ഇസ്രയേലില്‍ നെതന്യാഹു യുഗത്തിന് അന്ത്യം

ടെല്‍ അവീവ്: നെതന്യാഹു ഭരണത്തിന് അന്ത്യംകുറിച്ച് ഇസ്രയേലില്‍ പ്രതിപക്ഷ കക്ഷികളുടെ പുതിയ സര്‍ക്കാര്‍ ഇന്ന് അധികാരത്തിലേറും. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നാഫ്റ്റലി ബെനറ്റ് വിശ്വാസവോട്ട് നേടിയത്. അറബ് കക്ഷിയായ ‘റാം’ ബെനറ്റ് സര്‍ക്കാരില്‍ പങ്കാളിയാകും.
ഇസ്രായേലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു അറബ് പാര്‍ട്ടി ഭരണസഖ്യത്തില്‍ വരുന്നത്. തീവ്ര വലതു നേതാവായ നാഫ്റ്റലി ബെനറ്റും യായര്‍ ലാപിഡും തമ്മിലെ അധികാര വിഭജന കരാര്‍ പ്രകാരം ആദ്യ ഊഴം ബെനറ്റിനായിരുന്നു.

2023 സെപ്റ്റംബര്‍ വരെയാകും കാലാവധി. അതുകഴിഞ്ഞുള്ള രണ്ടു വര്‍ഷം ലാപിഡ് ഭരിക്കും. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘകാല പ്രധാനമന്ത്രിയായ നെതന്യാഹു അധികാരമൊഴിഞ്ഞ് പ്രതിപക്ഷ നേതൃപദവിയിലേക്ക് എത്തും. വഞ്ചനയും കീഴടങ്ങലും മുദ്രയാക്കിയ അപകടകരമായ സഖ്യമാണ് അധികാരമേറാന്‍ പോകുന്നതെന്നും അതിവേഗം അവരെ മറിച്ചിടു’മെന്നും കഴിഞ്ഞ ദിവസം നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.