അദാനിയെ മുഖ്യമന്ത്രി പരസ്യമായി എതിര്‍ക്കുകയും രഹസ്യമായി പിന്തുണക്കുകയുമാണെന്ന് ചെന്നിത്തല

ആലപ്പുഴ: അദാനിയില്‍ നിന്ന് വൈദ്യതി വാങ്ങുന്നതിന് വൈദ്യുതി ബോര്‍ഡ് മറ്റൊരു കരാര്‍ കൂടി കഴിഞ്ഞ മാസം ഉണ്ടാക്കിയെന്നും, മുഖ്യമന്ത്രി നേരിട്ടാണ് കരാറുറപ്പിച്ചതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അദാനിയെ മുഖ്യമന്ത്രി പരസ്യമായി എതിര്‍ക്കുമെന്നും രഹസ്യമായി പിന്തുണയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു. അദാനിയുമായി വൈദ്യുതി ബോര്ഡ് ഇതുവരെ ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്ന മന്ത്രി എം.എം. മണിയുടെ വാദം കാര്യമാക്കുന്നില്ല. അദാനിയില്‍ നിന്നും നേരിട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം വൈദ്യുതി ബോര്‍ഡ് എടുത്തിട്ടുണ്ട്. സംസ്ഥാനത്തെ ജനങ്ങളുടെ പോക്കറ്റടിക്കാനുള്ള ഈ തീരുമാനത്തെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. കരാര്‍ റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.അദാനിക്ക് ജനത്തെ പോക്കറ്റടിക്കാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കിക്കൊടുത്തിരിക്കുകയാണ്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇടയിലെ പാലം അദാനിയാണ്. ഇടതുകൈകൊണ്ട് തിരുവനന്തപുരം വിമാനത്താവള കാര്യത്തില്‍ രാഷ്ട്രീയ എതിര്‍പ്പ് ഉയര്‍ത്തി എന്ന് വരുത്തിത്തീര്‍ക്കുകയും വലതുകൈകൊണ്ട് അദാനിയെപ്പോലുള്ള കോര്പ്പറേറ്റുകളെ സ്വീകരിക്കുകയും ചെയ്യുന്ന പിണറായിയുടെ പുതിയ തന്ത്രമാണ് ഈ കരാറിലൂടെ പുറത്തുവന്നിരിക്കുന്നത്.സുപ്രീംകോടതിയിലെ സത്യവാങ്മൂലം പിന്‍വലിക്കുമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ശബരിമല വിഷയത്തില് സര്‍്ക്കാര്‍ മാപ്പു പറയുമോ എന്ന്് വ്യക്തമാക്കണം. ജനം ഏപ്രില്‍ ആറിന് ബോംബിടും. ബോംബ് എന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. ഞങ്ങളല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.