ജൂണില്‍ 12 കോടി വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ജൂണോടെ ഏകദേശം 12 കോടി വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് ആഭ്യന്തര വിതരണത്തിന് ലഭ്യമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുവരെ 212 ദശലക്ഷം ഡോസ് കോവിഡ് വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനം ആളുകള്ക്കു മാത്രമേ രണ്ട് ഡോസ് വാക്‌സിനുകളും ലഭിച്ചിട്ടുള്ളൂ. ജൂണ്‍മാസത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, മുന്നിര പോരാളികള്‍്, 45- വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് വിതരണം ചെയ്യാന്‍് 6.09 കോടി ഡോസ് കോവിഡ് വാക്‌സിനുകള്‍് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്കും. സൗജന്യമായാണ് ഇത് കേന്ദ്രസര്‍ക്കാര്‍് സംസ്ഥാനങ്ങള്‍്ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്കുകയെന്നും മന്ത്രാലയം അറിയിച്ചു.