Kerala (Page 332)

കോഴിക്കോട്: കോഴിക്കോട്ട് ഒരാൾക്കു കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന 39 വയസ്സുകാരനാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നിപ്പ പോസിറ്റീവായ വ്യക്തികൾ മറ്റ് ചികിത്സകൾ തേടിയ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹവും ചികിത്സ തേടിയിരുന്നതായി ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. നിലവിൽ നാലു പേരാണു ചികിത്സയിലുള്ളത്. നിപ്പ് ബാധിച്ച് ഒരാളുടെ മരണമാണ് സ്ഥിരീകരിച്ചത്. ആദ്യം മരിച്ചയാളിന്റെ പരിശോധന നടത്താത്തതിനാൽ നിപ സ്ഥിരീകരിക്കാനായിട്ടില്ല.

അതേസമയം ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. നിപാ ബാധിതരുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. ഇതിൽ 287 പേർ ആരോഗ്യ പ്രവർത്തകരാണ്‌.കഴിഞ്ഞ ദിവസം പരിശോധനയ്‌ക്കായി അയച്ച പതിനൊന്നുപേരുടെയും ഫലം നെഗറ്റീവായിരുന്നത് ആശ്വാസം നൽകിയ വാർത്തയായിരുന്നു.

വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെയും ഇന്നും അവധി പ്രഖ്യാപിച്ചിരുന്നു. യൂണിവേഴ്സിറ്റി, പിഎസ്സി പരീക്ഷകൾക്ക് മാറ്റമില്ല. ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ട്യൂഷൻ സെന്ററുകൾക്കും കോച്ചിങ് സെന്ററുകൾക്കും അവധി ബാധകമാണ്. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്താമെന്നും അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഈ സാഹചര്യത്തിൽ നിപയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾ മനസിലാക്കുക എന്നത് അത്യന്തം പ്രാധാന്യമർഹിക്കുന്നതാണ്.

· വവ്വാലുകളിൽ നിന്നും നേരിട്ടോ അല്ലാതെയോ (വവ്വാൽ കടിച്ച പഴങ്ങൾ, വവ്വാലുകളിൽ നിന്നും അണുബാധയുണ്ടായ മറ്റ് മൃഗങ്ങൾ തുടങ്ങിയവ) ആണ് വൈറസ് മനുഷ്യരിൽ എത്തുക.

· വൈറസ് ബാധിച്ച ആൾക്ക് രോഗലക്ഷങ്ങൾ പ്രകടമായതിന് ശേഷം മറ്റുള്ളവരിലേക്ക് സമ്പർക്കത്തിലൂടെ രോഗം പകർത്താൻ കഴിയും.

· നിപ വായുവിലൂടെ സാമാന്യം ദൂരത്ത് നിൽക്കുന്നവരിലേക്ക് പകരില്ല, ലക്ഷണമുള്ളവരുമായി അടുത്ത സമ്പർക്കം ഉള്ളവരിലേക്ക് മാത്രമേ (വലിയ കണികകളിലൂടെ) പകരുകയുള്ളു.

· രോഗിയുമായി അടുത്ത് സമ്പർക്കത്തിൽ വരേണ്ടി വന്നാലും എൻ 95 മാസ്‌കുകളും മറ്റ് സംരക്ഷണ ഉപാധികളും ഉപയോഗിച്ച് രോഗാണുബാധ ഒഴിവാക്കാം.

· നിപ ബാധ കണ്ടെത്തുന്ന ഇടങ്ങളിൽ പനിയുടെ ലക്ഷണങ്ങൾ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങൾ എന്നിവയിൽ ഒന്നെങ്കിലും ഉള്ളവരും കുടുംബാംഗങ്ങൾ ഉൾപ്പെടെ അവരെ പരിചരിക്കുന്നവരും എൻ 95 മാസ്‌ക് ധരിക്കേണ്ടതാണ്. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

· എല്ലാ ആരോഗ്യപ്രവർത്തകരും രോഗികളെ കാണുന്ന സമയങ്ങളിൽ എൻ 95 മാസ്‌കുകൾ ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

· രോഗിക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന സമയത്ത് അയാളുമായി സമ്പർക്കത്തിൽ വന്നവരും, അത്തരത്തിൽ ഉണ്ടാകാൻ സാധ്യതയുള്ളവരും ആരോഗ്യവകുപ്പിനെ ഫോൺ മുഖാന്തിരം വിവരമറിയിക്കുകയും, വീട്ടിലുള്ളവരുമായും മറ്റുള്ളവരുമായും സമ്പർക്കമൊന്നുമില്ലാതെ ആരോഗ്യവകുപ്പ് നിർദേശിക്കുന്ന അത്രയും സമയം വീട്ടിൽ തന്നെ കഴിയുകയും വേണം. ഈ സമയം എല്ലാ ദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാരുമായി ഫോണിൽ ബന്ധപ്പെടുകയും എന്തെങ്കിലും രോഗലക്ഷങ്ങൾ പ്രകടിപ്പിക്കുന്ന പക്ഷം ഉദ്യോഗസ്ഥർ നിർദേശിക്കുന്ന മാർഗത്തിലൂടെ മാത്രം ചികിത്സ തേടണം. ഇത്തരത്തിൽ വീടുകളിൽ ക്വാറന്റീനിൽ കഴിയുന്ന ആളുകളുടെ ഭയം ദൂരീകരിക്കുന്നതിനായി കൗൺസിലിങ് സൗകര്യം ഏർപ്പെടുത്തുന്നതാണ്.

