അപേക്ഷിക്കാത്തവര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വരെ സാമൂഹിക സുരക്ഷാപെന്‍ഷന്‍: ക്രമക്കേട് ചൂണ്ടിക്കാട്ടി സിഎജി റിപ്പോര്‍ട്ട്

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍. അപേക്ഷിക്കാത്തവര്‍ക്കും സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സാമൂഹിക ക്ഷേമ പെന്‍ഷന്‍ നല്‍കി. സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരിക്കേ അതില്ലാതെ പെന്‍ഷന്‍ നല്‍കി. ഇവര്‍ക്ക് പെന്‍ഷന്‍ എങ്ങനെ ലഭ്യമായി എന്ന് പരിശോധന നടന്നിട്ടില്ല. പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ശേഷവും പെന്‍ഷന്‍ ലഭിച്ചു. ഒരേ പെന്‍ഷന്‍ ഒരാള്‍ക്ക് ഒന്നിലേറെ തവണ നല്‍കി. മരിച്ചവരുടെ പേരിലും പെന്‍ഷന്‍ നല്‍കി. പെന്‍ഷന്‍ മസാഫ്ട്‌വെയറിലും അപാകതയുണ്ട്.
സോഷ്യല്‍ സെക്യുരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ അക്കൗണ്ടിംഗ് രീതിയെ കുറിച്ചും വിമര്‍ശനമുണ്ട്. അക്കൗണ്ടുകള്‍ കൃത്യമല്ല. അതേസമയം, പെന്‍ഷന് അര്‍ഹരായ 25,000 പേരെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.പൊതുമരാമത്ത് വകുപ്പിനും സിഎജി വിമര്‍ശനമുണ്ട്. ബൈപ്പാസ് റോഡുകളുടെ നിര്‍മ്മാണം അവ്യക്തമാണ്. കരാറുകാര്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കി. ഭൂമി ഏറ്റെടുക്കുന്നതില്‍ കാലതാമസം വരുത്തി.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ പ്രവര്‍ത്തനത്തിലും ശുചിത്വ മിഷനും വിമര്‍ശനമുണ്ട്. മാലിന്യ പ്ലാന്റുകളില്‍ നിന്ന് മലിനജലം പുറത്തുപോകുന്നള തടയാന്‍ കഴിയുന്നില്ല. മാലിന്യം തരംതിരിക്കുന്നില്ല. മാലിന്യത്തിന്റെ അളവിനെ കുറിച്ച് നാളിതുവരെ പഠനം പോലും ശുചിത്വ മിഷന്‍ നടത്തിയിട്ടില്ല.
സംസ്ഥാനത്തിന്റെ തനതുവരുമാനം കോവിഡിന് മുന്‍പുള്ളതിന് സമാനമായ വിധം വളര്‍ച്ച നേടിയിട്ടില്ല. 2021-22ലെ തനതു നികുതി വരുമാനത്തിലെ വളര്‍ച്ച 22.41% ആണ്. എക്‌സൈസ് നികുതി വരുമാനത്തില്‍ 489.12 കോടി രൂപയുടെ കുറവുണ്ടായി.
ലോട്ടറി വില്‍പ്പനയിലെ വര്‍ധനവ് മൂലം നികുതിയേതര വരുമാനം 3,135 േകാടി രൂപ കൂടി. വിദേശ മദ്യ ലൈസന്‍സ് നികുതി കൃത്യമായി പിരിച്ചെടുക്കുന്നതില്‍ വീഴ്ച വരുത്തി. ബാര്‍ ലൈസന്‍സ് പുതുക്കി നിശ്ചയിക്കുന്നതിലൂം വീഴ്ചയുണ്ട്. ഭൂനികുതി നിശ്ചയിക്കുന്നതിലും വീഴ്ച വന്നിട്ടുണ്ടെന്നും സിഎജി പറയുന്നു.
ഗതാഗത വകുപ്പിലും മോട്ടോര്‍ വാഹന വകപ്പിലുമുള്ള ക്രമക്കേടുകളും സിഎജി ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ 145 കോടിയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറ