Kerala (Page 2,132)

തൃശൂർ; ശക്തൻ മാർ‌ക്കറ്റിലെ അവസ്ഥ വിവരിച്ച് അദ്ദേഹം നടത്തിയ പ്രസംഗമാണ് ഇപ്പോൾ ബി ജെ പി പ്രവർത്തകർ പ്രചരിപ്പിക്കുന്നത്.വലിയ അപകട സാഹചര്യത്തിലാണു മാർക്കറ്റിന്റെ പ്രവർ‌ത്തനമെന്ന് അദ്ദേഹം പറയുന്നു. ‘എന്നെ ജയിപ്പിച്ച് എംഎൽഎ ആക്കിയാൽ ആ ഫണ്ടിൽനിന്നും ഒരു കോടി എടുത്ത് ഞാൻ മാർക്കറ്റ് നവീകരിച്ച് കാണിച്ചുതരാം. ബീഫ് വിൽക്കുന്ന കടയിൽ പോയിവരെ ‍ഞാൻ പറഞ്ഞു. ഇത്രനാളും ഭരിച്ചവൻമാരെ നാണം കെടുത്തും. അങ്ങനെ ഞാൻ പറയണമെങ്കിൽ എനിക്ക് അതിനുള്ള നട്ടെല്ലുറപ്പ് ഉണ്ട് എന്ന് മനസ്സിലാക്കണം.ആര് മനസ്സിലാക്കണം? നേരത്തെ പറഞ്ഞ ഈ അപമാനികൾ മനസ്സിലാക്കണം.

ഇനി നിങ്ങൾ എന്നെ തോൽപ്പിക്കുകയാണെങ്കിൽ, എങ്കിലും ‍ഞാൻ എംപിയാണ്. കോവിഡ് കാലം കഴിഞ്ഞ് ഫണ്ട് വരുമ്പോൾ എനിക്ക് 12 കോടി കിട്ടാനുണ്ട്. അതിൽനിന്നും ഒരുകോടി എടുത്ത് ‍ഞാനിത് ചെയ്യും. അതും പറ്റിയില്ലെങ്കിൽ ‍ഞാൻ എന്റെ കുടുംബത്തിൽനിന്നും ഒരുകോടി എടുത്ത് ചെയ്യും.”ഒരു സിപിഎം–സിപിഐക്കാരനും എന്നെ അങ്ങനെ അങ്ങ് വിചാരിക്കേണ്ട. ടൈഗർ സിനിമയിൽ എന്റെ ഡയലോഗുണ്ട്. ഞാൻ വെറും ഇതാണെന്ന് കരുതിയോ? വെല്ലുവിളിക്കുന്നു. ഞാൻ െചയ്യുമെന്ന് പറഞ്ഞതിൽ നിനക്ക് അസൂയ ഉണ്ടെങ്കിൽ നിന്നെയൊക്കെ ഈ നാട്ടുകാർ കൈകാര്യം ചെയ്യും. അത് ഏപ്രിൽ 6ന് അവർ ചെയ്യും.”– സുരേഷ് ഗോപി പറഞ്ഞു.

തനിക്കെതിരായി അപവാദ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ഉമ്മയും ഭാര്യയും വിളിച്ച് കരയുകയാണെന്നും തവനൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ.ദയവ് ചെയ്ത് ഈ രീതിയിൽ അക്രമിക്കരുത്. വ്യക്​തിപരമായ അപവാദ പ്രചരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ ഫെയ്സ്ബുക്ക്​ ​​ലൈവിൽ ഫിറോസ് പൊട്ടിക്കരഞ്ഞു.

കള്ളനാണ്, പെണ്ണുപിടിയനാണ് എന്ന രീതിയിൽ പ്രചരണം നടത്തുമ്പോൾ തന്നെ വ്യക്തിപരമായി ഇല്ലാതാക്കാനേ സാധിക്കൂ. അതിലൂടെ തന്നെയും കുടുംബത്തെയും നശിപ്പിക്കാൻ പറ്റും.