· അവസാന രോഗിയെ കണ്ടെത്തി ഏതാണ്ട് ഒരു മാസക്കാലത്തേക്ക് പുതിയ രോഗികൾ ഇല്ലാതെയാകുന്നു എങ്കിൽ മാത്രമേ നിപ നിയന്ത്രണ വിധേയമായി എന്ന് കരുതാൻ കഴിയുകയുള്ളു. അതുകൊണ്ട് തന്നെ നീണ്ടുനിൽക്കുന്ന ജാഗ്രത ആവശ്യമാണ്.
· അതേസമയം കോവിഡ്, ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങളെപ്പോലെ ഒരു വലിയ സമൂഹത്തിലേക്ക് വായുവിലൂടെ പടർന്നുപിടിക്കാനുള്ള സാധ്യത ഇല്ലാത്തതിനാൽ സാമാന്യ ജനങ്ങൾ ഭയപ്പെടേണ്ടതില്ല. എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിച്ചാൽ നമുക്ക് ഈ പ്രശ്നത്തെ വേഗം മറികടക്കാം

നിപ വൈറസ്

ആർ.എൻ.എ. വൈറസുകളിൽ ഒന്നായ പാരാമിക്‌സോ വൈറിഡേ കുടുംബത്തിലെ ഹെനിപാ വൈറസുകളിൽ ഒന്നായിട്ടാണ് നിപ വൈറസിനെ വർഗീകരിച്ചിരിക്കുന്നത്. ഇത് പ്രാഥമികയും വവ്വാലുകളിലാണ് കാണപ്പെടുന്നത്. ഐസിഎംആർ നടത്തിയ പഠനങ്ങൾ പ്രകാരം കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പന്നികൾ പോലെയുള്ള മറ്റ് മൃഗങ്ങളും രോഗാണുവാഹകരാകാം എങ്കിലും ഇന്ത്യയിൽ നിന്നും അതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ല. മനുഷ്യനിലേക്ക് വൈറസ് എത്തിക്കഴിഞ്ഞാൽ മറ്റുള്ളവരിലേക്ക് സമ്പർക്കത്തിലൂടെ പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്കും ആരോഗ്യ പ്രവർത്തകരിലേക്കും മറ്റു രോഗികളിലേക്കുമൊക്കെ രോഗം പകരാം എന്നതിനാൽ ആശുപത്രികളിലെ രോഗാണുബാധനിയന്ത്രണം അത്യധികം പ്രാധാന്യമർഹിക്കുന്നു.

രോഗലക്ഷണങ്ങൾ

വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകാനെടുക്കുന്ന കാലയളവ് (ഇൻകുബേഷൻ പീരീഡ്) 4 മുതൽ 14 ദിവസം വരെയാണ്. ഇത് ചിലപ്പോൾ 21 ദിവസം വരെയാകാം. പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങൾ എന്നിവയിൽ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതിൽ ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് പകർന്നുകിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങൾ സമയം കഴിയും തോറും വർധിച്ചു വരാം എന്നതും, രോഗതീവ്രത വർധിക്കുന്നതനുസരിച്ച് രോഗവ്യാപനസാധ്യത വർധിച്ചേക്കാം എന്നതും നിപ രോഗത്തിന്റെ പ്രത്യേകതയാണ്.

രോഗ സ്ഥിരീകരണം

തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനൽ ഫ്‌ളൂയിഡ് എന്നിവയിൽ നിന്നുമെടുക്കുന്ന സാമ്പിളുകൾ ആർ.ടി.പി.സി.ആർ. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

രോഗചികിത്സ

രോഗം വളരെ നേരത്തെ കണ്ടെത്താൻ കഴിയുന്ന രോഗികളിൽ അതിൽത്തന്നെ അണുബാധയും രോഗലക്ഷണങ്ങളും രൂക്ഷമല്ലാത്തവരിൽ ആന്റിവൈറൽ മരുന്നുകളും മറ്റും ഫലം കണ്ടേക്കാം എങ്കിലും, നിപ വൈറസിന്റെ നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഉപവിഭാഗത്തിൽ മരണനിരക്ക് വളരെ കൂടുതലാണ്. അതിനാൽ കൂടുതൽ ആളുകൾ രോഗികളാകുന്നത് തടയുക എന്നതാണ് ഏറ്റവും മികച്ച പ്രതിരോധം.

രോഗി/രോഗികളുമായി ഇതിനകം തന്നെ സമ്പർക്കത്തിൽ വന്നവരോ വന്നിരിക്കാൻ സാധ്യതയുള്ളവരോ സ്വീകരിക്കേണ്ട മുൻകരുതലുകൾ

ആരോഗ്യവകുപ്പിനെ ഫോൺ മുഖാന്തിരം വിവരമറിയിക്കുകയും, വീട്ടിലുള്ളവരുമായും മറ്റുള്ളവരുമായും സമ്പർക്കമൊന്നുമില്ലാതെ ആരോഗ്യവകുപ്പ് നിർദേശിക്കുന്ന അത്രയും സമയം വീട്ടിൽ തന്നെ കഴിയുകയും വേണം. ഈ സമയം എല്ലാ ദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാരുമായി ഫോണിൽ ബന്ധപ്പെടുകയും എന്തെങ്കിലും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന പക്ഷം ഉദ്യോഗസ്ഥർ നിർദേശിക്കുന്ന മാർഗത്തിലൂടെ മാത്രം ചികിത്സ തേടണം. ഇത്തരത്തിൽ വീടുകളിൽ ക്വാറന്റീനിൽ കഴിയുന്ന ആളുകളുടെ ഭയം ദൂരീകരിക്കുന്നതിനായി കൗൺസിലിങ് സൗകര്യം ഏർപ്പെടുത്തുന്നതാണ്.

