Kerala (Page 2,133)

തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ക്ഷേത്ര ഭരണാവകാശ വിളംബരവും രണ്ടാം ഭൂപരിഷ്‌കരണ നിയമവും നടപ്പാക്കുമെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടും കൊടുക്കുമെന്നും വിശ്വാസികള്‍ക്ക് ക്ഷേത്ര ഭരണത്തില്‍ പങ്കാളിത്തമുണ്ടാകുമെന്നും അദ്ദേഹം വാ​ഗ്ദാനം ചെയ്തു. കഴക്കൂട്ടത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു കുമ്മനം.

പ​ട്ടി​ക ജാ​തി​ക്കാ​ര്‍​ക്കും പ​ട്ടി​ക വ​ര്‍​ഗ​ക്കാ​ര്‍​ക്കും ഭൂ​ര​ഹി​ത​ര്‍​ക്കും പാ​വ​പ്പെ​ട്ട​വ​ര്‍​ക്കും കി​ട​ക്കാ​ന്‍ വീ​ടും കൃ​ഷി​ചെ​യ്യാ​ന്‍ ഭൂ​മി​യും ല​ഭി​ക്കും. ഇ​തി​നു പു​റ​മെ കേ​ര​ള​ത്തി​ല്‍ ക്ഷേ​ത്ര ഭ​ര​ണാ​വ​കാ​ശ വി​ളം​ബ​രം ഉ​ണ്ടാ​കും. വി​ശ്വാ​സി​ക​ള്‍​ക്ക് ക്ഷേ​ത്ര ഭ​ര​ണ​ത്തി​ല്‍ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​കും. ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര​ത്തി​നും പാ​ലി​യം വി​ളം​ബ​ര​ത്തി​നും ശേ​ഷം ന​ട​ക്കാ​ന്‍ പോ​കു​ന്ന വ​ലി​യ വി​ളം​ബ​ര​മാ​വും അ​തെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.

ശബരിമല വിഷയത്തില്‍ എന്തുകൊണ്ടാണ് നിയമ നിര്‍മാണം നടത്താത്തതെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. നേരത്തെതന്നെ നിയമം കൊണ്ടുവരാന്‍ കഴിയുമായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് നിയമം ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് ഇപ്പോള്‍ പറയുന്നത്? ശബരിമലയിലടക്കം ക്ഷേത്രത്തിന്റെ ഭരണാധികാരമാണ് പ്രധാന വിഷയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നേമത്ത് ജയിച്ചാല്‍ പാര്‍ലമെന്റിലേക്ക് ഇല്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ഇനി ലോക്സഭയിലേക്കില്ലെന്ന് ആറ് മാസം മുമ്പ് തന്നെ താൻ പ്രഖ്യാപിച്ചതാണ്.അത് ഈ തെരഞ്ഞെടുപ്പ് വരുന്നതിന് മുൻപേ പ്രഖ്യാപിച്ചു. ഇനി ഞാൻ കേരള രാഷ്ട്രീയത്തിലാണ് ശിഷ്ടകാലം ഉണ്ടാവുക എന്നും അദ്ദേഹം നേമത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മുരളീധരന്‍ പറഞ്ഞു.ഇനി ഇവിടെയാണ് കാര്യങ്ങള്‍ ചെയ്യേണ്ടത്. ഉറച്ച തീരുമാനമാണിതെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് മത്സരം. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ആര്‍ക്കെന്നതില്‍ ചര്‍ച്ചയില്ല.

എല്‍ഡിഎഫ് പറയുന്നത് മതേതര വോട്ടുകള്‍ ഭിന്നിക്കുകയാണെന്നാണ്. എന്നാല്‍ അവര്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കട്ടെയന്നും മുരളീധരന്‍. എല്ലാ മതത്തിന്റെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണം. താന്‍ 47 വര്‍ഷമായി ശബരിമലയില്‍ പോകുന്ന ആളാണെന്നും മുരളീധരന്‍ പറഞ്ഞു. കോടതി പറയുകയാണെങ്കിലും പോലും അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കെ മുരളീധരന്‍.

