ന്യൂയോര്‍ക്ക്: അമേരിക്കയിലേക്ക് നിയമവിരുദ്ധമായി കടക്കാന്‍ ശ്രമിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് യുഎസ് വൈസ്പ്രസിഡന്റ് കമല ഹാരിസ്. തെക്കന്‍ അതിര്‍ത്തിയിലെ കുടിയേറ്റത്തിലെ വര്‍ധനവ് നിയന്ത്രിക്കാന്‍ കമല ഹാരിസിനെയാണ് പ്രസിഡന്റ് ബൈഡന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓഫിസിന്റെ ചുമതലയേറ്റശേഷം നടത്തിയ ആദ്യ വിദേശ സന്ദര്‍ശനത്തിലായിരുന്നു ഗ്വാട്ടമലയിലെ ഭാവി കുടിയേറ്റക്കാരോട് അഭ്യര്‍ത്ഥനയുമായി കമല ഹാരിസ് രംഗത്തെത്തിയത്.
തെക്കന്‍് അതിര്‍ത്തി വഴി എത്തുന്ന കുടിയേറ്റക്കാരില്‍ അധികവും മെക്‌സിക്കോ, ഗ്വാട്ടിമാല, എല്‍ സാല്‍വഡോര്‍, ഹോണ്ഡുറസ് തുടങ്ങിയ മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അമേരിക്കയിലെ രണ്ടാമത്തെ വലിയ അറ്റോര്‍ണി ജനറലായി പ്രവര്‍ത്തിച്ച കമലയ്ക്ക് കുടിയേറ്റപ്രശ്‌നം പരിഹാരിക്കാന്‍ മറ്റാരേക്കാളും യോഗ്യതയുണ്ടെന്ന് ബൈഡന്‍ അഭിപ്രായപ്പെട്ടു.
കുടിയേറ്റങ്ങളില്‍ വന്‍ കുതിച്ചുച്ചാട്ടം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് തുടങ്ങിയതെന്നും കുടിയേറ്റപ്രശ്‌നം മാനുഷികമായി പരിഹരിക്കുകയെന്നത് നിലവിലുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ജോ ബൈഡന്‍ വ്യക്തമാക്കി.