പൊതുജനങ്ങൾ ഈ സമയത്ത് സ്വീകരിക്കേണ്ട മുൻകരുതലുകൾ

· മറ്റുള്ളവരുമായി ഇടപെടുന്ന സമയത്ത് കൃത്യമായി മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക.
· ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കിൽ ആൾക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
· പനിയുടെ ലക്ഷണങ്ങൾ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങൾ എന്നിവയിൽ ഒന്നെങ്കിലും ഉള്ളവരും കുടുംബാംഗങ്ങൾ ഉൾപ്പെടെ അവരെ പരിചരിക്കുന്നവരും എൻ 95 മാസ്‌ക് ധരിക്കേണ്ടതാണ്.
· രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

രോഗം പടരാതിരിക്കാൻ വേണ്ടി ആശുപത്രികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

· സംശയിക്കപ്പെടുന്ന രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കുക
· രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകൾ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക
· സാംക്രമിക രോഗങ്ങളിൽ എടുക്കുന്ന എല്ലാ മുൻകരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാൽ അധികൃതരെ വിവരം അറിയിക്കുക.

സ്വീകരിക്കേണ്ട സുരക്ഷാ രീതികൾ

· ആൾക്കഹോൾ അടങ്ങിയ ഹാൻഡ് റബ്ബുകൾ ഉപയോഗിച്ച് കൈ കഴുകുക
· രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങൾ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക
· സംശയിക്കപ്പെടുന്ന രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകൽ തീർത്തും ഒഴിവാക്കി വേർതിരിച്ച് പ്രത്യേക വാർഡുകളിലേക്ക് മാറ്റുക.
· ഇത്തരം വാർഡുകളിൽ ആരോഗ്യരക്ഷാ പ്രവർത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
· രണ്ട് രോഗികളുടെ കട്ടിലിനിടയിൽ ഒരു മീറ്റർ അകലമെങ്കിലും ഉറപ്പാക്കുക

സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം

· മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗൺ എന്നിവയൊക്കെ ഉൾപ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോൾ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീർത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളിൽ 95 ശതമാനവും ശ്വസിക്കുന്നത് തടയാൻ കഴിയുന്ന എൻ-95 മാസ്‌കുകൾ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടൽ വേളയിലും നിഷ്‌കർഷിക്കേണ്ടതാണ്.
· കൈകൾ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വ്യത്തിയായി കഴുകുക.
· അണുനാശികാരികളായ ക്ലോറോഹെക്‌സിഡൈൻ അല്ലെങ്കിൽ ആൾക്കഹോൾ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങൾ കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകേണ്ടതാണ്
· ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്‌പോസബിൾ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കിൽ ശരിയായ രീതിയിൽ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.

സ്വീകരിക്കേണ്ട മുൻകരുതലുകൾ

വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും രോഗം പകരാതിരിക്കാൻ പൊതുവിൽ സ്വീകരിക്കേണ്ട മുൻ കരുതലുകൾ

· കഴിവതും വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളിൽ പോകരുത്. വവ്വാൽ കടിച്ച പഴങ്ങളോ മറ്റോ സ്പർശിക്കാനോ കഴിക്കാനോ പാടില്ല.
· വവ്വാലുകൾ വളർത്തുക, അവയുടെ മാംസം ഭക്ഷിക്കുക, അവയുടെ കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുക തുടങ്ങിയവ ഒരു കാരണവശാലും ചെയ്യരുത്.
· വവ്വാൽ കടിച്ചതായി സംശയിക്കുന്ന പഴങ്ങൾ, അവയുടെ വിസർജ്ജ്യമോ ശരീരസ്രവങ്ങളോ പുരണ്ട പ്രതലങ്ങൾ തുടങ്ങിയവയുമായി സമ്പർക്കത്തിൽ വന്നാൽ കൈകൾ ഉടനടി സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ സംസ്ഥാനതല കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നതോടൊപ്പം തന്നെ മറ്റു ജില്ലകളിലും നോഡൽ ഓഫീസർമാരെ നിയോഗിക്കുകയും പൊതുജനങ്ങൾക്ക് ബന്ധപ്പെടുന്നതിനായി ഫോൺ നമ്പറുകളും ലഭ്യമാക്കിയിട്ടുണ്ട്. ഇതുകൂടാതെയാണ് സംസ്ഥാനതല ഏകോപനത്തിനായി സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിച്ചത്. 0471 2302160 നമ്പരിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ വിളിക്കാവുന്നതാണ്. സംശയ നിവാരണത്തിന് ദിശ ടോൾഫ്രീ നമ്പറുകളായ 1056, 104, 0471 2552056 എന്നിവയിൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിലെ ഉന്നതതല യോഗം ചേർന്നു. ജില്ലകൾക്ക് നിപ രോഗവുമായി ബന്ധപ്പെട്ട മാർഗരേഖകൾ നൽകുകയും പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാർ, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണം, വനം വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ, ഡ്രഗ്സ് കൺട്രോളർ, ഭക്ഷ്യസുരക്ഷാ കമ്മീഷണർ, സംസ്ഥാന പബ്ലിക് ഹെൽത്ത് ലാബ്, ആലപ്പുഴ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഉദ്യോഗസ്ഥർ അടങ്ങിയ റാപ്പിഡ് റെസ്പോൺസ് ടീം യോഗവും ചേർന്നു.

നിപ വൈറസ് സംശയിക്കുന്ന ആളുകളെ ആവശ്യമുള്ള സന്ദർഭങ്ങളിൽ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി എല്ലാ ജില്ലകളിലും പ്രത്യേകമായി ഒരു ആംബുലൻസ്, ഐസൊലേഷൻ വാർഡ്, ഇൻഫ്ളുവൻസ ലക്ഷണങ്ങൾ ഉള്ളവർക്ക് പ്രത്യേക ട്രയാജ് എന്നിവ സജ്ജമാക്കുന്നതിനും, പി.പി.ഇ. കിറ്റ് ഉൾപ്പെടെയുള്ള സാമഗ്രികൾ ഉറപ്പുവരുത്തുന്നതിനുമുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. കനിവ് 108 ആംബുലൻസിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഇതോടൊപ്പം സംസ്ഥാന തലത്തിലും എല്ലാ ജില്ലകളിലും സർവെയലൻസ് ആന്റ് ടെസ്റ്റിംഗ്, ലോജിസ്റ്റിക്സ്, പരിശീലനം, ബോധവൽക്കരണം, മാനസിക പിന്തുണ എന്നിവയ്ക്കായി പ്രത്യേക ടീമുകൾ രൂപീകരിക്കും.