കേരളത്തില്‍ ലൗ ജിഹാദ് പ്രധാനപ്പെട്ട വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വടകര എംപി എന്തുറപ്പിലാണ് നേമത്ത് മത്സരിക്കുന്നതെന്ന് ചോദിക്കുന്നവർ ആറ് എംഎൽഎമാരെ കഴിഞ്ഞ തവണ ലോക്സഭയിലേക്ക് മത്സരിപ്പിച്ചത് എന്തുറപ്പിലാണെന്ന് ചിന്തിക്കണം. രാജ്യസഭാ എംപി എം വി ശ്രേയാംസ് കുമാറിന് കൽപ്പറ്റയിൽ മത്സരിക്കാമെങ്കിൽ തനിക്ക് നേമത്തും മത്സരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

sreedharan

പാലക്കാട്ടെ കനത്ത വേനല്‍ച്ചൂടിലും പ്രായം തളര്‍ത്താത്ത നിശ്ചയദാര്‍ഢ്യത്തോടെ പ്രചാരണ രംഗത്ത് സജീവമാണ് ഇ ശ്രീധരൻ.എന്നാൽ ഈ ചൂടിനെ അതിജീവിക്കാന്‍ തന്റെ ശീലങ്ങള്‍ക്ക് സാധിക്കുമെന്നാണ് ശ്രീധരന്റെ മറുപടി. മണ്ഡലത്തില്‍ തന്റെ വിജയം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.സ്ഥാനാര്‍ഥിയായല്ല, തങ്ങള്‍ ആദരിക്കുന്ന ഒരു വ്യക്തിയെന്ന നിലയിലാണ് കൂടെയുള്ള എല്ലാവരുടെയും പെരുമാറ്റം. ശ്രീധരനാണ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെന്ന് അറിഞ്ഞത് മുതല്‍ ഞങ്ങളെല്ലാം ആവേശത്തിലാണെന്നും അവർ പറയുന്നു. വിജയം ഉറപ്പാണെന്നും ഒപ്പമുണ്ടെന്നും എല്ലാവരും ഒരേ സ്വരത്തില്‍ പറയുമ്പോഴും കൈകൂപ്പി ചെറുപുഞ്ചിരിയാണ് ശ്രീധരന്റെ മറുപടി.

തനിക്ക് രാഷ്ട്രീയമില്ല, തന്റെ രാഷ്ട്രീയം വികസനമാണെന്ന് പ്രസംഗിച്ച് തുടങ്ങിയ ശ്രീധരന്‍ പാലക്കാടിനായുള്ള തന്റെ മാസ്റ്റര്‍ പ്ലാനിനെക്കുറിച്ചും വോട്ടര്‍മാരോട് വിശദീകരിച്ചു. കായിക, വിദ്യാഭ്യാസ രംഗത്ത് പാലക്കാടിന്റെ നിലവാരം ഉയര്‍ത്തുമെന്നും ഉറപ്പു നല്‍കിയിട്ടുണ്ട്.എതിര്‍ സ്ഥാനാര്‍ഥികളെ വിമര്‍ശിച്ച് ഒരു വാക്കുപോലും ശ്രീധരൻ പറയില്ല. ഏറ്റവും ഒടുവില്‍ തന്നില്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ടെങ്കില്‍ വോട്ട് ചെയ്ത് തിരഞ്ഞെടുക്കണമെന്ന അഭ്യര്‍ഥനയും നടത്തി.ശ്രീധരനെ പോലൊരാള്‍ ജയിച്ച് നിയമസഭയിലെത്തേണ്ടത് ഞങ്ങള്‍ ജനങ്ങളുടെ ആവശ്യമാണെന്ന് കണ്ണാടി പഞ്ചായത്തില്‍ ശ്രീധരനെ കാത്തിരുന്ന ഒരു വോട്ടര്‍ പറഞ്ഞു.

