വവ്വാലുകളിൽ പുതിയ കോവിഡ് വൈറസുകളെ സാന്നിദ്ധ്യം; നിർണായക പഠനം പുറത്തുവിട്ട് ചൈനീസ് ഗവേഷകർ

covid

ബെയ്ജിങ്: വവ്വാലുകളിൽ നിന്നും പുതിയ കോവിഡ് വൈറസുകളുടെ സാന്നിധ്യം കണ്ടെത്തി. ചൈനീസ് ഗവേഷകരാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ്-19 പരത്തുന്ന വൈറസിന് സമാനമായ റിനോളോഫസ് പസിലസ് എന്ന വിഭാഗത്തിൽ ഉൾപ്പെട്ട വൈറസുകളും വവ്വാലുകളിൽ കണ്ടെത്തിയ കൊറോണ വൈറസ് കൂട്ടത്തിൽ ഉൾപ്പെടുന്നുവെന്നാണ് ചൈനീസ് ഗവേഷകർ പറയുന്നത്. ചൈനയിലെ ഷാഡോങ് സർവകലാശാലയിലെ ഗവേഷക വിദ്യാർഥികളാണ് ഗവേഷണം നടത്തിയത്.

ഇതുവരെ ഗവേഷകർ തിരിച്ചറിഞ്ഞതിൽ ജനിതക ഘടന പ്രകാരം കോവിഡ്-19 പരത്തുന്ന കൊറോണ വൈറസിനോട് ഏറ്റവും കൂടുതൽ സാമ്യമുള്ള രണ്ടാമത്തെ വൈറസാണ് റിനോളോഫസ് പസിലസ്. 2019 മെയ് മുതൽ നവംബർ 2020 വരെയുള്ള കാലയളവിൽ നടത്തിയ പഠന റിപ്പോർട്ടുകളാണ് ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്.

വിവിധ വിഭാഗത്തിൽപെട്ട വവ്വാലുകളെ ഗവേഷകർ പഠനവിധേയമാക്കിയിരുന്നു. ഇതിൽ നിന്ന് 24 ജീനോമുകളെ തിരിച്ചറിഞ്ഞുവെന്നാണ് പഠന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. സെൽ വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുതിയതായി തിരിച്ചറിഞ്ഞ കോവിഡ് വൈറസ് ബാച്ചിൽ ചിലത് വവ്വാലുകളിൽ വളരെ വ്യാപകമായി പടർന്നേക്കാമെന്നും മനുഷ്യരിലേക്കും എത്താമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

തെക്കുപടിഞ്ഞാറൽ ചൈനയിലെ യുന്നാൻ പ്രവിശ്യയിലെ വന മേഖലയിൽ നിന്നുള്ള വവ്വാലുകളെയാണ് ഗവേഷകർ പഠനത്തിന് വിധേയമാക്കിയത്.