കു സ്വാഗതം ചെയ്തുകൊണ്ടായിരുന്നു പ്രിയങ്കയുടെ പരാമർശം. വരുംദിവസങ്ങളിൽ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുക എന്നതാവും ഏറ്റവും വലിയ വെല്ലുവിളി. ബിജെപി തകർത്ത അബേദ്കറുടെ ആശയങ്ങൾ സംരക്ഷിക്കുന്നതും വെല്ലുവിളിയാണെന്ന് അഖിലേഷ് യാദവ് ആഗ്രയിലെ പൊതുസമ്മേളനത്തിൽ വ്യക്തമാക്കി.

ന്യായ് യാത്രയിൽ പങ്കെടുക്കുന്ന ഇന്ത്യ മുന്നണിയിലെ പ്രധാന നേതാവാണ് അഖിലേഷ്. സീറ്റ് വിഭജനത്തിലെ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതിനാൽ തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി യാത്രയിൽ പങ്കുചേർന്നില്ല.

കൊച്ചി: മൂന്നാം സീറ്റുമായി ബന്ധപ്പെട്ട് വിഷയത്തിൽ മുസ്ലിം ലീഗുമായി ചർച്ച നടത്തി കോൺഗ്രസ്. മൂന്നാം സീറ്റ് വിഷയത്തിൽ യുഡിഎഫ് സംതൃപ്തരാണെന്ന് ചർച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ചർച്ചയിൽ കോൺഗ്രസും ലീഗും സംതൃപ്തരാണ്. നെഗറ്റീവായിട്ടുള്ള ക്യാമ്പെയ്ൻ നടക്കുന്നുണ്ട്. എന്നാൽ നെഗറ്റീവായിട്ടുള്ള ഒരു കാര്യവും നടക്കില്ല. എല്ലാം വളരെ പോസിറ്റീവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തുവെന്നും കെ സുധാകരൻ അറിയിച്ചു. അധികമായി ഒരു രാജ്യസഭാ സീറ്റ് നൽകുമെന്നാണ് വാഗ്ദാനം. ഇതോടെ നിലവിലെ പ്രതിസന്ധിയ്ക്ക് പരിഹാരമാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. എത്രയോ വർഷത്തെ ബന്ധമുള്ള സഹോദരപാർട്ടികളാണ് മുസ്ലിം ലീഗും കോൺഗ്രസുമെന്നും തങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നത് പരസ്പര വിശ്വാസത്തോടും ബഹുമാനത്തോടും കൂടിയാണെന്ന് വി ഡി സതീശൻ വ്യക്തമാക്കി.

മുന്നണിയിലെ രണ്ടാമത്തെ പ്രധാന കക്ഷിയാണ് ലീഗ്. അതനുസരിച്ച് ഭംഗിയായി ചർച്ചകളൊക്കെ പൂർത്തിയാക്കിയിട്ടുണ്ട്. അവർ പറഞ്ഞ കാര്യവും ഞങ്ങൾ പറഞ്ഞ കാര്യവും പരസ്പരം ഉൾക്കൊണ്ടിട്ടുണ്ട്. ഉഭയകക്ഷി ചർച്ചയാണ് നടന്നത്. ലീഗ് പ്രസിഡന്റ് സാദിഖലി തങ്ങൾ സ്ഥലത്തില്ല. അദ്ദേഹം എത്തിയ ശേഷം മറ്റന്നാൾ ചർച്ച നടക്കും. ഫൈനൽ തീരുമാനമുണ്ടാകും. ചർച്ച വളരെ ഭംഗിയായി പൂർത്തിയായെന്നും വി ഡി സതീശൻ പറഞ്ഞു.

അതേസമയം, മൂന്നാം സീറ്റ് വിഷയത്തിൽ കോൺഗ്രസുമായി നടത്തിയ ഉഭയകക്ഷി ചർച്ച തൃപ്തികരമായിരുന്നുവെന്നാണ് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചത്. .ഈ മാസം 27 ന് പാണക്കാട് ലീഗിന്റെ നേതൃയോഗം വിളിച്ചിട്ടുണ്ട്. ഇന്നത്തെ ചർച്ചയുടെ വിശദാംശങ്ങൾ നേതൃയോഗത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും. തീരുമാനം കോൺഗ്രസ് നേതാക്കളെയും അറിയിക്കും. ചർച്ച പോസിറ്റീവാണ്. കാര്യങ്ങളൊക്കെ തീർന്നുപോകും. ചർച്ചയുടെ ഡീറ്റെയിൽസ് പലതുമുണ്ട്. അതു ലീഗ് നേതൃയോഗത്തിൽ ചർച്ച ചെയ്യേണ്ടതുണ്ട്. മൂന്നാം സീറ്റിൽ ഉറപ്പു ലഭിച്ചോയെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ 27 -ാം തീയതി വരെ കാത്തിരിക്കേണ്ടി വരുമെന്നും അഭ്യൂഹങ്ങൾ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മുസ്ലിം ലീഗിനെ കോൺഗ്രസ് അപമാനിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ ചവിട്ടും കുത്തുമേറ്റ് യുഡിഎഫിൽ തുടരണോയെന്ന് ലീഗ് ആലോചിക്കണമെന്ന് ഇപി ജയരാജൻ ആവശ്യപ്പെട്ടു. ലീഗിനെ പരിഗണിക്കേണ്ടതാണെന്നും 60 വർഷമായി മുസ്ലിം ലീഗിന് രണ്ടു സീറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് ജാഥയിൽ മുസ്ലിം ലീഗിനെ അടുപ്പിക്കുന്നില്ലെന്ന് ജയരാജൻ അറിയിച്ചു. കോൺഗ്രസ് നേതാക്കൾ തമ്മിൽ ഇപ്പോൾ തെറിവിളിയാണ്. ഇനി നടക്കാനുള്ളത് അടിയാണെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.

അതേസമയം, മൂന്നാം സീറ്റിൽ മുസ്ലിം ലീഗ് നിലപാട് കടുപ്പിച്ചിരിക്കുകയാണ്. കോൺഗ്രസുമായുള്ള ചർച്ച പരാജയപ്പെട്ടാൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് ലീഗ് പദ്ധതിയിടുന്നതെന്നാണ് വിവരം.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറാക്കി ബിജെപി സംസ്ഥാന നേതൃത്വം. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനും പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ട്. പത്തനംതിട്ടയിൽ പിസി ജോർജ്ജും മകൻ ഷോൺ ജോർജ്ജും പരിഗണനയിലുണ്ട്. എറണാകുളത്ത് അനിൽ ആന്റണിയും കിറ്റെക്‌സ് എംഡി സാബു ജേക്കബുമാണ് പരിഗണനയിലുള്ളത്.

കുമ്മനം രാജശേഖരനെ കൊല്ലത്തും പരിഗണിക്കുന്നുണ്ട്. ഇവിടെ ശോഭാ സുരേന്ദ്രന്റെയും ബിബി ഗോപകുമാറിന്റെയും പേരുകളും പരിഗണിക്കുന്നു. അതേസമയം, പി സി ജോർജിനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കിയാൽ സഹകരിക്കില്ലെന്ന് ബിഡിജെഎസ് ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചു. നേരത്തെ സമുദായത്തെ അപമാനിക്കുന്ന നിലപാട് സ്വീകരിച്ചതിനാലാണ് പിസി ജോർജിനെതിരെ ബിഡിജെഎസ് നിലപാട് കടുപ്പിച്ചത്. ഇതോടെ പത്തനംതിട്ടയിൽ പി എസ് ശ്രീധരൻ പിള്ള മത്സരിക്കാൻ എത്തിയേക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 16 സീറ്റുകളിൽ ബിജെപിയും നാല് സീറ്റുകളിൽ ബിഡിജെഎസും മത്സരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. കോട്ടയം, മാവേലിക്കര ഇടുക്കി, ചാലക്കുടി സീറ്റുകൾ ബിഡിജെഎസിന് നൽകും. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥിയായേക്കുമെന്നാണ് വിവരം

ആലപ്പുഴയിൽ കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസിന്റെ ഭാര്യ ലിഷ രഞ്ജിത്ത് സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അനിൽ ആന്റണിയുടെ പേരും ഇവിടെ പരിഗണിക്കുന്നുണ്ട്.