പക്ഷേ ഇതൊക്കെ തവനൂരിലെ ജനങ്ങൾ കാണുന്നുണ്ട്​. തൻറെ ഉമ്മയും ഭാര്യയും മക്കളുമൊക്കെ ഫോണിലൂടെ വിളിച്ച് കരയുകയാണ്​. ഒരു സ്ഥാനാർഥിയായി എന്നതിൻറെ പേരിൽ ഇത്രമാത്രം ഒരു മനുഷ്യനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. 10 വർഷം മണ്ഡലം ഭരിച്ചവർ വികസനകാര്യങ്ങൾ വേണം പറയാനെന്നും ഫിറോസ് പറഞ്ഞു.

തിരുവനന്തപുരം: ഇരട്ട വോട്ടുള്ളവര്‍ നല്‍കേണ്ട സത്യാവാങ്മൂലം ബൂത്തുതല ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടവരുടെ വീടുകളിലെത്തിക്കുകയും ഏത് ബൂത്തിലാണ് എത്തേണ്ടതെന്നും ഉദ്യോഗസ്ഥര്‍ അറിയിക്കും.
140 നിയോജക മണ്ഡലങ്ങളിലായി 4,34,000 ഇരട്ട വോട്ടര്‍മാരുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത്. എന്നാല്‍, തിരഞ്ഞെടുപ്പു കമ്മിഷന്‍ 38,586 ഇരട്ട വോട്ടുകളാണ് കണ്ടെത്തി ഹൈക്കോടതിയെ അറിയിച്ചത്. സത്യവാങ്മൂലത്തില്‍ വോട്ടറുടെ പേര്, മേല്‍വിലാസം, വയസ്, വോട്ടര്‍ പട്ടികയിലെ ക്രമനമ്പര്‍, വോട്ടര്‍ ഐഡിയിലെ നമ്പര്‍. അതിനുതാഴെ പേര് എഴുതി ഒപ്പിടണം.
ഇപ്പോള്‍ താമസിക്കുന്നത് എവിടെയാണോ ആ സ്ഥലത്തെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തണം. താമസിക്കുന്ന സ്ഥലത്തെ രണ്ട് ബൂത്തുകളില്‍ പേരുണ്ടായാല്‍ വീട് നില്‍ക്കുന്ന ബൂത്ത് ഏതാണോ അവിടെ വോട്ട് ചെയ്യണം.

pinarayi

കണ്ണൂര്‍: ‘ക്യാപ്റ്റന്‍’ വിളി പ്രതിപക്ഷം ഏറ്റെടുത്ത് നടന്നിട്ട് എവിടെയും ഏശാന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ക്യാപ്റ്റന്‍’ എന്ന് വിളിക്കുന്നതില്‍ ആശയക്കുഴപ്പം വേണ്ടന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആളുകളുടെ താല്‍പര്യത്തിന് അനുസരിച്ച് പലതും വിളിക്കുമെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ ക്യാപ്റ്റന്‍ എന്ന നിലയിലല്ല, സഖാവ് എന്ന നിലയിലാണ് പാര്‍ട്ടിയില്‍ വിളിക്കുന്നതും വിശേഷിപ്പിക്കുന്നതുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ പ്രതികരിക്കുമ്പോഴായിരുന്നു കോടിയേരിയുടെ പരാമര്‍ശം.ചിലയാളുകള്‍ അങ്ങനെ വിശേഷിപ്പിക്കുന്നുണ്ടാവാം. എന്നാല്‍ പാര്‍ട്ടി ഔദ്യോഗികമായോ പാര്‍ട്ടി പ്രസിദ്ധീകരണങ്ങളോ അങ്ങനെ അവതരിപ്പിക്കുന്നില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.

പിണറായി വിജയന്‍ ക്യാപ്റ്റനല്ല, സഖാവാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ക്യാപ്റ്റനെന്ന് വിളിക്കുന്നത് മാധ്യമങ്ങളോ സമൂഹമാധ്യമങ്ങളോ ആണ്. സര്‍ക്കാരിന്‍റെ നേട്ടം ഏതെങ്കിലും വ്യക്തിയുടെ അത്ഭുതമല്ല. മുന്നണിയുടെ വികസന അജണ്ട നടപ്പാക്കിയതിന്‍റെ നേട്ടമാണത്. അതിന്‍റെ നായകനാണ് മുഖ്യമന്ത്രിയെന്നും കാനം പറഞ്ഞു.