രോഗം സംശയിക്കുന്നവരുടെ സാമ്പിൾ പ്രാഥമിക പരിശോധനയ്ക്കായി കോഴിക്കോട് വൈറൽ റിസർച്ച് ആന്റ് ഡയഗ്നോസ്റ്റിക് ലാബിനോടൊപ്പം നാളെ ഉച്ചയോടെ ഐ.സി.എം.ആർ.ന്റെ മൊബൈൽ ലാബും പ്രവർത്തിക്കുന്നുമെന്ന് അറിയിച്ചിട്ടുണ്ട്.

നിപ രോഗവുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലെയും ജില്ലാ സർവെയലൻസ് ഓഫീസർമാർ, മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, നഴ്സിങ് അസിസ്റ്റന്റ്മാർ എന്നിവർക്കായുള്ള പരിശീലനം കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആന്റ് ഫാമിലി വെൽഫെയർ നേതൃത്വത്തിൽ നടന്നുവരുന്നു. ഇതുമായി ബന്ധപ്പെട്ട ബോധവൽക്കരണ സാമഗ്രികൾ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും വെബ്സൈറ്റുകളിലും ഫേസ്ബുക്ക് പേജുകളിലും ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

കൊച്ചി: മുൻമന്ത്രി എ സി മൊയ്തീൻ എംഎൽഎയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. ഇക്കാര്യം വ്യക്തമാക്കി ഇഡി എ സി മെയ്തീന് നോട്ടീസ് അയച്ചു.

സെപ്തംബർ 19ന് ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മൊയ്തീൻ ഹാജരാക്കിയ രേഖകൾ അപൂർണമാണെന്നും ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കുമെന്നും നേരത്തെ ഇ ഡി അറിയിച്ചിരുന്നു. ഇ ഡി വിളിപ്പിച്ചാൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് എ സി മൊയ്തീനും പറഞ്ഞിരുന്നു.

അതേസമയം, തന്റെയും ഭാര്യയുടെയും ബാങ്ക് നിക്ഷേപം മരവിപ്പിച്ച നടപടി ഇഡി പുനഃപരിശോധിക്കണ ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍. അപേക്ഷിക്കാത്തവര്‍ക്കും സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സാമൂഹിക ക്ഷേമ പെന്‍ഷന്‍ നല്‍കി. സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരിക്കേ അതില്ലാതെ പെന്‍ഷന്‍ നല്‍കി. ഇവര്‍ക്ക് പെന്‍ഷന്‍ എങ്ങനെ ലഭ്യമായി എന്ന് പരിശോധന നടന്നിട്ടില്ല. പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ശേഷവും പെന്‍ഷന്‍ ലഭിച്ചു. ഒരേ പെന്‍ഷന്‍ ഒരാള്‍ക്ക് ഒന്നിലേറെ തവണ നല്‍കി. മരിച്ചവരുടെ പേരിലും പെന്‍ഷന്‍ നല്‍കി. പെന്‍ഷന്‍ മസാഫ്ട്‌വെയറിലും അപാകതയുണ്ട്.
സോഷ്യല്‍ സെക്യുരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ അക്കൗണ്ടിംഗ് രീതിയെ കുറിച്ചും വിമര്‍ശനമുണ്ട്. അക്കൗണ്ടുകള്‍ കൃത്യമല്ല. അതേസമയം, പെന്‍ഷന് അര്‍ഹരായ 25,000 പേരെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.പൊതുമരാമത്ത് വകുപ്പിനും സിഎജി വിമര്‍ശനമുണ്ട്. ബൈപ്പാസ് റോഡുകളുടെ നിര്‍മ്മാണം അവ്യക്തമാണ്. കരാറുകാര്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കി. ഭൂമി ഏറ്റെടുക്കുന്നതില്‍ കാലതാമസം വരുത്തി.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ പ്രവര്‍ത്തനത്തിലും ശുചിത്വ മിഷനും വിമര്‍ശനമുണ്ട്. മാലിന്യ പ്ലാന്റുകളില്‍ നിന്ന് മലിനജലം പുറത്തുപോകുന്നള തടയാന്‍ കഴിയുന്നില്ല. മാലിന്യം തരംതിരിക്കുന്നില്ല. മാലിന്യത്തിന്റെ അളവിനെ കുറിച്ച് നാളിതുവരെ പഠനം പോലും ശുചിത്വ മിഷന്‍ നടത്തിയിട്ടില്ല.
സംസ്ഥാനത്തിന്റെ തനതുവരുമാനം കോവിഡിന് മുന്‍പുള്ളതിന് സമാനമായ വിധം വളര്‍ച്ച നേടിയിട്ടില്ല. 2021-22ലെ തനതു നികുതി വരുമാനത്തിലെ വളര്‍ച്ച 22.41% ആണ്. എക്‌സൈസ് നികുതി വരുമാനത്തില്‍ 489.12 കോടി രൂപയുടെ കുറവുണ്ടായി.
ലോട്ടറി വില്‍പ്പനയിലെ വര്‍ധനവ് മൂലം നികുതിയേതര വരുമാനം 3,135 േകാടി രൂപ കൂടി. വിദേശ മദ്യ ലൈസന്‍സ് നികുതി കൃത്യമായി പിരിച്ചെടുക്കുന്നതില്‍ വീഴ്ച വരുത്തി. ബാര്‍ ലൈസന്‍സ് പുതുക്കി നിശ്ചയിക്കുന്നതിലൂം വീഴ്ചയുണ്ട്. ഭൂനികുതി നിശ്ചയിക്കുന്നതിലും വീഴ്ച വന്നിട്ടുണ്ടെന്നും സിഎജി പറയുന്നു.
ഗതാഗത വകുപ്പിലും മോട്ടോര്‍ വാഹന വകപ്പിലുമുള്ള ക്രമക്കേടുകളും സിഎജി ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ 145 കോടിയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറ

