ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയത് സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദം മൂലമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍. മുഖ്യമന്ത്രിമാര്‍ ഒന്നിച്ച് നിന്ന് പ്രധാനമന്ത്രിയെ സമീപിച്ച് കേന്ദ്രീകൃത വാക്‌സീന്‍ നയത്തിനായി ആവശ്യപ്പെടണമെന്നും അങ്ങനെയെങ്കില്‍ പ്രധാനമന്ത്രി അത് പരിഗണിക്കുമെന്നും ചൗഹാന്‍ പറയുന്നു.വാക്‌സീന്‍ വിഷയത്തില്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്‍ കത്തയച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആര്‍ജവത്തോടെ ഒന്നിച്ചു നില്‍ക്കണമെന്നാവശ്യപ്പെട്ട് മമ്ത ബാനര്‍ജിയും രംഗത്ത് വന്നിട്ടുണ്ട്.വാക്‌സീന്‍ നേരിട്ട് സംഭരിച്ച് നല്‍കാന്‍ കേന്ദ്രത്തിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് കേരളത്തിന്റെ തീരുമാനം. ഒന്നിച്ചു നീങ്ങണം എന്നാവശ്യപ്പെട്ട് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന 11 സംസ്ഥാനങ്ങള്‍ക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തു നല്‍കിയത്.
2021-06-01

