International (Page 215)

വാഷിംഗ്ടൺ: ഗർഭഛിദ്രത്തിന് അനുകൂലമായി വാദിക്കുന്ന നേതാക്കളെ ക്രൈസ്തവ ആരാധനയിൽ നിന്ന് മാറ്റി നിർത്തുന്നതിനുള്ള നീക്കവുമായി കത്തോലിക്കാ സഭ. യുഎസ് കത്തോലിക് ബിഷപ്പ് കോൺഫറൻസിൽ ഇതിനായുള്ള കരടിന് ധാരണയായതായാണ് റിപ്പോർട്ട്. 55 വോട്ടുകൾക്കെതിരെ 168 വോട്ടുകൾക്കാണ് കരട് ധാരണയായത്. ഗർഭഛിദ്രം സംബന്ധിച്ച അവകാശങ്ങളിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനടക്കമുള്ളവരുടെ തീരുമാനത്തെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് കത്തോലിക്കാ സഭ ഇത്തരമൊരു നീക്കം നടത്തുന്നത്. ഗർഭഛിദ്ര അവകാശത്തിന് അനുകൂല നിലപാട് സ്വീകരിക്കുന്ന നേതാക്കൾക്ക് കുർബാന സ്വീകരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിലക്കേർപ്പെടുത്താനാണ് കരടിൽ ധാരണയായിരിക്കുന്നത്.

ജിമ്മി കാർട്ടറിന് ശേഷം ക്രിസ്തുമത വിശ്വാസങ്ങളെ ശക്തമായി പിന്തുടരുന്ന വ്യക്തിയും കത്തോലിക്കാ വിശ്വാസിയായ രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്റുമാണ് ജോ ബൈഡൻ. അമേരിക്കയിലെ വലിയ സഭയെന്ന നിലയിൽ ശർഭഛിദ്രത്തിന് അവകാശം നൽകുന്ന നിലയിലുള്ള തീരുമാനങ്ങളെ എതിർക്കാനുള്ള നീക്കമെന്ന നിലയിലാണ് ഈ തീരുമാനമെന്നാണ് കത്തോലിക്കാ സഭയുടെ വിശദീകരണം. അതേസമയം അതൊരു സ്വകാര്യ വിഷയമാണെന്നും പ്രാവർത്തികമാകാൻ സാധ്യതയില്ലെന്നുമാണ് സഭയുടെ നീക്കത്തെ കുറിച്ച് ജോ ബൈഡൻ പ്രതികരിച്ചത്. ഇത്തരമൊരു നിലപാട് സഭയ്ക്ക് തിരിച്ചടിയാവുമെന്നാണ് കരടിനെ എതിർക്കുന്ന ബിഷപ്പുമാർ മുന്നറിയിപ്പ് നൽകുന്നത്.

ദുബായ്: ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് അവസാനിപ്പിച്ച് യു.എ.ഇ. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച താമസവിസക്കാർക്ക് ഈ മാസം 23 മുതൽ യു.എ.ഇയിലേക്ക് മടങ്ങാം. യാത്ര പുറപ്പെടുന്നവർ 48 മണിക്കൂറിനിടെ എടുത്ത പി. സി.ആർ. നെഗറ്റീവ് റിസർട്ട് ഹാജരാക്കണമെന്നാണ് നിർദ്ദേശം. വാക്സിൻ സ്വീകരിക്കാത്തവർക്കും വിസിറ്റിംഗ് വിസക്കാർക്കും പ്രവേശന വിലക്ക് തുടരുമെന്നാണ് യു.എ.ഇ അറിയിച്ചിരിക്കുന്നത്.