തിരുവനന്തപുരം: കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിമാർ, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ബുധനാഴ്ച യോഗം ചേർന്ന് പ്രതിരോധ നടപടികൾ സമഗ്രമായി അവലോകനം ചെയ്തു. കോഴിക്കോട് നിന്ന് അയച്ച 5 സാമ്പിളുകളിൽ മൂന്നെണ്ണമാണ് നിപ പോസിറ്റീവായി തെളിഞ്ഞതെന്ന് യോഗശേഷം ആരോഗ്യമന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇതുവരെ സമ്പർക്ക പട്ടികയിൽ 706 പേർ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ ഹൈ റിസ്‌ക് വിഭാഗത്തിൽ 77 പേരാണ്. സമ്പർക്ക പട്ടികയിൽ 153 പേർ ആരോഗ്യപ്രവർത്തകരാണ്. ഹൈ റിസ്‌ക് വിഭാഗത്തിൽ ഉള്ളവർ അവരുടെ വീടുകളിൽ ഐസൊലേഷനിൽ കഴിയുകയാണ്. ഓഗസ്റ്റ് 30 ന് മരിച്ച ഇൻഡക്‌സ് കേസ് എന്ന് കരുതുന്ന വ്യക്തിയുടെ 9 വയസുകാരനായ കുഞ്ഞ് ആശുപത്രി വെന്റിലേഷനിൽ തുടരുകയാണെന്ന് മന്ത്രി അറിയിച്ചു. കുട്ടിക്ക് മോണോ ക്ലോണോ ആന്റിബോഡി നൽകാനായി ഐ.സി.എം.ആറിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മരുന്ന് വിമാനമാർഗം ബുധനാഴ്ച രാത്രി എത്തും.

കോഴിക്കോട് 19 കമ്മിറ്റികൾ രൂപീകരിച്ച് പ്രതിരോധ നടപടികൾ ഊർജ്ജിതമായി നടക്കുന്നുണ്ട്. പോസിറ്റീവ് ആയവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ ഉള്ള 13 പേരിൽ 30ന് മരിച്ച ആളുടെ ബന്ധുവും ഉൾപ്പെടും. ഇവരുടെ ആരോഗ്യം സാധാരണ നിലയിലാണ്.

നിപ കണ്ടെയ്ൻമെന്റ് സോണിൽ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ വാർഡ് തിരിച്ച് പ്രവർത്തിക്കാൻ പഞ്ചായത്ത് നേതൃത്വത്തിൽ വളണ്ടിയർമാരുടെ ടീം രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. വളണ്ടിയർമാർക്ക് തിരിച്ചറിയാൻ ബാഡ്ജ് ഉണ്ടാവും. ഐസോലേഷനിൽ കഴിയുന്നവർക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും വളണ്ടിയർമാരെ ബന്ധപ്പെടാം. ഇവരുടെ മൊബൈൽ നമ്പരുകൾ പ്രസിദ്ധപ്പെടുത്തും.

സമ്പർക്ക പട്ടിക വിപുലമാകുന്ന സാഹചര്യത്തിൽ കൂടുതൽ പേരെ ഉൾക്കൊള്ളാനായി കൂടുതൽ ആശുപത്രികൾ, റൂമുകൾ എന്നിവ സജ്ജമാക്കുന്നുണ്ട്. നിലവിൽ ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെട്ടവരിൽ ലക്ഷണങ്ങൾ ഉള്ളവർ മാത്രം ആശുപത്രിയിൽ പോയാൽ മതി.

കോഴിക്കോട് ജില്ലയിൽ ആൾക്കൂട്ടങ്ങൾ സെപ്റ്റംബർ 24 വരെ ഒഴിവാക്കണമോ എന്ന കാര്യത്തിൽ ജില്ലാ കലക്ടർക്ക് തീരുമാനമെടുക്കാമെന്ന് മന്ത്രി പറഞ്ഞു. 30 ന് മരണപെട്ട ആൾ ആണ് ഇൻഡക്‌സ് കേസ് എന്നാണ് അനുമാനം. അദ്ദേഹം കാവിലുംപാറ പഞ്ചായത്തിൽ അദ്ദേഹത്തിന്റെ കൃഷി ഭൂമി സന്ദർശിച്ചിരുന്നു. ഇദ്ദേഹത്തിന്റെ വീട് 2018 ൽ നിപ പൊട്ടിപുറപ്പെട്ടു എന്ന് കരുതുന്ന ജാനകിക്കാടിന്റെ അഞ്ച് കിലോമീറ്റർ പരിധിയിലാണ്. ഇങ്ങനെയാവാം ഇൻഡക്‌സ് കേസിന് വൈറസ് പകർന്നത് എന്നാണ് നിലവിലെ അനുമാനം.

സംസ്ഥാനതലത്തിൽ ആരോഗ്യവകുപ്പ് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ സംസ്ഥാനത്തെ റാപ്പിഡ് റെസ്‌പോൺസ് ടീം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

എല്ലാവിധ പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യവകുപ്പ് സ്വീകരിച്ചതായും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പക്ഷേ കരുതൽ വേണം. കോഴിക്കോട് ജില്ലയിൽ എല്ലാവരും മാസ്‌ക് ഉപയോഗിക്കണം. ആശുപത്രികളിൽ ഇൻഫെക്ഷൻ ഡിസീസ് പ്രോട്ടോകോൾ പാലിക്കണം.

