പത്ത് ദിവസത്തിനുള്ളില്‍ രാജ്യം നേരിട്ടത് രണ്ട് ചുഴലിക്കാറ്റുകളെയാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യവും രാജ്യത്തെ ജനങ്ങളും സര്‍വശക്തിയുമെടുത്താണ് വലിയ രണ്ട് ചുഴലിക്കാറ്റുകളെ നേരിട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

പ്രധാനമന്ത്രിയുടെ വാക്കുകള്‍ – വെറും പത്തു ദിവസത്തിനുള്ളില്‍ രണ്ട് വലിയ ചുഴലിക്കാറ്റുകളെയാണ് കിഴക്കന്‍ തീരം നേരിട്ടത്. ടൗട്ടേ ചുഴലിക്കാറ്റും യാസ് ചുഴലിക്കാറ്റും. രാജ്യവും ജനങ്ങളും അതിനെ മുഴുവന്‍ ശക്തിയും ഉപയോഗിച്ചാണ് നേരിട്ടത്. ഈ ദുരിതകാലത്ത് അസാധാരണ സാഹചര്യത്തിലും ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ വലിയ ധൈര്യമാണ് കാണിച്ചത്. ഇതിനു എല്ലാ പൗരന്മാരെയും അഭിനന്ദിക്കുന്നു.എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിന്, എല്ലാവരുടെയും വിശ്വാസം ആര്‍ജിച്ച്’ എന്ന മുദ്രാവാക്യം അനുസരിച്ചാണ് കഴിഞ്ഞ ഏഴു വര്‍ഷവും പ്രവര്‍ത്തിച്ചത്. സ്വയം രക്ഷിക്കാനായി രാജ്യത്തെ മുന്‍നിര പ്രവര്‍ത്തകര്‍ കടുത്ത ചൂടിലും തുടര്‍ച്ചയായി പിപിഇ കിറ്റുകള്‍ ധരിച്ചാണ് പ്രവര്‍ത്തിച്ചത്. കൊവിഡ് പ്രതിസന്ധി രാജ്യത്തെ എല്ലാ മേഖലകളെയും ബാധിച്ചു. എന്നാല്‍ കാര്‍ഷികമേഖല കൊവിഡ് ആഘാതത്തില്‍ നിന്നു വലിയൊരളവോളം രക്ഷപെട്ടു.