ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടും കൊടുക്കുമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടും കൊടുക്കുമെന്നും വിശ്വാസികള്‍ക്ക് ക്ഷേത്ര ഭരണത്തില്‍ പങ്കാളിത്തമുണ്ടാകുമെന്നും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍.കഴക്കൂട്ടത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു കുമ്മനം. 2021 കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വഴിത്തിരിവായി മാറും. പാവപ്പെട്ടവര്‍ക്ക് കുടിവെള്ളവും തൊഴിലും പാര്‍പ്പിടവും വിദ്യാഭ്യാസ സൗകര്യവും അടക്കമുള്ളവയെല്ലാം കൊടുക്കുന്ന ഭരണമാറ്റം ഉണ്ടാകാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലടക്കം ക്ഷേത്രത്തിന്റെ ഭരണാധികാരമാണ് പ്രധാന വിഷയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു