International (Page 216)

ന്യൂഡൽഹി: ഇന്ത്യാവിരുദ്ധ വിദ്വേഷ പ്രചാരണത്തിനായി പാകിസ്താൻ സൈന്യം പബ്ലിക് റിലേഷൻ (പിആർ) കമ്പനിയെ നിയോഗിച്ചിരുന്നതായി റിപ്പോർട്ട്. ഇന്ത്യയ്‌ക്കെതിരെ സംഘടിതമായി ഇത്തരത്തിൽ പ്രചാരണം നടത്തിയ അനധികൃത നെറ്റ്വർക്കുകളെ ഫേസ്ബുക്ക് ഡീ ആക്ടീവേറ്റാക്കിയതായാണ് വിവരം. കമ്യൂണിറ്റി ഗൈഡ്ലൈനുകൾ ലംഘിച്ചതിന്റെ പേരിലാണ് ഫേസ്ബുക്കിന്റെ നട
പടി.

ഒരു വിദേശ രാജ്യത്തിന്റെ നേതൃത്വത്തിൽ മറ്റൊരു രാജ്യത്തിനോ വ്യക്തിക്കോ എതിരെ സംഘടിതമായി വ്യാജപ്രചാരണം നടത്തുന്നത് അംഗീകരിക്കല്ലെന്ന് ഫേസ്ബുക്ക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. പാകിസ്താൻ ആസ്ഥാനമായുള്ള പിആർ കമ്പനി ആൽഫാപ്രോയുമായി ബന്ധപ്പെട്ട പേജുകളിൽ രാജ്യാന്തര വാർത്താ ഏജൻസികളുടേതെന്ന തരത്തിൽ നിരവധി ഇന്ത്യാവിരുദ്ധ പോസ്റ്റുകൾ വന്നിരുന്നു.

ഇന്ത്യയുടെ കോവിഡ് പ്രതിരോധം, മുസ്ലീംങ്ങളോടുള്ള പെരുമാറ്റം, കശ്മീർ വിഷയം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. പാകിസ്താൻ സൈന്യം തങ്ങളുടെ ക്ലയന്റുകളിലൊന്നായി ആൽഫപ്രോയുടെ വെബ്സൈറ്റ് പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പോസ്റ്റുകൾ സംഘടിതമായ വ്യാജ ആക്രമണമാണെന്ന തിരിച്ചറിവിന്റെ സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്കിന്റെ നീക്കം.

പാകിസ്താനിൽ ക്രിയേറ്റ് ചെയ്ത 40 ഫേസ്ബുക്ക് അക്കൗണ്ടുകൾ, 25 പേജുകൾ, ആറ് ഗ്രൂപ്പുകൾ, 28 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ എന്നിവയാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്. 2019 ഏപ്രിലിൽ നീക്കിയ നെറ്റ്വർക്കിലേക്കു ചില ലിങ്കുകൾ പോകുന്നെന്ന സംശയത്തെ തുടർന്നുള്ള ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായാണ് ഇവ ഫേസ്ബുക്ക് കണ്ടെത്തിയത്.

ന്യൂയോര്‍ക്ക്: അമേരിക്കയിലേക്ക് നിയമവിരുദ്ധമായി കടക്കാന്‍ ശ്രമിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് യുഎസ് വൈസ്പ്രസിഡന്റ് കമല ഹാരിസ്. തെക്കന്‍ അതിര്‍ത്തിയിലെ കുടിയേറ്റത്തിലെ വര്‍ധനവ് നിയന്ത്രിക്കാന്‍ കമല ഹാരിസിനെയാണ് പ്രസിഡന്റ് ബൈഡന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓഫിസിന്റെ ചുമതലയേറ്റശേഷം നടത്തിയ ആദ്യ വിദേശ സന്ദര്‍ശനത്തിലായിരുന്നു ഗ്വാട്ടമലയിലെ ഭാവി കുടിയേറ്റക്കാരോട് അഭ്യര്‍ത്ഥനയുമായി കമല ഹാരിസ് രംഗത്തെത്തിയത്.

