National (Page 818)

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി സംബന്ധിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ച അശോക് ചവാന്‍ കമ്മറ്റി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. ആരേയും പേരെടുത്ത് റിപ്പോര്‍ട്ടില്‍ കു്റ്റപ്പെടുത്തിയിട്ടില്ലെന്നും അമിത ആത്മവിശ്വാസമാണ് മുന്നണിക്ക് തിരിച്ചടിയായതെന്നുമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. ആരും സ്വയം നാമനിര്‍ദേശം ചെയ്യേണ്ടെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

കെ.പി.സി.സി. അധ്യക്ഷനെ സംബന്ധിച്ച് സര്‍വേ നടത്തുന്നുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അധ്യക്ഷനെ നിയമിക്കുക എന്നും സൂചനയുണ്ട്.കഴിഞ്ഞയാഴ്ചയാണ് തോല്‍വി സംബന്ധിച്ച പഠനത്തിന് അശോക് ചവാന്‍ കമ്മറ്റിക്ക് രൂപം നല്‍കിയത്. കേരളത്തില് നേരിട്ട് എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് എത്താന് സാധിച്ചില്ല. ഓണ്‍ലൈന്‍് മുഖാന്തരമാണ് കമ്മിറ്റി വിവരങ്ങള്‍് ആരാഞ്ഞത്.

homenurse

45 വയസിന് മുകളിൽ പ്രായമായ കിടപ്പ് രോഗികളുടെ വാക്‌സിനേഷനുള്ള മാർഗനിർദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. കിടപ്പ് രോഗികൾക്ക് കോവിഡിൽ നിന്നും സംരക്ഷണം ഉറപ്പുവരുത്താനുള്ള സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് വീടുകളിൽ പോയി അവർക്ക് വാക്‌സിൻ നൽകാൻ തീരുമാനിച്ചത്. ഇവരുടെ വാക്‌സിനേഷൻ പ്രക്രിയ ഏകീകൃതമാക്കാനാണ് മാർഗനിർദേശം പുറപ്പെടുവിച്ചത്. 45 വയസിന് താഴെ പ്രായമുള്ള കിടപ്പ് രോഗികളെ വാക്‌സിനേഷന്റെ മുൻഗണനാപട്ടികയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു. അവർക്കും ഇതേ മാർഗനിർദേശമനുസരിച്ച് വാക്‌സിൻ നൽകും. ഓരോ ആരോഗ്യ സ്ഥാപനത്തിലും രജിസ്റ്റർ ചെയ്തിട്ടുള്ള 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാ കിടപ്പ് രോഗികളുടേയും ഒരു പട്ടിക തയ്യാറാക്കി അവർ വാക്‌സിനേഷന് തയ്യാറാണോയെന്ന് കണ്ടെത്തണം. ഓരോ രോഗിയിൽ നിന്നും വാകിസ്‌നേഷനായി സമ്മതം വാങ്ങണം. ദൈനംദിന ഗൃഹ പരിചരണ പരിപാടിയിൽ ഉൾപ്പെടുത്തി ഇവരുടെ പങ്കാളിത്തം ഉറപ്പാക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ സന്നദ്ധ സംഘടനകളുടെ (എൻ.ജി.ഒ.എസ്/സി.ബി.ഒ.എസ്.) പങ്കാളിത്തം ഉറപ്പാക്കാം. എഫ്.എച്ച്.സി., പി.എച്ച്.സി. ഉദ്യോഗസ്ഥർക്ക് സി.എച്ച്.സി., താലൂക്ക് ആശുപത്രികളിലെ ഉദ്യോഗസ്ഥരുടെ സഹായവും തേടാം. സർക്കാർ അംഗീകൃത നഴ്‌സിംഗ് യോഗ്യതയും രജിസ്‌ട്രേഷനുമില്ലാത്ത ജീവനക്കാർ വാക്‌സിൻ നൽകാൻ പാടില്ല. എങ്കിലും ഒരു കമ്മ്യൂണിറ്റി നഴ്‌സിന്റെ നേതൃത്വത്തിൽ വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാം.എല്ലാ വാക്‌സിനേഷൻ ടീം അംഗങ്ങളും കോവിഡ് പ്രോട്ടോകോളും പി.പി.ഇ. സുരക്ഷാ മാർഗങ്ങളും പാലിക്കണം. വാക്‌സിൻ നൽകിയ ശേഷം അര മണിക്കൂറോളം രോഗിയെ നിരീക്ഷിക്കണം. വാക്‌സിനേഷൻ സമയത്ത് ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യമുണ്ടായാൽ ഉപദേശത്തിനായി സർക്കാർ, സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണം. കൂടാതെ ഇ-സഞ്ജീവനി സംവിധാനങ്ങളും ഉപയോഗപ്പെടുത്താം. വാക്‌സിനേഷനുള്ള മറ്റെല്ലാ പ്രോട്ടോക്കോളുകളും ശരിയായി പിന്തുടണം. ദിശ 1056, 104, 0471 2551056 എന്നീ നമ്പരുകളിലും ബന്ധപ്പെടാം.