ശ്രീധരന്‍ സാറെ പോലൊരു വലിയ വ്യക്തി ഞങ്ങളോട് വോട്ട് അഭ്യര്‍ഥിക്കേണ്ട ആവശ്യമില്ല. അദ്ദേഹമത് ആവശ്യപ്പെടാതെ തന്നെ ഞങ്ങള്‍ നല്‍കുമെന്നും വോട്ടര്‍മാര്‍ പറയുന്നു. അതേസമയം, ശ്രീധരന്‍ വന്നാലും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ രീതികള്‍ക്ക് ഒരു മാറ്റവുമുണ്ടാകില്ലെന്ന് വിമര്‍ശിച്ച വോട്ടര്‍മാരും മണ്ഡലത്തിലുണ്ട്. രാഷ്ട്രീയത്തില്‍ വന്നാല്‍ എല്ലാവരും മാറും. സ്വന്തം കാര്യം മാത്രമേ നോക്കൂ. എല്ലാ രാഷ്ട്രീയക്കാരും അഴിമതിക്ക് പുറകേയാണെന്നും നൂറണി അഗ്രഹാരത്തില്‍ അദ്ദേഹത്തിന്റെ പ്രചാരണം വീക്ഷിച്ചിരുന്ന ഒരു റിട്ടേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ശ്രീധരന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളും മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തമാണ്. വീടുകളും കടകളും വ്യാപാര സ്ഥാപനങ്ങളും കയറിയുള്ള വോട്ട് പിടിത്തമില്ല. കത്തിക്കയറിയുള്ള മൈതാനപ്രസംഗമില്ല. വോട്ടറുടെ കണ്ണില്‍ പൊടിയിടുന്ന മോഹനവാഗ്ദാനങ്ങളില്ല. വിവിധ മേഖലകളിലെ സ്വീകരണ പരിപാടികളും ജനസഭകളും കേന്ദ്രീകരിച്ചാണ് തിരഞ്ഞെടുപ്പ് പ്രചാരണം. എന്നാല്‍, മണ്ഡലത്തില്‍ ഉടനീളം പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായി വീടുകളിലും കടകളിലും കയറി പ്രചാരണം നടത്തുന്നുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു.

തന്റെ പ്രായവും പാലക്കാട്ടെ അതികഠിനമായ ചൂടിന്റെയും സാഹചര്യത്തില്‍ ശ്രീധരന്‍ നേരിട്ടെത്തി വോട്ട് ചോദിക്കണമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു മണിയോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇടവേള നല്‍കി തിരിച്ച് ഫ്ളാറ്റിലേക്ക്. ഭക്ഷണത്തിന് ശേഷം സമയമുണ്ടെങ്കില്‍ കുറച്ചു നേരം ഉച്ചയുറക്കവും പതിവുണ്ട്.

എന്നാല്‍, തിരഞ്ഞെടുപ്പ് പോരാട്ടം ആരംഭിച്ചതോടെ ഈ ശീലം പലപ്പോഴും നടക്കാറില്ല. ഫ്ളാറ്റിന് പുറത്ത് രണ്ട് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ നാലോളം ചാനലുകള്‍ അഭിമുഖത്തിനായി കാത്തിരിക്കുന്നു. ‘സ്ഥാനാര്‍ഥിയായതിന് ശേഷം ഏതു നേരവും മാധ്യമപ്പട സാറെ കേള്‍ക്കാന്‍ ഫ്‌ളാറ്റിലേക്കെത്തും’ – ശ്രീധരന്റെ സഹായി പറഞ്ഞു. ഭക്ഷണത്തിന് മുമ്പ് ഞങ്ങളുടെ ചോദ്യങ്ങള്‍ക്കും ശ്രീധരന്‍ മറുപടി നല്‍കി.

kadakampaiiy

തിരുവനന്തപുരം: ശബരിമലയിലെ ആചാരസംരക്ഷണത്തിന് നിയമം നിര്‍മിക്കുമെന്ന് ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞ പ്രധാനമന്ത്രി രണ്ട് വര്‍ഷമായിട്ടും അത് ചെയ്യാത്തതെന്താണെന്നായിരുന്നു ഇന്നലെ പറയേണ്ടിയിരുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ ഇനി എന്ത് വിധി വന്നാലും വിശ്വാസി സമൂഹത്തെ വിശ്വാസത്തിലെടുത്തേ നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണെന്നും ദേവസ്വംമന്ത്രി പറഞ്ഞു.ആരാധനാലയങ്ങളുടെ സൗകര്യം വര്‍ധിപ്പിക്കാന്‍ ഏറ്റവുമധികം പണം അനുവദിച്ചത് പിണറായി വിജയന്‍ സര്‍ക്കാരാണ്. കഴക്കൂട്ടത്തു മാത്രം 60 കോടിയിലധികം രൂപയാണ് ഇതിനായി ചെലവഴിച്ചതെന്നും കടകംപള്ളി പറഞ്ഞു.