തിരുവനന്തപുരം: പി സി ജോർജിനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കിയാൽ സഹകരിക്കില്ലെന്ന് ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ച് ബിഡിജെഎസ്. നേരത്തെ സമുദായത്തെ അപമാനിക്കുന്ന നിലപാട് സ്വീകരിച്ചതിനാലാണ് പിസി ജോർജിനെതിരെ ബിഡിജെഎസ് നിലപാട് കടുപ്പിച്ചത്. ഇതോടെ പത്തനംതിട്ടയിൽ പി എസ് ശ്രീധരൻ പിള്ള മത്സരിക്കാൻ എത്തിയേക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 16 സീറ്റുകളിൽ ബിജെപിയും നാല് സീറ്റുകളിൽ ബിഡിജെഎസും മത്സരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. കോട്ടയം, മാവേലിക്കര ഇടുക്കി, ചാലക്കുടി സീറ്റുകൾ ബിഡിജെഎസിന് നൽകും. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥിയായേക്കുമെന്നാണ് വിവരം.

ആലപ്പുഴയിൽ കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസിന്റെ ഭാര്യ ലിഷ രഞ്ജിത്ത് സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. സന്ദീപ് വചസ്പതിയുടെ പേരും ആലപ്പുഴയിൽ പരിഗണിക്കുന്നുണ്ട്. ആലത്തൂരിൽ എസ് സി മോർച്ച സംസ്ഥാന അധ്യക്ഷൻ ഷാജിമോൻ വട്ടേക്കാടിനും സാധ്യതയുണ്ട്. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.

തൃശൂരിൽ സുരേഷ് ഗോപിയും ആറ്റിങ്ങലിൽ വി മുരളീധരനും പാലക്കാട് സി കൃഷ്ണ കുമാറും സ്ഥാനാർത്ഥികളായേക്കുമെന്നും സൂചനകളുണ്ട്.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ്. രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെ കമൽനാഥ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമൽനാഥ് പ്രഖ്യാപനവുമായി രംഗത്തെത്തിയിരുന്നു.

അടിച്ചമർത്തലിനും അനീതിക്കും എതിരായ പോരാട്ടത്തിൽ പങ്കാളികളാകണമെന്ന് തന്റെ പ്രവർത്തകരോട് കമൽനാഥ് ആഹ്വാനം ചെയ്തു. ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിലാണ് കമൽനാഥ് ഇക്കാര്യം അറിയിച്ചത്. ഓൺലൈനായാണ് യോഗം ചേർന്നിരുന്നത്. മാർച്ച് രണ്ടിന് ഭാരത് ന്യായ് യാത്ര മധ്യപ്രദേശിൽ എത്തും.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ വരവേൽക്കാനുള്ള ആവേശത്തിലാണ് മധ്യപ്രദേശിലെ ജനങ്ങളും കോൺഗ്രസ് പ്രവർത്തകരുമെന്ന് കമൽനാഥ് വ്യക്തമാക്കി. നമ്മുടെ നേതാവ് രാഹുൽ ഗാന്ധി രാജ്യത്തുടനീളം തെരുവിലിറങ്ങി അനീതിക്കും അടിച്ചമർത്തലിനും ചൂഷണത്തിനുമെതിരെ നിർണായക പോരാട്ടം നടത്തുകയാണ്. ഭാരത് ജോഡോ ന്യായ് യാത്രയിൽ പരമാവധി പങ്കാളികളായി രാഹുൽ ഗാന്ധിയുടെ ശക്തിയും ധൈര്യവും ആവാൻ ഞാൻ മധ്യപ്രദേശിലെ ജനങ്ങളോടും കോൺഗ്രസിന്റെ ധീരരായ പ്രവർത്തകരോടും അഭ്യർത്ഥിക്കുന്നു. അനീതിക്കെതിരായ ഈ മഹത്തായ പരിപാടിയിൽ നമുക്ക് ഒരുമിച്ച് അണിചേരാമെന്നും കമൽനാഥ് കൂട്ടിച്ചേർത്തു.

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്നുള്ള നിലപാടിലുറച്ച് മുസ്ലിം ലീഗ്. ഈ ആവശ്യം ശക്തമായി ഉന്നയിക്കാനാണ് പാർട്ടിയുടെ തീരുമാനം. യുഡിഎഫ് യോഗം ബഹിഷ്‌കരിക്കാനും ലീഗ് ആലോചനയുണ്ട്. ലോക്സഭാ സീറ്റില്ലെങ്കിൽ രാജ്യസഭാ സീറ്റ് പ്രഖ്യാപനം നടത്തണമെന്ന് ലീഗ് ആവശ്യപ്പെട്ടു. രാജ്യസഭാ സീറ്റും നൽകില്ലെന്ന കോൺഗ്രസ് നിലപാടിൽ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. അതുകൊണ്ട് രാജ്യസഭാ സീറ്റിൽ നിലയുറപ്പിക്കാനാണ് നീക്കം.

സീറ്റ് തന്നില്ലെങ്കിൽ കടുത്ത തീരുമാനങ്ങൾ എടുക്കുമെന്നാണ് ലീഗ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. രാജ്യസഭാ സീറ്റ് തന്നാലും മൂന്നാം ലോകസഭാ സീറ്റ് എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മുതിർന്ന ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ എംപി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിനു ശേഷം ലോകസഭയിൽ മൂന്നാം സീറ്റെന്ന ആവശ്യത്തിൽ നിന്ന് മുസ്ലിം ലീഗ് പിറകോട്ടു പോയിട്ടില്ലെന്നാണ് ദേശീയ ജനറൽ സെക്രട്ടറി പി കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്.

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തിൽ യുഡിഎഫ് യോഗത്തിന് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്ന് കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചിരുന്നു. പാണക്കാട് വെച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് മുസ്ലിം ലീഗ്.

പാണക്കാട് വെച്ച് മുസ്ലിം ലീഗ് ഇന്ന് അടിയന്തര യോഗം ചേർന്നിരുന്നു. പാണക്കാട് സാദിഖ് അലി തങ്ങളുടെ വസതിയിൽ വെച്ചാണ് അടിയന്തിര നേതൃയോഗം ചേർന്നത്. മൂന്നാം സീറ്റെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കാനും വിട്ട് വീഴ്ച വേണ്ടെന്നുമാണ് യോഗത്തിലെ തീരുമാനം.

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ സിപിഐ സ്ഥാനാർത്ഥിയാകാൻ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ. മത്സരത്തിന് പന്ന്യൻ സമ്മതം അറിയിച്ചുവെന്ന സിപിഐ വ്യക്തമാക്കി.

അതേസമയം, വയനാട്ടിൽ ആനി രാജ സിപിഐ സ്ഥാനാർഥിയാകും. തൃശൂരിൽ വി. എസ്. സുനിൽകുമാറും മാവേലിക്കരയിൽ സി എ അരുൺകുമാറാണ് സ്ഥാനാർത്ഥി പട്ടികയിലുള്ളത്. ഫെബ്രുവരി 26 ന് നടക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക.

അതേസമയം, 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയിൽ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ഫെബ്രുവരി 26 നായിരിക്കും സ്ഥാനാർത്ഥി പ്രഖ്യാപനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയെന്നാണ് വിവരം. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് ശേഷം പിബി അനുമതിയോടെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. കരുത്തരായ നേതാക്കളെയാണ് ഇത്തവണ സിപിഎം ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്.

സ്ഥാനാർത്ഥി പട്ടികയിൽ ഒരു പൊളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, ഒരു മന്ത്രിയടക്കം നാല് എംഎൽഎമാർ, മൂന്ന് സിപിഎം ജില്ലാ സെക്രട്ടറിമാർ എന്നിങ്ങനെ കരുത്തരായ നേതാക്കളാണ് മത്സര രംഗത്തുള്ളത്. ആലത്തൂരിൽ കെ രാധാകൃഷ്ണനും വടകരയിൽ കെ കെ ശൈലജയും തോമസ് ഐസക്ക് പത്തനംതിട്ടയിലും എളമരം കരീം കോഴിക്കോടും മത്സരിക്കും. ആലത്തൂരിൽ എ എം ആരിഫും കൊല്ലത്ത് എം മുകേഷുമാണ് മത്സരിക്കുക.