ന്യൂഡല്‍ഹി: കുട്ടികളിലെ കോവിഡ് വ്യാപന നിയന്ത്രണത്തിനായി വിദഗ്ദ്ധ സംഘത്തെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. കുട്ടികളിലെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി വിദഗ്ധ സംഘത്തെ രൂപീകരിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്നും പീഡിയാട്രിക് ഡോസുകള്‍ക്കായി കേന്ദ്രം തയ്യാറെടുക്കുകയാണെന്ന് ഡോ. വി.കെ പോള്‍ അറിയിച്ചു. എന്നാല്‍ കോവിഷീല്‍ഡ് ഡോസുകള്‍ രണ്ടെണ്ണമായി തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1.27 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. എന്നാല്‍, രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മരണനിരക്ക് ഉയര്‍ന്ന് നില്ക്കുന്നത് ആശങ്കയായി തുടരുന്നുണ്ട്.

ന്യൂഡല്‍ഹി: കൊറോണ വൈറസ് ഉത്ഭവത്തെ കുറിച്ച് അന്വേഷണത്തിന് ഇന്ത്യയും. കോവിഡ് -19 വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണത്തിനായി യുഎസ്, യുകെ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയും കൈകോര്‍ക്കുക. ചൈനയിലെ വുഹാന്‍് ലാബില്‍ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവമെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സി ഉള്‍പ്പെടെ കണ്ടെത്തിയിരിക്കുന്നത്. നേരത്തേ, ചൈനയില്‍് ഇതുമായി ബന്ധപ്പെട്ട പരിശോധയ്ക്കു പോയ ലോക ആരോഗ്യ സംഘടന സംഘത്തിന് ഇന്ത്യ പിന്തുണ അറിയിച്ചിരുന്നു.

exam

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സിബിഎസ്ഇ, ഐഎസ്‌സി , ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷക മമതാശര്‍മ്മ നല്‍കിയ ഹര്‍ജിയിൽ രണ്ട് ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ഇതു സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്ന ജസ്റ്റിസുമാരായ എ.എം.ഖാന്‍വീല്‍കര്‍, ദിനേശ് മഹേശ്വരി എന്നിവരുള്‍പ്പെട്ട ബഞ്ചിനെയാണ് ഇക്കാര്യം അറിയിച്ചത്

ന്യൂഡല്‍ഹി: ആലാപന്‍ ബന്ധോപാദ്ധ്യായക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ്. പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും കേന്ദ്ര സര്‍വീസിലേക്ക് തിരികെ വിളിച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കാരണം കാണിക്കല്‍ നോട്ടീസ്. പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് വകുപ്പില്‍ എന്തുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് വ്യക്തമാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍വീസ് കാലാവധി അവസാനിച്ച ചീഫ് സെക്രട്ടറിയുടെ സേവനം നിലവിലെ കൊവിഡ്, ചുഴലിക്കാറ്റ് സാഹചര്യങ്ങള്‍ പരിഗണിച്ച് മൂന്ന് മാസത്തേക്ക് നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ബംഗാളില്‍ നടന്ന അവലോകന യോഗത്തില്‍ നിന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയും ചീഫ് സെക്രട്ടറിയും വിട്ട് നിന്നതോടെയാണ് ചീഫ് സെക്രട്ടറിയെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ച് വിളിപ്പിച്ചത്. ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിച്ചതിനെതിരെ രൂക്ഷ വിമര്‍ശനമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നത്.