ആലപ്പുഴ: അദാനിയില്‍ നിന്ന് വൈദ്യതി വാങ്ങുന്നതിന് വൈദ്യുതി ബോര്‍ഡ് മറ്റൊരു കരാര്‍ കൂടി കഴിഞ്ഞ മാസം ഉണ്ടാക്കിയെന്നും, മുഖ്യമന്ത്രി നേരിട്ടാണ് കരാറുറപ്പിച്ചതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അദാനിയെ മുഖ്യമന്ത്രി പരസ്യമായി എതിര്‍ക്കുമെന്നും രഹസ്യമായി പിന്തുണയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു. അദാനിയുമായി വൈദ്യുതി ബോര്ഡ് ഇതുവരെ ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്ന മന്ത്രി എം.എം. മണിയുടെ വാദം കാര്യമാക്കുന്നില്ല. അദാനിയില്‍ നിന്നും നേരിട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം വൈദ്യുതി ബോര്‍ഡ് എടുത്തിട്ടുണ്ട്. സംസ്ഥാനത്തെ ജനങ്ങളുടെ പോക്കറ്റടിക്കാനുള്ള ഈ തീരുമാനത്തെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. കരാര്‍ റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.അദാനിക്ക് ജനത്തെ പോക്കറ്റടിക്കാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കിക്കൊടുത്തിരിക്കുകയാണ്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇടയിലെ പാലം അദാനിയാണ്. ഇടതുകൈകൊണ്ട് തിരുവനന്തപുരം വിമാനത്താവള കാര്യത്തില്‍ രാഷ്ട്രീയ എതിര്‍പ്പ് ഉയര്‍ത്തി എന്ന് വരുത്തിത്തീര്‍ക്കുകയും വലതുകൈകൊണ്ട് അദാനിയെപ്പോലുള്ള കോര്പ്പറേറ്റുകളെ സ്വീകരിക്കുകയും ചെയ്യുന്ന പിണറായിയുടെ പുതിയ തന്ത്രമാണ് ഈ കരാറിലൂടെ പുറത്തുവന്നിരിക്കുന്നത്.സുപ്രീംകോടതിയിലെ സത്യവാങ്മൂലം പിന്‍വലിക്കുമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ശബരിമല വിഷയത്തില് സര്‍്ക്കാര്‍ മാപ്പു പറയുമോ എന്ന്് വ്യക്തമാക്കണം. ജനം ഏപ്രില്‍ ആറിന് ബോംബിടും. ബോംബ് എന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. ഞങ്ങളല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരിടത്തും ബിജെപി വിജയിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ത്രിപുരയിലെ തെരഞ്ഞെടുപ്പ് അട്ടിമറി കേരളത്തിലും ആവര്‍ത്തിക്കുമെന്നു പറയുന്ന ബിജെപി മുന്നറിയിപ്പ് ഗൗരവതരമെന്നും അത്തരം നീക്കങ്ങള്‍ക്ക് സംഘ്പരിവാറിന് സ്വപ്‌നം കാണാനാകാത്ത തിരിച്ചടി കേരളം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.വര്‍ഗ്ഗീയതയെ ജനം പിന്തുണക്കില്ല.

ത്രിപുരയില്‍ കോണ്‍ഗ്രസിനെ വിഴുങ്ങിയാണ് ബിജെപി വളര്‍ന്നത്. അതുകൊണ്ടുതന്നെ ബിജെപിയുടെ മുന്നറിയിപ്പ് ഗൗരവതരമായി കാണുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇരട്ടവോട്ടെന്ന പേരില്‍ പ്രതിപക്ഷ നേതാവ് കേരളത്തെ അപമാനിക്കുകയാണ്. ഇരട്ടവോട്ടിലെ പ്രതിപക്ഷ നേതാവിന്റെ വിവരശേഖരണം നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഒരു വോട്ടുപോലും ഇരട്ടിക്കരുത്. അതിനായി ഇലക്ഷന്‍ കമ്മീഷന്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടും കൊടുക്കുമെന്നും വിശ്വാസികള്‍ക്ക് ക്ഷേത്ര ഭരണത്തില്‍ പങ്കാളിത്തമുണ്ടാകുമെന്നും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍.കഴക്കൂട്ടത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു കുമ്മനം. 2021 കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വഴിത്തിരിവായി മാറും. പാവപ്പെട്ടവര്‍ക്ക് കുടിവെള്ളവും തൊഴിലും പാര്‍പ്പിടവും വിദ്യാഭ്യാസ സൗകര്യവും അടക്കമുള്ളവയെല്ലാം കൊടുക്കുന്ന ഭരണമാറ്റം ഉണ്ടാകാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലടക്കം ക്ഷേത്രത്തിന്റെ ഭരണാധികാരമാണ് പ്രധാന വിഷയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