തെക്കന്‍് അതിര്‍ത്തി വഴി എത്തുന്ന കുടിയേറ്റക്കാരില്‍ അധികവും മെക്‌സിക്കോ, ഗ്വാട്ടിമാല, എല്‍ സാല്‍വഡോര്‍, ഹോണ്ഡുറസ് തുടങ്ങിയ മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അമേരിക്കയിലെ രണ്ടാമത്തെ വലിയ അറ്റോര്‍ണി ജനറലായി പ്രവര്‍ത്തിച്ച കമലയ്ക്ക് കുടിയേറ്റപ്രശ്‌നം പരിഹാരിക്കാന്‍ മറ്റാരേക്കാളും യോഗ്യതയുണ്ടെന്ന് ബൈഡന്‍ അഭിപ്രായപ്പെട്ടു.

കുടിയേറ്റങ്ങളില്‍ വന്‍ കുതിച്ചുച്ചാട്ടം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് തുടങ്ങിയതെന്നും കുടിയേറ്റപ്രശ്‌നം മാനുഷികമായി പരിഹരിക്കുകയെന്നത് നിലവിലുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ജോ ബൈഡന്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് ജീവനക്കാര്‍ക്ക് വിദൂരമായി ജോലി ചെയ്യാന്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നു. സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അടക്കമുള്ളവര്‍ ഓഫീസില്‍ എത്തുന്നതില്‍ നിന്നും മാറി ചിന്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വിദൂരമായി ജോലി ചെയ്യുന്നത് എനിക്ക് ദീര്‍ഘകാല ചിന്തയ്ക്ക് കൂടുതല്‍ ഇടം നല്കിയിട്ടുണ്ടെന്നും എന്റെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇതെന്നെ സഹായിച്ചിട്ടുണ്ടെന്നും സന്തോഷപ്രദവും ജോലിയില്‍ കൂടുതല്‍ ഉല്പാദനക്ഷമവുമാക്കിയിട്ടുണ്ടെന്നും ഞാന്‍ കണ്ടെത്തി, സുക്കര്‍ബര്‍ഗ് പറയുന്നു.

എന്നാല്‍ ഓഫീസിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനും അനുവാദമുണ്ടാകും. ഫേസ്ബുക്കിനു പുറമേ, ട്വിറ്റര്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് വിദൂരമായി തുടരാനുള്ള ഓപ്ഷന്‍ നല്കിയിട്ടുണ്ട്. അതേസമയം സ്ഥിരമായി വിദൂരമായി തുടരുന്നതിനോ ഓഫീസിലേക്ക് മടങ്ങുന്നതിനോ ഓഫീസ് ലൊക്കേഷനുകള്‍ സ്വിച്ച് ചെയ്യുന്നതിനോ തിരഞ്ഞെടുക്കാന്‍ ഗൂഗിള്‍ തൊഴിലാളികളോട് ആവശ്യപ്പെടുന്നു.

മക്ക: സൗദിക്കകത്തുള്ളവര്‍ക്കുള്ള ഹജിനുള്ള ഈ വര്‍ഷത്തെ ഓണലൈന്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഇതിനായി https://localhaj.haj.gov.sa/ എന്ന പോര്‍ട്ടലില്‍ ആണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. ജൂണ്‍ 23 രാത്രി 10 വരെയാണ് രജിസ്റ്റര്‍ ചെയ്യാനുള്ള സമയം. ആദ്യമാദ്യം റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടാവില്ലെന്നും അപേക്ഷിക്കാനുള്ള സമയം പൂര്‍ത്തിയായതിന് ശേഷം പാക്കേജുകള്‍ അനുസരിച്ചുള്ള ബുക്കിങ് എല്ലാവര്‍ക്കുമായി ജൂണ്‍ 25 (വെള്ളി) ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ ആരംഭിക്കുമെന്നും ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കിയും പുണ്യസ്ഥലങ്ങളില്‍ സുഗമമായി എത്തിച്ചേരാന്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയും രാജ്യം സേവനം നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.18 നും 65 നും ഇടയിലുള്ള സൗദിയില്‍ സ്ഥിരതാമസക്കാരായ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമാണ് ഇപ്രാവശ്യത്തെ ഹജിന് അനുമതിയുള്ളത്.

