ന്യൂഡല്‍ഹി: ലക്ഷദ്വീപിന്റെ ചുമതലയുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍, വൈസ് പ്രസിഡന്റ് കെ.പി മുത്തുകോയ,ദേശീയ ദേശീയ ഉപാദ്ധ്യക്ഷന്‍് എപി അബ്ദുള്ളക്കുട്ടി എന്നിവര്‍ കേന്ദ്രനേതൃത്വത്തിന്റെ ആവശ്യപ്രകാരം ഡല്‍ഹിയിലെത്തി. .ലക്ഷദ്വീപിന്റെ മുഴുവന്‍ സമയ അഡ്മിനിസ്‌ട്രേറ്റര്‍ വേണമെന്നാണ് പാര്‍ട്ടി നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിനോട് ആവശ്യപ്പെടുകയെന്നും ദ്വീപിലെ ഭരണപരിഷ്‌കാരങ്ങളിലുള്ള ജനവികാരം നേതൃത്വത്തെ അറിയിക്കുമെന്നും ഭൂപരിഷ്‌കരണ നടപടികള്‍ക്കെതിരെ നിവേദനം നല്‍കുമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി. ബിജെപി സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷുമായി ഇവര്‍ കൂടിക്കാഴ്ച നടത്തും.ലക്ഷദ്വീപില്‍ പ്രതിഷേധം പുകയുകയാണ്. നിലവിലെ നിയമങ്ങള്‍ മാറ്റണമെന്നാണ് ദ്വീപിലെ ബിജെപി നിലപാട്.
2021-05-31