കേന്ദ്രസംഘം നിപ റിപ്പോർട്ട് ചെയ്ത സ്ഥലം സന്ദർശിക്കും. സംഘത്തിലെ ചിലർ സംസ്ഥാനത്ത് എത്തിക്കഴിഞ്ഞു. മസ്തിഷ്‌കജ്വരം ബാധിച്ചവരുടെ സാമ്പിളുകൾ നിലവിൽ തിരുവനന്തപുരം തോന്നയ്ക്കലിലെ ലാബിലും കോഴിക്കോട് മെഡിക്കൽ കോളജിലും പരിശോധിക്കുന്നുണ്ട്. ഗുരുതരമായ ലക്ഷണങ്ങൾ ഉള്ളവർ പൂന ലാബിലേക്ക് അയക്കും.

നിപ സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു ആശങ്ക പരത്തരുതെന്നു മന്ത്രി അഭ്യർഥിച്ചു. തിരുവനന്തപുരത്ത് വിദ്യാർഥി ബൈക്കിൽ സഞ്ചരിക്കവെ വവ്വാൽ മുഖത്തടിച്ചു പരിക്കേറ്റ സംഭവത്തിന് നിപയുമായി ബന്ധമില്ല. സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ സംവിധാനവും അലർട്ട് ആണെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.

ഓൺലൈന്‍ ലോണ്‍ തട്ടിപ്പുകള്‍ സംസ്ഥാനത്ത് പെരുകുന്നുവെന്ന് സൈബര്‍ സെല്‍. ഇതുവരെ 1440 പരാതികളാണ് ഈ വര്‍ഷം ലഭിച്ചത്.തട്ടിപ്പിനിരയാകുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും സൈബര്‍ സെല്‍ വ്യക്തമാക്കുന്നു. അശങ്കപെടുത്തുന്ന ഈ കണക്കുകള്‍ പുറത്തു വരുന്നത് കൊച്ചിയിലെ കൂട്ട ആത്മഹത്യയുടെ കാരണം ലോണ്‍ കെണിയാണെന്ന പരാതിക്ക് പിന്നാലെയാണ്.കേരളത്തില്‍ ഈ വര്‍ഷം ഇതുവരെ പൊലീസിന് ലഭിച്ചത് 14897 ഓണ്‍ലൈന്‍ തട്ടിപ്പ് പരാതികള്‍.ലോണ്‍ ആപ്പുകളെ സംബന്ധിച്ചുള്ളതാണ് ഇതില്‍ പത്ത് ശതമാനവും. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്റനെറ്റില്‍ ലോണ്‍ എന്ന് തിരഞ്ഞാല്‍ ആപ്പുകളുടെ പരസ്യമെത്തും. ഫോണിലെ ലൊക്കേഷനും, കോണ്ടാക്റ്റും, ഫോട്ടോസും പങ്കിടാന്‍ അനുവാദം നല്‍കുന്നതോടെ സെക്കന്റുകള്‍ക്കുള്ളില്‍ ലോണ്‍ റെഡി. തിരിച്ചടവ് മുടങ്ങിയാലും, ചിലപ്പോള്‍ തിരിച്ചടവ് പൂര്‍ത്തിയാക്കിയാല്‍ പോലും പണം ആവശ്യപ്പെട്ട് ലോണ്‍ ആപ്പുകാര്‍ ഭീഷണിപ്പെടുത്തും. പണം നല്‍കില്ലെങ്കില്‍ അശ്ലീല ചിത്രങ്ങളില്‍ മുഖം മോര്‍ഫ് ചെയ്ത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കും. സ്ത്രീകളാണ് ഈ ചതിയില്‍പെടുന്നവരില്‍ അധികവും.അതേസമയം സഹകരണ ബാങ്കുകളും, തൊഴിലാളി സംഘങ്ങളും സജീവമായതിനാല്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ് വളരെ കുറവാണെന്നും സൈബര്‍ പൊലീസ് അറിയിക്കുന്നു. 25 പരാതികളില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു

സോളാര്‍ പീഡന പരാതിയുമായി ബന്ധപ്പെട്ട കത്തിനെ കുറിച്ച് അന്വേഷണം നടത്തിയാല്‍ യുഡിഎഫിനുള്ളില്‍ ആഭ്യന്തര കലാപുണ്ടാകുമെന്ന് അവര്‍ ഭയപ്പെടുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. അന്വേഷണം വേണ്ടെന്ന യുഡിഎഫ് സമീപനം അവസരവാദപരമാണ്. സോളര്‍ കേസില്‍ പുതിയ വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. ഇടതുപക്ഷത്തിനെതിരായ ശ്രമങ്ങള്‍ കോണ്‍ഗ്രസിനെ തിരിഞ്ഞു കുത്തുകയാണ്. അന്വേഷണം വന്നാല്‍ യുഡിഎഫിലെ വൈരുദ്ധ്യങ്ങള്‍ പുറത്തുവരുമെന്ന് അവര്‍ക്കറിയാം. അന്ന് ആഭ്യന്തര മന്ത്രിയായിവരുന്ന വ്യക്തി നടത്തിയ ഇടപെടലുകളും പുറത്തുവന്നുവെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു.സോളാര്‍ കേസ് ഗൂഢാലോചന അന്വേഷിക്കാന്‍ യുഡിഎഫ് പരാതി നല്‍കില്ലെന്ന് കണ്‍വീനര്‍ എം.എം ഹസന്‍ ഇന്നലെ പറഞ്ഞിരുന്നു. സിബിഐ റിപ്പോര്‍ട്ട് ഉള്ളതിനാല്‍ ഇനി അന്വേഷണം ആവശ്യമില്ലെന്നാണ് ഹസന്‍ പറഞ്ഞത്. സിബിഐ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് അന്വേഷണം നടത്താം. ഇതിനായി യുഡിഎഫ് പരാതി നല്‍കില്ല. സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. അതില്‍ ഇനി ഒരു അന്വേഷണം ആവശ്യമില്ലെന്നും ഹസൻ പറഞ്ഞു