കോവിഡ് വാക്‌സിനേഷന്‍ രണ്ടു ഡോസ് പൂര്‍ത്തിയാക്കുക, ഒരു ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടവരായിരിക്കുക, കോവിഡ് ബാധയില്‍ നിന്നു മുക്തരായി വാക്‌സിനേഷനിലൂടെ പൂര്‍ണ രോഗപ്രതിരോധ ശേഷി ആര്‍ജിച്ചവരാകുക എന്നിവയാണ് അപേക്ഷിക്കാനുള്ള നിബന്ധന.

ലണ്ടൻ: രാഷ്ട്രങ്ങളുടെ ചെറുസംഘങ്ങൾ ലോകത്തിന്റെ വിധി നിർണയിക്കുന്ന കാലം അസ്തമിച്ചെന്ന് ചൈന. ജി 7 രാജ്യങ്ങൾക്കെതിരെയാണ് ചൈനയുടെ പരാമർശം. ചൈനക്കെതിരെ ഒത്തൊരുമിച്ച് അണിനിരക്കാൻ ജി-7 രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് ചൈനയുടെ പ്രതികരണം.

ആഗോളപ്രശ്നങ്ങളിൽ തീരുമാനമെടുക്കുന്ന കാര്യത്തിൽ രാജ്യങ്ങളുടെ ചെറിയ കൂട്ടായ്മകൾ നിലനിർത്തി പോന്ന ആധിപത്യം അവസാനിച്ചിട്ട് കാലമേറെയായി. സമ്പന്നമോ ദരിദ്രമോ, വലുതോ ചെറുതോ, കരുത്തുള്ളതോ ശക്തി കുറഞ്ഞതോ തുടങ്ങി ഏതു വിധത്തിലുള്ള രാജ്യങ്ങളാണെങ്കിലും അവയ്ക്ക് തുല്യസ്ഥാനമാണുള്ളതെന്നാണ് തങ്ങളുടെ വിശ്വാസമെന്നും എല്ലാ രാജ്യങ്ങളുടേയും കൂട്ടായ ഇടപെടലിലൂടെ മാത്രമേ ആഗോള കാര്യങ്ങളിൽ തീരുമാനങ്ങൾ ഉണ്ടാകാവൂവെന്നും ലണ്ടനിലെ ചൈനീസ് എംബസി വക്താവ് വ്യക്തമാക്കി.

ചൈനയെ വരുതിയ്ക്ക് നിർത്താൻ ലോകമെമ്പാടും അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പാക്കാനൊരുങ്ങുകയാണ് ജി7 രാജ്യങ്ങൾ. ജി7 ഉച്ചകോടിയുടെ രണ്ടാം ദിവസമായിരുന്നു പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾ നടന്നത്. ചൈന വികസ്വര രാഷ്ട്രങ്ങളെ വരുതിയ്ക്ക് നിർത്താൻ തയ്യാറാക്കിയ ബെൽറ്റ് ആന്റ് റോഡ് പദ്ധതിയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ആകർഷകമായ അടിസ്ഥാന സൗകര്യവികസന പദ്ധതിയാണ് ജി7 അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ട്.

ബെൽറ്റ് ആന്റ് റോഡ് പദ്ധതി കടം കൊടുത്ത് ചെറിയ രാജ്യങ്ങളെ കെണിയിൽപ്പെടുത്തുന്ന പദ്ധതിയാണെന്നാണ് പൊതുവെ ഉയരുന്ന വിമർശനം. 2013 ലാണ് ചൈന ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. പദ്ധതി പ്രകാരം കടം കൊടുത്ത പണം തിരിച്ചടക്കാത്ത രാജ്യങ്ങൾ ചൈനയുടെ വരുതിയ്ക്ക് നിൽക്കേണ്ടി വരും.

ടെല്‍ അവീവ്: നെതന്യാഹു ഭരണത്തിന് അന്ത്യംകുറിച്ച് ഇസ്രയേലില്‍ പ്രതിപക്ഷ കക്ഷികളുടെ പുതിയ സര്‍ക്കാര്‍ ഇന്ന് അധികാരത്തിലേറും. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നാഫ്റ്റലി ബെനറ്റ് വിശ്വാസവോട്ട് നേടിയത്. അറബ് കക്ഷിയായ ‘റാം’ ബെനറ്റ് സര്‍ക്കാരില്‍ പങ്കാളിയാകും.
ഇസ്രായേലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു അറബ് പാര്‍ട്ടി ഭരണസഖ്യത്തില്‍ വരുന്നത്. തീവ്ര വലതു നേതാവായ നാഫ്റ്റലി ബെനറ്റും യായര്‍ ലാപിഡും തമ്മിലെ അധികാര വിഭജന കരാര്‍ പ്രകാരം ആദ്യ ഊഴം ബെനറ്റിനായിരുന്നു.

2023 സെപ്റ്റംബര്‍ വരെയാകും കാലാവധി. അതുകഴിഞ്ഞുള്ള രണ്ടു വര്‍ഷം ലാപിഡ് ഭരിക്കും. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘകാല പ്രധാനമന്ത്രിയായ നെതന്യാഹു അധികാരമൊഴിഞ്ഞ് പ്രതിപക്ഷ നേതൃപദവിയിലേക്ക് എത്തും. വഞ്ചനയും കീഴടങ്ങലും മുദ്രയാക്കിയ അപകടകരമായ സഖ്യമാണ് അധികാരമേറാന്‍ പോകുന്നതെന്നും അതിവേഗം അവരെ മറിച്ചിടു’മെന്നും കഴിഞ്ഞ ദിവസം നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.

കോൺവാൾ: ലോകമെമ്പാടും അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പാക്കാനൊരുങ്ങി ജി7 രാജ്യങ്ങൾ. ചൈനയെ പിന്തള്ളാനാണ് ജി 7 രാജ്യങ്ങളുടെ നീക്കം. ജി7 ഉച്ചകോടിയുടെ രണ്ടാം ദിവസമായിരുന്നു പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾ നടന്നത്. ചൈന വികസ്വര രാഷ്ട്രങ്ങളെ വരുതിയ്ക്ക് നിർത്താൻ തയ്യാറാക്കിയ ബെൽറ്റ് ആന്റ് റോഡ് പദ്ധതിയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ആകർഷകമായ അടിസ്ഥാന സൗകര്യവികസന പദ്ധതിയാണ് ജി7 അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ട്.

ബെൽറ്റ് ആന്റ് റോഡ് പദ്ധതി കടം കൊടുത്ത് ചെറിയ രാജ്യങ്ങളെ കെണിയിൽപ്പെടുത്തുന്ന പദ്ധതിയാണെന്നാണ് പൊതുവെ ഉയരുന്ന വിമർശനം. 2013 ലാണ് ചൈന ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. പദ്ധതി പ്രകാരം കടം കൊടുത്ത പണം തിരിച്ചടക്കാത്ത രാജ്യങ്ങൾ ചൈനയുടെ വരുതിയ്ക്ക് നിൽക്കേണ്ടി വരും. ശ്രീലങ്കയുടെ 660 ഏക്കർ ഭൂമിയിലുള്ള ഹംബൻടോട്ട തുറമുഖം ചൈന കയ്യടക്കിയത് ഇതിന് ഉദാഹരണമാണ്.

ചൈനയുടെ വായ്പയിലാണ് ശ്രീലങ്ക ഹംബൻടോട്ട തുറമുഖം നിർമ്മിച്ചത്. വായ്പ തിരിച്ചടയ്ക്കാതായതോടെ തുറമുഖം സ്ഥിതിചെയ്യുന്ന 660 ഏക്കറും ചൈന കയ്യടക്കി. നിലവിൽ ചൈനയുടെ പരമാധികാരത്തിലാണ് ഈ പ്രദേശം. ഇപ്പോൾ ഇവിടെ പുതിയ ഒരു നഗരം പണിതുയർത്തുകയാണ് ചൈന. എന്നാൽ യാതൊരു ദുരുദ്ദേശവുമില്ലാതെ എല്ലാ രാജ്യങ്ങളിലും അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ നടപ്പാക്കുകയാണ് ജി7 രാജ്യങ്ങൾ ബിൽഡ് ബാക്ക് ബെറ്റർ വേൾഡിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

