യുഎസും റഷ്യയും തമ്മിലുള്ള ശീതകാല സമരത്തിന് വിരാമമില്ല; ബൈഡനും പുടിനും സംയുക്തമായി വാർത്താ സമ്മേളനം നടത്തില്ല

ഹൂസ്റ്റൻ: യുഎസും റഷ്യയും തമ്മിലുള്ള ശീതസമരത്തിന് തത്ക്കാലം വിരാമമില്ലെന്ന് റിപ്പോർട്ട്. ജി-7 രാഷ്ട്രസമ്മേളനത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ കാര്യമായ ചർച്ചകളൊന്നും നടന്നില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരും ഒന്നിച്ച് മാദ്ധ്യമങ്ങളെ കാണുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഇതും ഉണ്ടാകാനിടയില്ലെന്നാണ് സൂചന. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുണ്ടായിരുന്ന സൗഹൃദം ബൈഡനുമായി പുടിന് ഇല്ല. 2018 ലെ ഹെൽസിങ്കിയിൽ ഉച്ചകോടിയിൽ പ്രസിഡന്റ് ട്രംപുമായി ചേർന്ന് പുടിൻ മാദ്ധ്യമങ്ങളെ കണ്ടിരുന്നു.

അതേസമയം പുടിനുമായുള്ള കൂടിക്കാഴ്ചയുടെ രൂപീകരണം ഇരു രാജ്യങ്ങളും തുടരുകയാണെന്നാണ് ബൈഡൻ അഡ്മിനിസ്ട്രേഷൻ അധികൃതർ അറിയിക്കുന്നത്. നിലവിലെ പദ്ധതിയിൽ രണ്ട് നേതാക്കൾക്ക് പുറമേ ഉന്നത സഹായികളെ ഉൾപ്പെടുത്തി ഒരു വർക്കിംഗ് സെഷനും ഒരു ചെറിയ സെഷനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഡ്മിസ്‌ട്രേഷൻ അധികൃതർ പറയുന്നു.