National (Page 819)

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയത് സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദം മൂലമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍. മുഖ്യമന്ത്രിമാര്‍ ഒന്നിച്ച് നിന്ന് പ്രധാനമന്ത്രിയെ സമീപിച്ച് കേന്ദ്രീകൃത വാക്‌സീന്‍ നയത്തിനായി ആവശ്യപ്പെടണമെന്നും അങ്ങനെയെങ്കില്‍ പ്രധാനമന്ത്രി അത് പരിഗണിക്കുമെന്നും ചൗഹാന്‍ പറയുന്നു.വാക്‌സീന്‍ വിഷയത്തില്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്‍ കത്തയച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആര്‍ജവത്തോടെ ഒന്നിച്ചു നില്‍ക്കണമെന്നാവശ്യപ്പെട്ട് മമ്ത ബാനര്‍ജിയും രംഗത്ത് വന്നിട്ടുണ്ട്.വാക്‌സീന്‍ നേരിട്ട് സംഭരിച്ച് നല്‍കാന്‍ കേന്ദ്രത്തിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് കേരളത്തിന്റെ തീരുമാനം. ഒന്നിച്ചു നീങ്ങണം എന്നാവശ്യപ്പെട്ട് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന 11 സംസ്ഥാനങ്ങള്‍ക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തു നല്‍കിയത്.

ന്യൂഡല്‍ഹി: രാജ്യത്ത് ഫൈവ്ജി സേവനങ്ങള്‍ നടപ്പാക്കുന്നതിനെതിരെ ബോളിവുഡ് താരം ജൂഹി ചൗള കോടതിയെ സമീപിച്ചു. സാങ്കേതികവിദ്യക്ക് എതിരല്ലെന്നും പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് പ്രധാനമാണെന്നും അവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ജൂഹി ചൗളയുടെ വാക്കുകള്‍ – സാങ്കേതിക രംഗത്തെ മുന്നേറ്റത്തിന് ഞങ്ങള്‍ എതിരല്ല. വയര്‍ലെസ് ആശയവിനിമയ സംവിധാനങ്ങളടക്കം സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ ഉല്പ്പന്നങ്ങള്‍ ഞങ്ങള്‍ ഉപയോഗിക്കുന്നു. നൂതന ഉപകരണങ്ങള് ഉപയോഗിക്കുമ്പോഴും, വയര്‍ലസ് ഉപകരണങ്ങളില്‍ നിന്നും നെറ്റ് വര്‍ക്ക് ടവറുകളില്‍ നിന്നുമുള്ള റേഡിയോ ഫ്രീക്വന്‍സി വികിരണത്തെക്കുറിച്ചുള്ള സ്വന്തം ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം ഞങ്ങള്‍ നിരന്തരമായ ആശയക്കുപ്പത്തിലാണ്. വികിരണം അങ്ങേയറ്റം അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് മതിയായ കാരണമുണ്ട്.ജസ്റ്റിസ് സി. ഹരിശങ്കറിന്റെ ബഞ്ചാണ് ഇന്ന് വിഷയം പരിഗണിച്ചത്. എന്നാല്‍് കേസില്‍ നിന്ന് പിന്മാറിയ ജസ്റ്റിസ് സി. ഹരിശങ്കര്‍, ഇത് ഡല്‍ഹി ഹൈക്കോടതിയുടെ മറ്റൊരു ബഞ്ചിന് വിട്ടു. കേസില്‍ ജൂണ്‍ 2ന് വീണ്ടും വാദം കേള്‍ക്കും.