വികസ്വര രാഷ്ട്രങ്ങൾക്കായി 40 ട്രില്ല്യൺ ഡോളർ ഉപയോഗിച്ച് അടിസ്ഥാനസൗകര്യങ്ങൾ ചെയ്ത് നൽകാനാണ് ജി 7 രാജ്യങ്ങളുടെ പദ്ധതി. വരും വർഷങ്ങളിൽ ഇതിനായി കൂടുതൽ പണം ചെലവാക്കുമെന്നാണ് വിവരം. പരിസ്ഥിതി, കാലാവസ്ഥ, തൊഴിൽ, സുതാര്യത, അഴിമതിയില്ലായ്മ എന്നിവയ്ക്ക് മുൻതൂക്കം നൽകിയായിരിക്കും ധനസഹായം നൽകുകയെന്നാണ് റിപ്പോർട്ടുകൾ.

covid

ബെയ്ജിങ്: വവ്വാലുകളിൽ നിന്നും പുതിയ കോവിഡ് വൈറസുകളുടെ സാന്നിധ്യം കണ്ടെത്തി. ചൈനീസ് ഗവേഷകരാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ്-19 പരത്തുന്ന വൈറസിന് സമാനമായ റിനോളോഫസ് പസിലസ് എന്ന വിഭാഗത്തിൽ ഉൾപ്പെട്ട വൈറസുകളും വവ്വാലുകളിൽ കണ്ടെത്തിയ കൊറോണ വൈറസ് കൂട്ടത്തിൽ ഉൾപ്പെടുന്നുവെന്നാണ് ചൈനീസ് ഗവേഷകർ പറയുന്നത്. ചൈനയിലെ ഷാഡോങ് സർവകലാശാലയിലെ ഗവേഷക വിദ്യാർഥികളാണ് ഗവേഷണം നടത്തിയത്.

ഇതുവരെ ഗവേഷകർ തിരിച്ചറിഞ്ഞതിൽ ജനിതക ഘടന പ്രകാരം കോവിഡ്-19 പരത്തുന്ന കൊറോണ വൈറസിനോട് ഏറ്റവും കൂടുതൽ സാമ്യമുള്ള രണ്ടാമത്തെ വൈറസാണ് റിനോളോഫസ് പസിലസ്. 2019 മെയ് മുതൽ നവംബർ 2020 വരെയുള്ള കാലയളവിൽ നടത്തിയ പഠന റിപ്പോർട്ടുകളാണ് ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്.

വിവിധ വിഭാഗത്തിൽപെട്ട വവ്വാലുകളെ ഗവേഷകർ പഠനവിധേയമാക്കിയിരുന്നു. ഇതിൽ നിന്ന് 24 ജീനോമുകളെ തിരിച്ചറിഞ്ഞുവെന്നാണ് പഠന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. സെൽ വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുതിയതായി തിരിച്ചറിഞ്ഞ കോവിഡ് വൈറസ് ബാച്ചിൽ ചിലത് വവ്വാലുകളിൽ വളരെ വ്യാപകമായി പടർന്നേക്കാമെന്നും മനുഷ്യരിലേക്കും എത്താമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

തെക്കുപടിഞ്ഞാറൽ ചൈനയിലെ യുന്നാൻ പ്രവിശ്യയിലെ വന മേഖലയിൽ നിന്നുള്ള വവ്വാലുകളെയാണ് ഗവേഷകർ പഠനത്തിന് വിധേയമാക്കിയത്.

ഹൂസ്റ്റൻ: യുഎസും റഷ്യയും തമ്മിലുള്ള ശീതസമരത്തിന് തത്ക്കാലം വിരാമമില്ലെന്ന് റിപ്പോർട്ട്. ജി-7 രാഷ്ട്രസമ്മേളനത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ കാര്യമായ ചർച്ചകളൊന്നും നടന്നില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരും ഒന്നിച്ച് മാദ്ധ്യമങ്ങളെ കാണുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഇതും ഉണ്ടാകാനിടയില്ലെന്നാണ് സൂചന. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുണ്ടായിരുന്ന സൗഹൃദം ബൈഡനുമായി പുടിന് ഇല്ല. 2018 ലെ ഹെൽസിങ്കിയിൽ ഉച്ചകോടിയിൽ പ്രസിഡന്റ് ട്രംപുമായി ചേർന്ന് പുടിൻ മാദ്ധ്യമങ്ങളെ കണ്ടിരുന്നു.

അതേസമയം പുടിനുമായുള്ള കൂടിക്കാഴ്ചയുടെ രൂപീകരണം ഇരു രാജ്യങ്ങളും തുടരുകയാണെന്നാണ് ബൈഡൻ അഡ്മിനിസ്ട്രേഷൻ അധികൃതർ അറിയിക്കുന്നത്. നിലവിലെ പദ്ധതിയിൽ രണ്ട് നേതാക്കൾക്ക് പുറമേ ഉന്നത സഹായികളെ ഉൾപ്പെടുത്തി ഒരു വർക്കിംഗ് സെഷനും ഒരു ചെറിയ സെഷനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഡ്മിസ്‌ട്രേഷൻ അധികൃതർ പറയുന്നു.

ന്യൂഡൽഹി: യുഎൻ പൊതുസമ്മേളനത്തിൽ പാകിസ്താന് മറുപടിയുമായി ഇന്ത്യ. പാകിസ്താൻ ഉൾപ്പെടെയുള്ള എല്ലാ അയൽ രാജ്യങ്ങളുമായും സ്വാഭാവിക ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും ഐക്യരാഷ്ട്ര സംഭയിൽ ഇന്ത്യ വ്യക്തമാക്കി. അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിനുളള ഉത്തരവാദിത്തം ഇസ്ലാമാബാദിനാണെന്ന് യുഎൻ പൊതുയോഗത്തിൽ ഇന്ത്യൻ പ്രതിനിധിയായ ആർ മധുസൂദൻ പറഞ്ഞു.

അതിർത്തി കടന്നുളള ഭീകരതയ്ക്ക് ഒരു പ്രദേശവും ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2020 ലെ സുരക്ഷാ സമിതിയുടെ റിപ്പോർട്ട് സംബന്ധിച്ച യു.എൻ പൊതു യോഗത്തിലായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഭീകരതയും ശത്രുതയും ആക്രമവും ഇല്ലാത്ത അന്തരീക്ഷത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള പ്രശ്‌നങ്ങൾ ഉഭയകക്ഷിപരമായും സമാധാനപരമായും പരിഹരിക്കപ്പെടമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം അറിയിച്ചു.

പാകിസ്താന്റെ നിയന്ത്രണത്തിലുളള ഒരു പ്രദേശവും ഇന്ത്യയ്‌ക്കെതിരായ അതിർത്തി കടന്നുളള ഭീകരതയ്ക്ക് ഒരു തരത്തിലും ഉപയോഗിക്കാതിരിക്കാൻ, വിശ്വസനീയവും തെളിയിക്കാവുന്ന തരത്തിലുമുളള നടപടി സ്വീകരിക്കണം. ഇത്തരം നടപടികളിലൂടെ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനുളള ഉത്തരവാദിത്തം പാകിസ്ഥാനാണ്.

പാക് പ്രതിനിധി മുനീർ അക്രം യുഎൻ പൊതു സമ്മേളനത്തിൽ സംസാരത്തിനിടെ ജമ്മു കാശ്മീർ വിഷയം ഉന്നയിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഫോറത്തിന് അനുയോജ്യമല്ലാത്ത നാടകാഭിനയം പാകിസ്താൻ തുടരുന്നത് നിർഭാഗ്യകരമാണെന്ന് മധുസൂദൻ കുറ്റപ്പെടുത്തി. ഈ പ്രതിനിധി സംഘത്തിനാൽ അന്താരാഷ്ട്ര സമൂഹം ഇനി വഞ്ചിതരാകില്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കാശ്മീരിലെയും ലഡാക്കിലെയും കാര്യത്തിൽ പാർലമെന്റ് എടുത്ത തീരുമാനം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളാണ്. പാകിസ്ഥാൻ യു.എൻ ഫോറത്തെ ചൂഷണം ചെയ്യാൻ ശ്രമിക്കുകയും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങൾ വീണ്ടും ഉന്നയിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.