ഒന്‍പത് മുതല്‍ 10 കോടി ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ജൂണില്‍ ഉത്പാദിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്റെ ഒന്‍പത് മുതല്‍ 10 കോടി ഡോസുകള്‍ വരെ ജൂണില്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലാണ് വാക്‌സിന് ഉത്പാദനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നത്. നിലവിലെ ഉത്പാദനശേഷിയായ 6.5 കോടിയില്‍ നിന്ന് ഉത്പാദനം 10 കോടി ഡോസുകളായി വര്‍ധിപ്പിക്കുമെന്നാണ് വാഗ്ദാനം.വാക്‌സിന്‍ വിഷയത്തില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്കിയതിന് അദ്ദേഹം അമിത് ഷായ്ക്ക് നന്ദി പറഞ്ഞു. കോവിഡ് മഹാമാരിയില്‍ നിന്ന് ഇന്ത്യയിലെയും ലോകത്തെയും മുഴുവന്‍ ജനങ്ങളെയും സംരക്ഷിക്കണം എന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കരുതുന്നത്.കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയും മാര്‍ഗനിര്‍ദ്ദേശവും സ്വീകരിച്ചുകൊണ്ട് വരുന്ന മാസത്തില്‍് വാക്‌സിന്‍ ഉത്പാദനശേഷി ഇനിയും വര്‍ധിപ്പിക്കുമെന്നും കത്തില്‍ പറയുന്നു.
നിലവില് രാജ്യത്തുതന്നെ നിര്മിക്കുന്ന കോവിഡ് വാക്‌സിനുകളാണ് ഇന്ത്യയില്‍് കുത്തിവച്ചുകൊണ്ടിരിക്കുന്നത്.