ന്യൂഡല്‍ഹി: ഉപയോക്താവിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ പരാജയപ്പെട്ടപ്പോഴാണ് സര്‍ക്കാരിന് ഇടപെടേണ്ടി വന്നതെന്ന് കേന്ദ്ര ഐടി നിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദ്. 2018 മുതല്‍ വിവിധ കോടതികളില്‍ നിന്നും പുറപ്പെടുവിച്ച വിധികളും, പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് ഇത്തരം പരിഷ്‌കാരങ്ങള്‍് വരുത്തിയത് എന്ന് പറയുന്നു. ഇതിലേക്ക് മാറുവാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് ആവശ്യമായ സമയവും നല്കിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഇപ്പോഴത്തെ മാര്‍്ഗ്ഗനിര്‍ദേശങ്ങള്‍ ജനങ്ങളുടെ ആവശ്യത്തില്‍ നിന്നും, കോടതികളുടെ നിര്‍്‌ദേശങ്ങളില്‍ നിന്നും, പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളില്‍ നിന്നും വന്നതാണ്.വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന ഒരു സാധാരണ ഉപയോക്താവ് ഒന്നും പേടിക്കേണ്ടതില്ല. എന്നാല്‍ ഒരു കാര്യം വ്യക്തമാണ് സംഘര്‍ഷത്തിന് കാരണമാകുന്ന, രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്ന, സ്ത്രീകളെ ആക്രമിക്കുന്ന, മറ്റ് മോശമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ഭയക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നതിനുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. കോടതിയുടെ വിലപ്പെട്ട സമയം അപഹരിച്ചതിന് ഒരു ലക്ഷം രൂപ പിഴയും ഹര്‍ജിക്കാര്‍ക്ക് വിധിച്ചു.നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രത്യേകം തയ്യാറാക്കിയ ടെന്റുകളില്‍ അതേ സൈറ്റില്‍ തന്നെയാണ് താമസിക്കുന്നത്. അതിനാല്‍ തൊഴിലാളികള്‍ക്കിടയിലും പുറത്തും കൊവിഡ് വ്യാപനമുണ്ടാകുമെന്ന ആരോപണം അര്‍ത്ഥശൂന്യമാണ്. സംസ്ഥാനത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിറുത്തിവയ്ക്കണമെന്ന് ഡല്‍ഹി ദുരന്ത നിവാരണ അതോറിട്ടി (ഡി.ഡി.എം.എ) നിര്‍ദ്ദേശം നല്‍കിയിട്ടില്ല. സെന്‍ട്രല്‍ വിസ്റ്റ പദ്ധതിക്ക് സുപ്രീംകോടതി തന്നെ അനുമതി നല്‍കിയതാണ്. സമയബന്ധിതമായി ഈ നവംബറോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.സാമൂഹ്യ പ്രവര്‍ത്തകരായ സുഹൈല്‍ ഹാഷ്മി, അന്യ മല്‍ഹോത്ര എന്നിവരാണ് കോടതിയെ സമീപിച്ചത്. അതേസമയം, പുതിയ പാര്‍ലമെന്റ് മന്ദിരം അടക്കമുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതിയെക്കുറിച്ച് തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന് കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി. സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി പഴയ കെട്ടിടങ്ങളോ, ചരിത്രസ്മാരകങ്ങളോ, സ്മാരകങ്ങളോ പൊളിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു. സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ മന്ത്രി സ്വാഗതം ചെയ്തു.

ന്യൂഡല്‍ഹി : ലക്ഷദ്വീപ് വിഷയത്തില്‍ തദ്ദേശവാസികളുടെ അഭിപ്രായം മാനിക്കാതെ ഒരു നിയമവും നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്കിയെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. തിങ്കളാഴ്ച അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് മുഹമ്മദ് ഫൈസലിന്റെ പ്രതികരണം. അഡ്മിനിസ്‌ട്രേറ്റര്‍ കൊണ്ടുവന്ന പുതിയ നിയമങ്ങളുടെ കരടിനെ ശക്തമായി എതിര്‍ത്തെന്നും എംപി പറഞ്ഞു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും അമിത് ഷായോട് ആവശ്യപ്പെട്ടുവെന്നും എംപി പറഞ്ഞു. ദ്വീപില്‍ ഗോവധ നിരോധനവും രണ്ട് കുട്ടികളില് കൂടുതലുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍് മത്സരിക്കാന്‍ പാടില്ലെന്നതുമടക്കമുള്ള നിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന് എംപി അമിത് ഷായെ ധരിപ്പിച്ചു.

ന്യൂഡല്‍ഹി: ലോകത്തില്‍ കണ്ടെത്തിയ വിവിധ കോവിഡ് വകഭേദങ്ങള്‍ക്ക് പേരിട്ട് WHO . ഡെല്‍റ്റ, കാപ്പ, ബീറ്റ, ഗാമ എന്നിങ്ങനെയാണ് ലോകാരോഗ്യസംഘടന പേരിട്ടത്. ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദമായ ബി.1.617.1 ഡെല്‍റ്റ എന്ന പേരിലും, ബ്രിട്ടണിലെ ജനിതകമാറ്റം വന്ന വൈറസ് കാപ്പ എന്ന പേരിലും അറിയപ്പെടും. ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന് ബീറ്റ എന്നും ബ്രസീല്‍ വൈറസ് വകഭേദത്തിന് ഗാമ എന്നുമാണ് പേരിട്ടത്.ഡെല്‍റ്റ വകഭേദം 53 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചത്.