ശബരിമലയിലെ നിയമനിര്‍മാണം : നടത്താത്തതെന്താണെന്ന് പ്രധാനമന്ത്രി പറയട്ടെയെന്ന് കടകംപള്ളി സുരേന്ദ്രന്‍

kadakampaiiy

തിരുവനന്തപുരം: ശബരിമലയിലെ ആചാരസംരക്ഷണത്തിന് നിയമം നിര്‍മിക്കുമെന്ന് ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞ പ്രധാനമന്ത്രി രണ്ട് വര്‍ഷമായിട്ടും അത് ചെയ്യാത്തതെന്താണെന്നായിരുന്നു ഇന്നലെ പറയേണ്ടിയിരുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ ഇനി എന്ത് വിധി വന്നാലും വിശ്വാസി സമൂഹത്തെ വിശ്വാസത്തിലെടുത്തേ നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണെന്നും ദേവസ്വംമന്ത്രി പറഞ്ഞു.ആരാധനാലയങ്ങളുടെ സൗകര്യം വര്‍ധിപ്പിക്കാന്‍ ഏറ്റവുമധികം പണം അനുവദിച്ചത് പിണറായി വിജയന്‍ സര്‍ക്കാരാണ്. കഴക്കൂട്ടത്തു മാത്രം 60 കോടിയിലധികം രൂപയാണ് ഇതിനായി ചെലവഴിച്ചതെന്നും കടകംപള്ളി പറഞ്ഞു.