മുൻ മുസ്ലീം ലീഗ് നേതാവ് കെ എസ് ഹംസയാണ് പൊന്നാനിയിലെ സിപിഎം സ്ഥാനാർത്ഥി. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് മലപ്പുറത്ത് സ്ഥാനാർത്ഥിയാകും. ചാലക്കുടിയിൽ മുൻ മന്ത്രി സി രവീന്ദ്രനാഥ് മത്സരിക്കും. എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെ ജെ ഷൈൻ, പാലക്കാട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവൻ, കണ്ണൂരിൽ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ, കാസർകോട് സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ, ആറ്റിങ്ങലിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എന്നിവരാണ് സ്ഥാനാർത്ഥികൾ.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തിൽ യുഡിഎഫ് യോഗത്തിന് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് വെച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് മുസ്ലിം ലീഗ്.

പാണക്കാട് വെച്ച് മുസ്ലിം ലീഗ് ഇന്ന് അടിയന്തര യോഗം ചേർന്നിരുന്നു. പാണക്കാട് സാദിഖ് അലി തങ്ങളുടെ വസതിയിൽ വെച്ചാണ് അടിയന്തിര നേതൃയോഗം ചേർന്നത്. മൂന്നാം സീറ്റെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കാനും വിട്ട് വീഴ്ച വേണ്ടെന്നുമാണ് യോഗത്തിലെ തീരുമാനം.

എന്നാൽ, സീറ്റിന്റെ പേരിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കേണ്ടെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. സമരാഗ്നി ജാഥ സമാപിക്കുന്നതിന് മുൻപ് തന്നെ മുസ്ലിംലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിൽ തീരുമാനമെടുക്കാനാണ് നേതാക്കൾ പദ്ധതിയിടുന്നത്. വിഷയത്തിൽ അധികം വൈകാതെ പ്രശ്നപരിഹാരം ഉണ്ടാക്കാനാണ് യുഡിഎഫ് നേതാക്കളും ശ്രമിക്കുന്നത്.

തിരുവനന്തപുരം: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയിൽ തീരുമാനമായി. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ഫെബ്രുവരി 26 നായിരിക്കും സ്ഥാനാർത്ഥി പ്രഖ്യാപനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയെന്നാണ് വിവരം. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് ശേഷം പിബി അനുമതിയോടെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. കരുത്തരായ നേതാക്കളെയാണ് ഇത്തവണ സിപിഎം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്.

സ്ഥാനാർത്ഥി പട്ടികയിൽ ഒരു പൊളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, ഒരു മന്ത്രിയടക്കം നാല് എംഎൽഎമാർ, മൂന്ന് സിപിഎം ജില്ലാ സെക്രട്ടറിമാർ എന്നിങ്ങനെ കരുത്തരായ നേതാക്കളാണ് മത്സര രംഗത്തുള്ളത്. ആലത്തൂരിൽ കെ രാധാകൃഷ്ണനും വടകരയിൽ കെ കെ ശൈലജയും തോമസ് ഐസക്ക് പത്തനംതിട്ടയിലും എളമരം കരീം കോഴിക്കോടും മത്സരിക്കും. ആലത്തൂരിൽ എ എം ആരിഫും കൊല്ലത്ത് എം മുകേഷുമാണ് മത്സരിക്കുക.

മുൻ മുസ്ലീം ലീഗ് നേതാവ് കെ എസ് ഹംസയാണ് പൊന്നാനിയിലെ സിപിഎം സ്ഥാനാർത്ഥി. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് മലപ്പുറത്ത് സ്ഥാനാർത്ഥിയാകും. ചാലക്കുടിയിൽ മുൻ മന്ത്രി സി രവീന്ദ്രനാഥ് മത്സരിക്കും. എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെ ജെ ഷൈൻ, പാലക്കാട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവൻ, കണ്ണൂരിൽ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ, കാസർകോട് സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ, ആറ്റിങ്ങലിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എന്നിവരാണ് സ്ഥാനാർത്ഥികൾ.