എന്താണ് നിപ വൈറസ്

ആർ.എൻ.എ. വൈറസുകളിൽ ഒന്നായ പാരാമിക്‌സോ വൈറിഡേ കുടുംബത്തിലെ ഹെനിപാ വൈറസുകളിൽ ഒന്നായിട്ടാണ് നിപ വൈറസിനെ വർഗീകരിച്ചിരിക്കുന്നത്. ഇത് പ്രാഥമികയും വവ്വാലുകളിലാണ് കാണപ്പെടുന്നത്. ഐസിഎംആർ നടത്തിയ പഠനങ്ങൾ പ്രകാരം കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പന്നികൾ പോലെയുള്ള മറ്റ് മൃഗങ്ങളും രോഗാണുവാഹകരാകാം എങ്കിലും ഇന്ത്യയിൽ നിന്നും അതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ല. മനുഷ്യനിലേക്ക് വൈറസ് എത്തിക്കഴിഞ്ഞാൽ മറ്റുള്ളവരിലേക്ക് സമ്പർക്കത്തിലൂടെ പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്കും ആരോഗ്യ പ്രവർത്തകരിലേക്കും മറ്റു രോഗികളിലേക്കുമൊക്കെ രോഗം പകരാം എന്നതിനാൽ ആശുപത്രികളിലെ രോഗാണുബാധനിയന്ത്രണം അത്യധികം പ്രാധാന്യമർഹിക്കുന്നു.

രോഗലക്ഷണങ്ങൾ

വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകാനെടുക്കുന്ന കാലയളവ് (ഇൻകുബേഷൻ പീരീഡ്) 4 മുതൽ 14 ദിവസം വരെയാണ്. ഇത് ചിലപ്പോൾ 21 ദിവസം വരെയാകാം. പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങൾ എന്നിവയിൽ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതിൽ ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് പകർന്നുകിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങൾ സമയം കഴിയും തോറും വർധിച്ചു വരാം എന്നതും, രോഗതീവ്രത വർധിക്കുന്നതനുസരിച്ച് രോഗവ്യാപനസാധ്യത വർധിച്ചേക്കാം എന്നതും നിപ രോഗത്തിന്റെ പ്രത്യേകതയാണ്.

രോഗ സ്ഥിരീകരണം

തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനൽ ഫ്‌ളൂയിഡ് എന്നിവയിൽ നിന്നുമെടുക്കുന്ന സാമ്പിളുകൾ ആർ.ടി.പി.സി.ആർ. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

രോഗചികിത്സ

രോഗം വളരെ നേരത്തെ കണ്ടെത്താൻ കഴിയുന്ന രോഗികളിൽ അതിൽത്തന്നെ അണുബാധയും രോഗലക്ഷണങ്ങളും രൂക്ഷമല്ലാത്തവരിൽ ആന്റിവൈറൽ മരുന്നുകളും മറ്റും ഫലം കണ്ടേക്കാം എങ്കിലും, നിപ വൈറസിന്റെ നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഉപവിഭാഗത്തിൽ മരണനിരക്ക് വളരെ കൂടുതലാണ്. അതിനാൽ കൂടുതൽ ആളുകൾ രോഗികളാകുന്നത് തടയുക എന്നതാണ് ഏറ്റവും മികച്ച പ്രതിരോധം.

രോഗി/രോഗികളുമായി ഇതിനകം തന്നെ സമ്പർക്കത്തിൽ വന്നവരോ വന്നിരിക്കാൻ സാധ്യതയുള്ളവരോ സ്വീകരിക്കേണ്ട മുൻകരുതലുകൾ

ആരോഗ്യവകുപ്പിനെ ഫോൺ മുഖാന്തിരം വിവരമറിയിക്കുകയും, വീട്ടിലുള്ളവരുമായും മറ്റുള്ളവരുമായും സമ്പർക്കമൊന്നുമില്ലാതെ ആരോഗ്യവകുപ്പ് നിർദേശിക്കുന്ന അത്രയും സമയം വീട്ടിൽ തന്നെ കഴിയുകയും വേണം. ഈ സമയം എല്ലാ ദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാരുമായി ഫോണിൽ ബന്ധപ്പെടുകയും എന്തെങ്കിലും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന പക്ഷം ഉദ്യോഗസ്ഥർ നിർദേശിക്കുന്ന മാർഗത്തിലൂടെ മാത്രം ചികിത്സ തേടണം. ഇത്തരത്തിൽ വീടുകളിൽ ക്വാറന്റീനിൽ കഴിയുന്ന ആളുകളുടെ ഭയം ദൂരീകരിക്കുന്നതിനായി കൗൺസിലിങ് സൗകര്യം ഏർപ്പെടുത്തുന്നതാണ്.

പൊതുജനങ്ങൾ ഈ സമയത്ത് സ്വീകരിക്കേണ്ട മുൻകരുതലുകൾ

· മറ്റുള്ളവരുമായി ഇടപെടുന്ന സമയത്ത് കൃത്യമായി മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക.
· ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കിൽ ആൾക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
· പനിയുടെ ലക്ഷണങ്ങൾ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങൾ എന്നിവയിൽ ഒന്നെങ്കിലും ഉള്ളവരും കുടുംബാംഗങ്ങൾ ഉൾപ്പെടെ അവരെ പരിചരിക്കുന്നവരും എൻ 95 മാസ്‌ക് ധരിക്കേണ്ടതാണ്.
· രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

രോഗം പടരാതിരിക്കാൻ വേണ്ടി ആശുപത്രികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

· സംശയിക്കപ്പെടുന്ന രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കുക
· രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകൾ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക
· സാംക്രമിക രോഗങ്ങളിൽ എടുക്കുന്ന എല്ലാ മുൻകരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാൽ അധികൃതരെ വിവരം അറിയിക്കുക.