ന്യൂഡല്‍ഹി : അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭൂരിഭാഗം റെക്കോര്‍ഡുകളും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ പേരിലാണ്. എന്നാല്‍ 24 വര്‍ഷം നീണ്ട തന്റെ കരിയറില്‍ തനിക്ക് രണ്ട് കാര്യങ്ങളില്‍ നിരാശയുണ്ടെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഒന്നാമത്തെ കാര്യം തന്റെ ആരാധനാപാത്രമായ സുനില്‍ ഗവാസ്‌കറിനൊപ്പം ഒരുമിച്ച് കളിക്കാന്‍ കഴിഞ്ഞില്ല എന്നതാണെന്നാണ് അദ്ദേഹം പറയുന്നത്. ക്രിക്കറ്റിലേക്കു വരുമ്പോള്‍ അദ്ദേഹമായിരുന്നു തന്റെ ബാറ്റിങ് ഹീറോ. പക്ഷെ ഗവാസ്‌കറിന്റെ കൂടെ കളിക്കാന്‍ കഴിഞ്ഞില്ലെന്നതു എന്നെ ഇപ്പോഴും ദുഃഖിപ്പിക്കുന്നു. ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നതിനു കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍്പായിരുന്നു അദ്ദേഹം വിരമിച്ചതെന്നും സച്ചിന്‍ പറഞ്ഞു. രണ്ടാമത്തെ കാര്യം വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍് റിച്ചാര്‍ഡ്‌സനെതിരേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാനയം ഭയന്ന് ടെലഗ്രാമിലേക്കും സിഗ്നലിലേക്കും ആളുകള്‍ ചേക്കേറുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളിലെ കണക്കുകള്‍ നോക്കുമ്പോള്‍ സിഗ്‌നല്‍, ടെലഗ്രാം ആപ്പുകള്‍ വാട്‌സാപ്പിനേക്കാള്‍ 1,200 ശതമാനം മുന്നേറ്റം നടത്തി. ഇതോടെയാണ് ഇന്ത്യ ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ പുതിയ സ്വകാര്യതാ നയത്തില്‍ വാട്‌സാപ് അയവ് വരുത്തിയതെന്നും സൂചനയുണ്ട്.വാട്‌സാപ്പിനെതിരെ ജനുവരിയില്‍ തുടങ്ങിയ പൊതുജനങ്ങളുടെ പ്രതിഷേധം കാരണം രക്ഷപ്പെട്ടത് സിഗ്‌നലും ടെലഗ്രാമുമാണ്.

മൊബൈല്‍ ആപ്ലിക്കേഷന്‍ അനലിറ്റിക്‌സ് കമ്പനിയായ സെന്‍സര്‍ ടവര്‍ പുറത്തുവിട്ട കണക്കുകള്‍് പ്രകാരം ജനുവരിയില്‍ സിഗ്‌നലും ടെലഗ്രാമും ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ജനുവരി ഏപ്രില്‍ വരെയുള്ള നാല് മാസങ്ങളില്‍ ആഗോളതലത്തില്‍ വാട്‌സാപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവരുടെ എണ്ണം 43 ശതമാനം താഴോട്ടുപോയി 172.3 ദശലക്ഷമായി.ഏപ്രിലില്‍ ആഗോളതലത്തില്‍ സിഗ്‌നലിന് ലഭിച്ചത് 2.8 ദശലക്ഷം ഡൗണ്‍ലോഡുകളാണെന്ന് സെന്‍സര്‍ ടവര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്ത 1.3 ദശലക്ഷം ഡൗണ്‍ലോഡുകളുടെ ഇരട്ടിയാണിത്. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ജനപ്രിയ ആപ്ലിക്കേഷനായ വാട്‌സാപ്പിനു വെല്ലുവിളിയാകാന്‍ ഈ രണ്ട് ആപ്പുകള്‍ക്കും സാധിച്ചു.

മുംബൈ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ച ആന്റിബോഡി മിശ്രിതം ഇന്ത്യയിലെത്തിച്ചു. കാസിരിവിമാബ്, ഇംഡെവിമാബ് എന്നീ രണ്ട് ആന്റിബോഡികള്‍ ചേര്‍ത്തുണ്ടാക്കിയ ഈ മിശ്രിതം മുംബെയിലെ അഞ്ച് രോഗികള്‍ക്ക് നല്‍കി. സ്വിസ് മരുന്ന് കമ്പനിയായ റോച്ചെ വികസിപ്പിച്ചെടുത്ത ഈ മരുന്നിന്റെ ഒരു ഡോസിന് 60,000 രൂപയാണ് വില. സിപ്ലയാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. മനുഷ്യകോശങ്ങളിലേക്ക് കൊറോണ വൈറസിന്റെ പ്രവേശനം തടയുന്നതിനാണ് ഈ മരുന്ന് ഉപയാഗിക്കുന്നത്.ഉയര്‍ന്ന അപകട സാധ്യതയുള്ളവരുടെ രോഗം മൂര്‍ച്ഛിക്കുന്നത് തടയാനാണ് ഈ മരുന്ന് ഉപയോഗിക്കുന്നതെന്ന് ലീലാവതി ആശുപത്രിയിലെ ഡോ. വസന്ത് നഗ്വേകര്‍ പറഞ്ഞു.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 1,65,553 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചായ മൂന്നാം ദിവസമാണ് രണ്ടു ലക്ഷത്തില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ ആകെ 2.78 കോടി പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.21,14,508 സജീവ രോഗികളാണുള്ളത്. ഒറ്റ ദിവസം 3460 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 3,25,972 ആയി. 2,76,309 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തര്‍ 2,54,54,320 ആയി.