omman chandy

തിരുവനന്തപുരം: സംസ്ഥാനത്ത് 2018ല്‍ ഉണ്ടായ പ്രളയത്തിന് ഉത്തരം പറയാന്‍ പിണറായി സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ വിദഗ്ദ്ധാഭിപ്രായം തേടി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.ബാംഗ്ളൂർ ഇന്ത്യൻ ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് സയൻസിലെ ഡിസിപ്ളിനറി സെന്റർ ഫോർ വാട്ടർ റിസർച്ച്, അക്കൗണ്ടന്റ് ജനറലിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം.പ്രളയം മനുഷ്യ സൃഷ്‌ടിയാണെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു.

വിവിധ സമയങ്ങളില്‍ ഏതളവില്‍ അണക്കെട്ടില്‍ ജലം സംഭരിക്കണം ഏതളവുവരെ ഒഴിച്ചിടണം എന്ന് വ്യക്തമാക്കുന്ന റൂള്‍ ഓഫ് കര്‍വ് ഉപയോഗിച്ചില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്. മഴക്കാലത്ത് റിസര്‍വോയറുകളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി മുന്നറിയിപ്പുകള്‍ നല്‍കേണ്ടതാണ്. എന്നാല്‍ ഇതിനുള്ള കാര്യമായ ശ്രമം ഉണ്ടായില്ല. പ്രളയ സമയത്തു ലോവര്‍ പെരിയാര്‍ അണക്കെട്ടിലെ ടണലുകളിലെ തടസ്സം കാരണം പവര്‍ ഹൗസിലേക്ക് വെള്ളം തുറന്നുവിട്ടിരുന്നില്ല.

ഡാമുകളിലെ പ്രളയ നിയന്ത്റണ സംവിധാനങ്ങൾ പാലിക്കാതിരുന്നതും മുൻകരുതൽ എടുക്കാതിരുന്നതുമാണ് സ്ഥിതി രൂക്ഷമാക്കിയത്. റിപ്പോർട്ടിലെ നിഗമനങ്ങൾ ഗുരുതരമാണ്. 54 ലക്ഷം പേരെ ബാധിക്കുകയും 14 ലക്ഷം പേർ ഭവനരഹിതരാകുകയും 433 പേർ മരണമടയുകയും ചെയ്ത ദുരന്തത്തിന് പിണറായി സർക്കാർ ഉത്തരം പറയണം. ഈ രംഗത്തെ പ്രഗല്ഭരായ പി.പി. മജുംദാർ, ഐഷ ശർമ്മ, ഗൗരി.ആർ എന്നിവരാണ് പഠനം നടത്തിയത്. 148 പേജുള്ള റിപ്പോർട്ട് 2020 ജൂലായിൽ എ.ജിക്കു സമർപ്പിച്ചു. സി.എ.ജിയുടെ നിർദേശ പ്രകാരമായിരുന്നു പഠനം.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന് സ്വര്‍ണകടത്ത് കേസ് പ്രതി സന്ദീപ് നായര്‍. സര്‍ക്കാരിലെ മറ്റു ഉന്നതരുടെ പേരു പറയാനും സമ്മര്‍ദമുണ്ടായെന്നും, കസ്റ്റഡിയിലും ജയിലിലും വച്ച് സമ്മര്‍ദം ചെലുത്തിയെന്നും സന്ദീപിന്റെ മൊഴിയില്‍ പറയുന്നതായി ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ഇഡിക്കെതിരായ കേസുമായി ബന്ധപ്പെട്ട് സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് ചോദ്യം ചെയ്തത്. അഞ്ചുമണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരുപറയാന്‍ ഇഡി നിര്ബന്ധിച്ചു എന്ന മൊഴി സന്ദീപില്‍ നിന്ന് ലഭിച്ചു എന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര് വ്യക്തമാക്കുന്നത്.സന്ദീപ് നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍് ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിന്മേലാണ് കേസെടുത്തത്. സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് കത്തയച്ചു. ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും ഒരു ഉന്നത നേതാവിന്റെ മകന്റെയും പേര് പറയാന്‍ തന്നെ നിര്‍ബന്ധിച്ചെന്ന് സന്ദീപ് നായര്‍ കത്തില്‍ പറയുന്നു.

