കരിയറിലെ രണ്ട് നിരാശകള്‍ തുറന്ന് പറഞ്ഞ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ന്യൂഡല്‍ഹി : അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭൂരിഭാഗം റെക്കോര്‍ഡുകളും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ പേരിലാണ്. എന്നാല്‍ 24 വര്‍ഷം നീണ്ട തന്റെ കരിയറില്‍ തനിക്ക് രണ്ട് കാര്യങ്ങളില്‍ നിരാശയുണ്ടെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഒന്നാമത്തെ കാര്യം തന്റെ ആരാധനാപാത്രമായ സുനില്‍ ഗവാസ്‌കറിനൊപ്പം ഒരുമിച്ച് കളിക്കാന്‍ കഴിഞ്ഞില്ല എന്നതാണെന്നാണ് അദ്ദേഹം പറയുന്നത്. ക്രിക്കറ്റിലേക്കു വരുമ്പോള്‍ അദ്ദേഹമായിരുന്നു തന്റെ ബാറ്റിങ് ഹീറോ. പക്ഷെ ഗവാസ്‌കറിന്റെ കൂടെ കളിക്കാന്‍ കഴിഞ്ഞില്ലെന്നതു എന്നെ ഇപ്പോഴും ദുഃഖിപ്പിക്കുന്നു. ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നതിനു കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍്പായിരുന്നു അദ്ദേഹം വിരമിച്ചതെന്നും സച്ചിന്‍ പറഞ്ഞു. രണ്ടാമത്തെ കാര്യം വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍് റിച്ചാര്‍ഡ്‌സനെതിരേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല എന്നതാണെന്നും അദ്ദേഹം പറഞ്ഞു.