ന്യൂഡല്‍ഹി: ജൂണോടെ ഏകദേശം 12 കോടി വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് ആഭ്യന്തര വിതരണത്തിന് ലഭ്യമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുവരെ 212 ദശലക്ഷം ഡോസ് കോവിഡ് വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനം ആളുകള്ക്കു മാത്രമേ രണ്ട് ഡോസ് വാക്‌സിനുകളും ലഭിച്ചിട്ടുള്ളൂ. ജൂണ്‍മാസത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, മുന്നിര പോരാളികള്‍്, 45- വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് വിതരണം ചെയ്യാന്‍് 6.09 കോടി ഡോസ് കോവിഡ് വാക്‌സിനുകള്‍് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്കും. സൗജന്യമായാണ് ഇത് കേന്ദ്രസര്‍ക്കാര്‍് സംസ്ഥാനങ്ങള്‍്ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്കുകയെന്നും മന്ത്രാലയം അറിയിച്ചു.

ന്യൂഡല്‍ഹി: രാജ്യവും രാജ്യത്തെ ജനങ്ങളും സര്‍വശക്തിയുമെടുത്താണ് വലിയ രണ്ട് ചുഴലിക്കാറ്റുകളെ നേരിട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

പ്രധാനമന്ത്രിയുടെ വാക്കുകള്‍ – വെറും പത്തു ദിവസത്തിനുള്ളില്‍ രണ്ട് വലിയ ചുഴലിക്കാറ്റുകളെയാണ് കിഴക്കന്‍ തീരം നേരിട്ടത്. ടൗട്ടേ ചുഴലിക്കാറ്റും യാസ് ചുഴലിക്കാറ്റും. രാജ്യവും ജനങ്ങളും അതിനെ മുഴുവന്‍ ശക്തിയും ഉപയോഗിച്ചാണ് നേരിട്ടത്. ഈ ദുരിതകാലത്ത് അസാധാരണ സാഹചര്യത്തിലും ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ വലിയ ധൈര്യമാണ് കാണിച്ചത്. ഇതിനു എല്ലാ പൗരന്മാരെയും അഭിനന്ദിക്കുന്നു.എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിന്, എല്ലാവരുടെയും വിശ്വാസം ആര്‍ജിച്ച്’ എന്ന മുദ്രാവാക്യം അനുസരിച്ചാണ് കഴിഞ്ഞ ഏഴു വര്‍ഷവും പ്രവര്‍ത്തിച്ചത്. സ്വയം രക്ഷിക്കാനായി രാജ്യത്തെ മുന്‍നിര പ്രവര്‍ത്തകര്‍ കടുത്ത ചൂടിലും തുടര്‍ച്ചയായി പിപിഇ കിറ്റുകള്‍ ധരിച്ചാണ് പ്രവര്‍ത്തിച്ചത്. കൊവിഡ് പ്രതിസന്ധി രാജ്യത്തെ എല്ലാ മേഖലകളെയും ബാധിച്ചു. എന്നാല്‍ കാര്‍ഷികമേഖല കൊവിഡ് ആഘാതത്തില്‍ നിന്നു വലിയൊരളവോളം രക്ഷപെട്ടു.