കമ്മ്യൂണിസ്റ്റുക്കാർ ക്യാപ്റ്റൻ എന്ന് വിളിക്കാറില്ല. ക്യാപ്റ്റനെന്ന് വിളിക്കുന്നത് മാധ്യമങ്ങളോ സമൂഹമാധ്യമങ്ങളോ ആണ്. സർക്കാരിന്റെ നേട്ടം മുന്നണിയുടെ നേട്ടമാണ്. ക്യാപ്റ്റൻ എന്ന് വിളിക്കുന്നവരാണ് അത് സംബന്ധിച്ച് പറയേണ്ടതെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു. സര്‍ക്കാരിന്‍റെ നേട്ടം ഏതെങ്കിലും വ്യക്തിയുടെ അദ്ഭുതമല്ല. മുന്നണിയുടെ വികസന അജൻഡ നടപ്പാക്കിയതിന്റെ നേട്ടമാണത്. അതിന്റെ നായകനാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്: ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ .ശബരിമലയിൽ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധിച്ച ഭക്തർക്ക് നേരെ ലാത്തിച്ചാർജിന് ആഹ്വാനം ചെയ്‌ത മന്ത്രിയുടെ നാടാണിത്. ഇന്ന് അദ്ദേഹം അത് തെറ്റായി പോയെന്ന് പറയുന്നു. ക്ഷേത്രങ്ങളെ സംരക്ഷിക്കേണ്ട മന്ത്രിയാണ് അദ്ദേഹം. സ്വാമിയുടെ മേലെ ഭക്തിവേണം. ഇവിടെ സ്വാമിയെ കാണാൻ പോകുന്ന ഭക്തനെ അടിക്കുകയാണ്. അഞ്ഞൂറ് വർഷം തപസ് ചെയ്‌താലും അയാൾ ചെയ്‌ത പാപം മാറില്ലെന്നും നിർമ്മല പറഞ്ഞു.അയ്യപ്പന്റെ ഭക്തരെ അടിക്കുന്ന ഒരു ഹിന്ദു മന്ത്രിയെ താൻ കണ്ടിട്ടില്ല. തനിക്ക് അത് കണ്ടപ്പോൾ കണ്ണുനീർ വന്നു.

ഏഴ് ജന്മത്തെ പാപമാണ് കടകംപളളി ചെയ്‌തിരിക്കുന്നത്. പൂർവ്വ ജന്മത്തിൽ പാപം ചെയ്‌തുകൊണ്ടാണ് ഇതും നടന്നത്. മാച്ച് ഫിക്‌സിംഗ് നടത്തുന്നവരിൽ നിന്ന് കേരളത്തിന് മുക്തി ലഭിക്കണമെന്നും ധനമന്ത്രി പറഞ്ഞു.മുദ്രാ ലോൺ അടക്കമുളള കേന്ദ്രപദ്ധതികൾ കേരളത്തിൽ ഇടതുപക്ഷക്കാർക്ക് മാത്രമാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്ന് വിമർശിച്ച് നിർമ്മലാ സീതാരാമൻ. കേന്ദ്ര പദ്ധതികളിൽ നിന്ന് ബി ജെ പിക്കാരെ തഴയുകയാണ്. സംസ്ഥാനത്ത് യു ഡി എഫും എൽ ഡി എഫും തമ്മിൽ ഒത്തുകളിയാണ്. സോളാർ അഴിമതി പുറത്തുവരുമെന്ന് പേടിച്ച് സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം മിണ്ടുന്നില്ലെന്നും നിർമ്മല കുറ്റപ്പെടുത്തി.