തിരുവനന്തപുരം : ജല അതോറിറ്റിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഗാർഹിക ഉപഭോക്താക്കളുടെ അടക്കം ശുദ്ധജല നിരക്ക് രണ്ടര ഇരട്ടിയായി വർധിപ്പി‍ച്ചേക്കും. നിരക്കു വർധിപ്പിക്കാതെ പിടിച്ചു നിൽ‍ക്കാനാകില്ലെന്നാണു വിലയിരുത്തൽ.നഷ്ടക്കണക്കു വർധിച്ചതോടെ വൈദ്യുതി നിരക്ക് ഇനത്തിൽ കെഎസ്ഇബിക്കു തുക നൽകാൻ പോലും ബുദ്ധിമുട്ടുകയാണ്.

റവന്യു വരുമാനം കൂട്ടാൻ, കുടിശിക പിരിച്ചെടുക്കുന്ന പദ്ധതികൾ നടപ്പാക്കിയെങ്കിലും ലക്ഷ്യം കണ്ടിട്ടില്ല. 1000 ലീറ്റർ വെള്ളം ഉൽ‍പാദിപ്പിക്കുന്നതിനും വിതരണത്തിനുമായി 23.89 രൂപയാണ് അതോറിറ്റിക്ക് ചെലവാകുന്നത്. എന്നാൽ 10.50 രൂപ മാത്രമാണു ഉപഭോക്താക്കളിൽനിന്നു കിട്ടുന്നത്. ജീവനക്കാരുടെ ശമ്പളം, പെൻഷൻ, വൈദ്യുതി നിരക്കായി കെഎസ്ഇബിക്കു നൽകാനുള്ള തുക എന്നിവയടക്കം 1800 കോടി രൂപയുടെ അധിക ബാധ്യത അതോറി‍റ്റിക്കുണ്ട്.

പ്രതിമാസം 35 കോടിയുടെ നഷ്ട‍ം ഇതിനു പുറമേയാണ്. മാസം 102 കോടി രൂപ അതോറിറ്റിക്കു ചെലവാകുമ്പോൾ 67 കോടി മാത്രമാണ് ഉപഭോക്താക്കളിൽനിന്നു പിരിഞ്ഞു കിട്ടുന്നത്.ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസം 1000 ലീറ്റർ വെള്ളം ഉപയോഗിക്കുന്നതിന് നിലവിൽ നാലു രൂപയാണ് മിനിമം നിരക്കായി ജല അതോറിറ്റി ഇൗടാക്കുന്നത്. ശുദ്ധജല നിരക്ക് രണ്ടര ഇരട്ടിയായി കൂട്ടുമ്പോൾ മിനിമം നിരക്ക് 10 രൂപയായി ഉയരും.

സംസ്ഥാനത്ത് അടുത്ത മാസം മുതൽ ഗാർഹികം ഉൾപ്പെടെ എല്ലാ വിഭാഗത്തിനും അടിസ്ഥാന താരി‍ഫിൽ 5% വർധിപ്പിക്കണമെന്നും ഓരോ വർഷവും ജലത്തിനുള്ള നിരക്ക് 5% വീതം കൂട്ടണമെന്നും സർക്കാർ ഫെബ്രുവരി 10ന് ഉത്തര‍വി‍ട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നു ഭയന്നു നടപ്പാക്കുന്നതു തൽക്കാലം തടഞ്ഞു. എന്നാൽ, താരി‍ഫിൽ 5% മാത്രം വർധന വരുത്തിയാൽ ധനപ്രതിസന്ധി ശാശ്വതമായി പരിഹരിക്കാനാകി‍ല്ലെന്നാണ് അതോറിറ്റിക്കു ലഭിച്ച വിദഗ്ധോപദേശം.

10,000 മുതൽ 15,000 ലീറ്റർ വരെ പ്രതിമാസ ഉപയോഗത്തിന്, നിലവിൽ മിനിമം നിരക്കായ 40 രൂപയ്ക്കു പുറമേ അധികമായി വരുന്ന ഓരോ 1000 ലീറ്ററിനും അഞ്ചു രൂപയും ഉപയോക്താവ് നൽകുന്നു. പുതുതായി നിരക്ക് ഉയർത്തുമ്പോൾ മിനിമം നിരക്ക് 100 രൂപയും, അധികമായുള്ള ഓരോ 1000 ലീറ്ററിന് 12.50 രൂപയും നൽകണം.