ന്യൂഡല്‍ഹി: ലക്ഷദ്വീപിന്റെ ചുമതലയുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍, വൈസ് പ്രസിഡന്റ് കെ.പി മുത്തുകോയ,ദേശീയ ദേശീയ ഉപാദ്ധ്യക്ഷന്‍് എപി അബ്ദുള്ളക്കുട്ടി എന്നിവര്‍ കേന്ദ്രനേതൃത്വത്തിന്റെ ആവശ്യപ്രകാരം ഡല്‍ഹിയിലെത്തി. .ലക്ഷദ്വീപിന്റെ മുഴുവന്‍ സമയ അഡ്മിനിസ്‌ട്രേറ്റര്‍ വേണമെന്നാണ് പാര്‍ട്ടി നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിനോട് ആവശ്യപ്പെടുകയെന്നും ദ്വീപിലെ ഭരണപരിഷ്‌കാരങ്ങളിലുള്ള ജനവികാരം നേതൃത്വത്തെ അറിയിക്കുമെന്നും ഭൂപരിഷ്‌കരണ നടപടികള്‍ക്കെതിരെ നിവേദനം നല്‍കുമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി. ബിജെപി സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷുമായി ഇവര്‍ കൂടിക്കാഴ്ച നടത്തും.ലക്ഷദ്വീപില്‍ പ്രതിഷേധം പുകയുകയാണ്. നിലവിലെ നിയമങ്ങള്‍ മാറ്റണമെന്നാണ് ദ്വീപിലെ ബിജെപി നിലപാട്.

കര്‍ഷകരെ ഇല്ലാതാക്കരുതെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമം പിന്‍വാതിലിലൂടെ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ മുസ്ലിം ഇതര വിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികളില്‍ നിന്ന് പൗരത്വത്തിനുള്ള അപേക്ഷ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയതിന്റെ പശ്ചാത്തലത്തിലാണ് യെച്ചൂരിയുടെ വിമര്‍ശനം. പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ കോടതിയില്‍ ഇപ്പോഴും പരിഗണിക്കപ്പെടാതെ കിടക്കുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ എത്രയും വേഗം സുപ്രീംകോടതി ഇടപെട്ട് പൗരത്വനിയമം പിന്‍വാതിലിലൂടെ നടപ്പാക്കാനുള്ള നീക്കം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും യെച്ചൂരി പറഞ്ഞു. 1955, 2009 തുടങ്ങിയ വര്‍ഷങ്ങളില്‍ പാസാക്കിയ പൗരത്വ നിയമങ്ങളുടെ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് നിലവില്‍ പൗരത്വത്തിനുള്ള അപേക്ഷ സര്‍ക്കാര്‍ ക്ഷണിച്ചിരിക്കുന്നത്.അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികളായി എത്തിയ ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്നവര്‍ക്ക് ഇപ്പോള്‍ പൗരത്വത്തിന് അപേക്ഷിക്കാമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നത്.

ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്റെ ഒന്‍പത് മുതല്‍ 10 കോടി ഡോസുകള്‍ വരെ ജൂണില്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലാണ് വാക്‌സിന് ഉത്പാദനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നത്. നിലവിലെ ഉത്പാദനശേഷിയായ 6.5 കോടിയില്‍ നിന്ന് ഉത്പാദനം 10 കോടി ഡോസുകളായി വര്‍ധിപ്പിക്കുമെന്നാണ് വാഗ്ദാനം.വാക്‌സിന്‍ വിഷയത്തില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്കിയതിന് അദ്ദേഹം അമിത് ഷായ്ക്ക് നന്ദി പറഞ്ഞു. കോവിഡ് മഹാമാരിയില്‍ നിന്ന് ഇന്ത്യയിലെയും ലോകത്തെയും മുഴുവന്‍ ജനങ്ങളെയും സംരക്ഷിക്കണം എന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കരുതുന്നത്.കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയും മാര്‍ഗനിര്‍ദ്ദേശവും സ്വീകരിച്ചുകൊണ്ട് വരുന്ന മാസത്തില്‍് വാക്‌സിന്‍ ഉത്പാദനശേഷി ഇനിയും വര്‍ധിപ്പിക്കുമെന്നും കത്തില്‍ പറയുന്നു.
നിലവില് രാജ്യത്തുതന്നെ നിര്മിക്കുന്ന കോവിഡ് വാക്‌സിനുകളാണ് ഇന്ത്യയില്‍് കുത്തിവച്ചുകൊണ്ടിരിക്കുന്നത്.