സ്വീകരിക്കേണ്ട സുരക്ഷാ രീതികൾ

· ആൾക്കഹോൾ അടങ്ങിയ ഹാൻഡ് റബ്ബുകൾ ഉപയോഗിച്ച് കൈ കഴുകുക
· രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങൾ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക
· സംശയിക്കപ്പെടുന്ന രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകൽ തീർത്തും ഒഴിവാക്കി വേർതിരിച്ച് പ്രത്യേക വാർഡുകളിലേക്ക് മാറ്റുക.
· ഇത്തരം വാർഡുകളിൽ ആരോഗ്യരക്ഷാ പ്രവർത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
· രണ്ട് രോഗികളുടെ കട്ടിലിനിടയിൽ ഒരു മീറ്റർ അകലമെങ്കിലും ഉറപ്പാക്കുക

സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം

· മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗൺ എന്നിവയൊക്കെ ഉൾപ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോൾ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീർത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളിൽ 95 ശതമാനവും ശ്വസിക്കുന്നത് തടയാൻ കഴിയുന്ന എൻ-95 മാസ്‌കുകൾ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടൽ വേളയിലും നിഷ്‌കർഷിക്കേണ്ടതാണ്.
· കൈകൾ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വ്യത്തിയായി കഴുകുക.
· അണുനാശികാരികളായ ക്ലോറോഹെക്‌സിഡൈൻ അല്ലെങ്കിൽ ആൾക്കഹോൾ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങൾ കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകേണ്ടതാണ്
· ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്‌പോസബിൾ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കിൽ ശരിയായ രീതിയിൽ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.

സ്വീകരിക്കേണ്ട മുൻകരുതലുകൾ

വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും രോഗം പകരാതിരിക്കാൻ പൊതുവിൽ സ്വീകരിക്കേണ്ട മുൻ കരുതലുകൾ

· കഴിവതും വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളിൽ പോകരുത്. വവ്വാൽ കടിച്ച പഴങ്ങളോ മറ്റോ സ്പർശിക്കാനോ കഴിക്കാനോ പാടില്ല.

· വവ്വാലുകൾ വളർത്തുക, അവയുടെ മാംസം ഭക്ഷിക്കുക, അവയുടെ കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുക തുടങ്ങിയവ ഒരു കാരണവശാലും ചെയ്യരുത്.

· വവ്വാൽ കടിച്ചതായി സംശയിക്കുന്ന പഴങ്ങൾ, അവയുടെ വിസർജ്ജ്യമോ ശരീരസ്രവങ്ങളോ പുരണ്ട പ്രതലങ്ങൾ തുടങ്ങിയവയുമായി സമ്പർക്കത്തിൽ വന്നാൽ കൈകൾ ഉടനടി സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.

നടൻ ജയസൂര്യക്കെതിരെ കൃഷി മന്ത്രി പി പ്രസാദ്. പണം കിട്ടിയ കൃഷ്ണപ്രസാദിന്‍റെ പേരിൽ ജയസൂര്യ പുതിയ തിരക്കഥ ഉണ്ടാക്കാൻ ശ്രമിച്ചെന്നും കൃഷിമന്ത്രി മന്ത്രി സഭയിൽ വ്യക്തമാക്കി. നടൻ പുതിയ തിരക്കഥയുമായി വരികയായിരുന്നു. കാർഷിക പ്രതിസന്ധി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് തള്ളി.കർഷകരുടെ പ്രശ്‌നം ജയസൂര്യക്ക് മനസിലായിട്ടും സർക്കാരിന് മനസിലായില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. കർഷക പ്രശ്‍നം ജയസൂര്യ പറഞ്ഞപ്പോൾ നടന്റെ മേൽ കുതിര കയറാൻ സൈബർ സംഘങ്ങളെ വെച്ചുവെന്ന് സണ്ണി ജോസഫ് എംഎല്‍എ ആരോപിച്ചു. കാർഷിക പാക്കേജ് പ്രഖ്യാപിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.പണം കിട്ടിയ കൃഷ്ണ പ്രസാദിന്റെ പേര് പറഞ്ഞാണ് ജയസൂര്യ സംസാരിച്ചത്. ജയസൂര്യ പുതിയ തിരക്കഥ ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് കുറ്റപ്പെടുത്തിയ മന്ത്രി, പരിപാടിയിൽ തന്നെ മന്ത്രി പി രാജീവ് കൃത്യമായ മറുപടി നല്‍കിയിരുന്നുവെന്നും വ്യക്തമാക്കി.
പ്രതിപക്ഷം വസ്തുതകൾ വളച്ചൊടിക്കുകയാണെന്ന് കൃഷിമന്ത്രി തിരിച്ചടിച്ചു. നെല്ല് സംഭരിച്ചതിന്‍റെ തുക വൈകിയതിന് ഉത്തരവാദി സപ്ലൈകോ ആല്ലെന്നും പണം നൽകാതെ ബാങ്കുകൾ സപ്ലൈകോ നടപടിയെ അട്ടിമറിക്കാൻ ശ്രമിച്ചെന്നും കൃഷിമന്ത്രി പി പ്രസാദ് ആരോപിച്ചു.സണ്ണി ജോസഫ് പറഞ്ഞത് രാഷ്ട്രീയമാണ്. റബർ കർഷകരുടെ കാര്യത്തിൽ കേന്ദ്ര സഹായം പോലും ഇല്ലാതെ 1914.15 കോടി സംസ്ഥാനം നൽകി. സണ്ണി ജോസഫ് കേന്ദ്രത്തിനെതിരെ ഒന്നും പറയുന്നില്ലെന്നും കൃഷി മന്ത്രി വിമര്‍ശിച്ചു. നെല്ല് സംഭരണത്തിൽ പണം കൊടുത്തുതീര്‍ത്ത് വരുകയാണെന്നും കൃഷിമന്ത്രി സഭയിൽ പറഞ്ഞു.