കാസര്‍കോട്: മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലീഗിന്റെ എ.കെ.എം അഷ്‌റഫിന് പിന്തുണ നല്‍കി എസ്.ഡി.പി.ഐ ജില്ലാ നേതൃത്വം. മണ്ഡലത്തില്‍ യുഡിഎഫിനെ വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങാനും എസ്.ഡി.പി.ഐ ആഹ്വാനം ചെയ്തു.2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ 89 വോട്ടിന് പരാജയപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം.2016ല്‍ വിജയിച്ച ലീഗ് നേതാവ് പി.ബി അബ്ദുള്‍ റസാക്ക് മരണമടഞ്ഞതിനെ തുടര്‍ന്ന് 2019ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ലീഗിന്റെ എം.സി ഖമറുദ്ദീന്‍ 7923 വോട്ടിന് ബിജെപിയിലെ രവീശ തന്ത്രി കുണ്ടാറിനെ പരാജയപ്പെടുത്തിയിരുന്നു. 2019ല്‍ എം.ശങ്കര റെയ്ക്ക് 23 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

കണ്ണൂര്‍ : പിണറായിയുടെ താങ്ങും തണലുമായി നിന്നവര്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്ന് അനുദിനം അകന്ന് പോകുകയാണെന്നും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എം.പി. മുഖം നന്നാവാത്തതിന് മറ്റുള്ളവരുടെ കണ്ണാടി പൊളിക്കേണ്ടതില്ല. അവസാനം ഞാനും എന്റെ മരുമകനും മാത്രമായി ചുരുങ്ങുമ്പോഴാണ് പിണറായിക്ക് സ്ഥലകാല ബോധം വരികയെന്നും സുധാകരന് പറഞ്ഞു.
എം.ബി. രാജേഷിനെ ഉള്‍ക്കൊള്ളാനുള്ള മനസ്സ് പി. ജയരാജന്റെ കാര്യത്തില്‍ പിണറായിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

modi

തിരുവനന്തപുരം: യുഡിഎഫിനും എല്‍ഡിഎഫിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഇരട്ടകളെപ്പോലെയാണെന്ന് മോദി വിമര്‍ശിച്ചു. അഴിമതിയിലും അക്രമ രാഷ്ട്രീയത്തിലും സ്വജനപക്ഷപാതത്തിലും ഇരുമുന്നണികളും ഇരട്ട സഹോദരങ്ങളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ തമ്മിലുള്ള അടുപ്പം ഒരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും അടുത്ത് വരികയാണ്. പഞ്ചിമ ബംഗാളില്‍ അടക്കം ഇത് തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ അടുത്തായി നില്‍ക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും രണ്ടായി നില്‍ക്കേണ്ട ആവശ്യമില്ല. ഇവര്‍ തമ്മില്‍ പരസ്പരം ലയിക്കുകയാണ് വേണ്ടത്. അതിന് കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടി എന്ന് പേരിടണമെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഇടതുമുന്നണിയെ പരാജയപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ ഇടതിനെ പരാജയപ്പെടുത്താനുള്ള കഴിവോ താല്‍പര്യമോ യുഡിഎഫിന് ഇല്ലെന്ന് എല്ലാ ജനങ്ങള്‍ക്കും അറിയാമെന്നും മോദി അഭിപ്രായപ്പെടുന്നു.

ദിലീഷ് പോത്തനും ഫഹദും ഒന്നിക്കുന്ന പുതിയ ചിത്രം ജോജിയുടെ ആദ്യ ടീസര്‍ പുറത്തെത്തി. ഡയറക്ട് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വഴി ഏപ്രില്‍ ഏഴിനാണ് ചിത്രം എത്തുക.ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിന്റെ നിര്‍മ്മാണം ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദും തന്നെയാണ്.

ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. എഡിറ്റിംഗ് കിരണ്‍ ദാസ്. കോ ഡയറക്ടേഴ്‌സ് റോയ്, സഹീദ് അറഫാത്ത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്. സൗണ്ട് ഡിസൈന് ഗണേഷ് മാരാര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബെന്നി കട്ടപ്പന. ഡിഐ പ്രൊഡ്യൂസര്‍ സൈജു ശ്രീധരന്‍. വസ്ത്രാലങ്കാരം മഷര് ഹംസ. ചമയം റോണക്‌സ് സേവ്യര്‍. സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. ഡിസൈന്‍ യെല്ലോടീത്ത്‌സ്. ഡിഐ കളറിസ്റ്റ് രമേഷ് സി പി. ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍,അലിസ്റ്റര് അലക്‌സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.