ഏപ്രിൽ 24 മുതൽ പ്രാബല്യത്തിലുള്ള, ഇന്ത്യക്കാർക്കുള്ള നേരിട്ടുള്ള പ്രവേശന വിലക്കാണ് യു.എ.ഇ. അവസാനിപ്പിക്കുന്നത്. യു.എ.ഇയിലെത്തിയാൽ വിമാനത്താവളത്തിൽ പി.സി.ആർ. പരിശോധനയുണ്ടാകും. പി.സി.ആർ പരിശോധനാ ഫലം വരുന്നത് വരെ ഇൻസ്റ്റ്യൂഷണൽ ക്വാറന്റെയ്‌നിൽ കഴിയണമെന്നും നിർദ്ദേശമുണ്ട്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാവിലക്കിനെ തുടർന്ന് പതിനായിരക്കണക്കിന് പ്രവാസികളാണ് യു.എ.ഇയിലേക്ക് മടങ്ങാൻ കഴിയാതെ ബുദ്ധിമുട്ടിലായത്.

പ്രവാസികൾക്ക് വളരെയേറെ ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. കോവിഷീൽഡ് വാക്സിൻ ആണ് യു.എ.ഇ. അംഗീകാരം നൽകിയിരിക്കുന്നത്. കൊവാക്‌സിന് യു.എ.ഇയിൽ അംഗീകാരം ലഭിച്ചിട്ടില്ല. കൊവാക്‌സിൻ സ്വീകരിച്ചവർക്ക് യുഎഇയിലേക്ക് പ്രവേശനം ഉണ്ടാകില്ല.

ന്യൂയോര്‍ക്ക്: ഗാമയ്ക്കും ഡെല്‍റ്റയ്ക്കും ശേഷം പുതിയ കോവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്ത് ആരോഗ്യവിദഗ്ദ്ധര്‍. ലാംഡ എന്ന് പേരിട്ടിരിക്കുന്ന ഈ വകഭേദം ഇതിനോടകം 29 രാജ്യങ്ങളിലാണ് കണ്ടെത്തിയിരിക്കുന്നത്.വിദഗ്ദ്ധര്‍ ഇതിനെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പെറുവിലാണ് ലാംഡ ആദ്യമായി കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

പെറുവില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ 81 ശതമാനവും ലാംഡ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഫെബ്രുവരിയിലെ മൂന്നാമത്തെ ആഴ്ച മുതല്‍ രാജ്യത്ത് ലാംഡയുടെ വ്യാപ്തി വര്‍ദ്ധിച്ചതായി അര്‍ജന്റീന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 2 നും മെയ് 19 നും ഇടയിലുണ്ടായ കൊവിഡ്19 കേസുകളില്‍ 37 ശതമാനവും ഈ വകഭേദമാണ്. പുതിയ വകഭേദങ്ങള്‍ രൂപപ്പെടുന്നതും അതിവേഗം വ്യാപിക്കുന്നതിനാലും ഇവയെ തരം തിരിച്ച് നിരീക്ഷിക്കുന്നതെന്ന് ഡബ്ല്യൂ.എച്ച്.ഒ വ്യക്തമാക്കി.

കൊളംബോ: കോവിഡ് വൈറസ് ബാധിതനായ സിംഹത്തെ ചികിത്സിക്കാൻ ഇന്ത്യയുടെ സഹായം തേടി ശ്രീലങ്ക. ശ്രീലങ്കയിലെ ദെഹിവാളാ കാഴ്ചബംഗ്ലാവിൽ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള 11 വയസ് പ്രായമായ സിംഹത്തിന്റെ ചികിത്സയ്ക്കായാണ് ശ്രീലങ്ക ഇന്ത്യയുടെ സഹായം തേടിയിരിക്കുന്നത്.

2013 ൽ ദക്ഷിണ കൊറിയയിലെ സീയോൾ കാഴ്ചബംഗ്ലാവിൽ നിന്ന് ദെഹിവാള കാഴ്ചബംഗ്ലാവിലേക്ക് ഒരു സമ്മാനമെന്ന നിലയിൽ കൈമാറ്റം ചെയ്യപ്പെട്ട സിംഹമാണ് കോവിഡ് ബാധിച്ച് ഗുരുതരമായി തുടരുന്നത്. മൂന്ന് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് സീയോൾ കാഴ്ചബംഗ്ലാവിൽ നിന്നും ഈ സിംഹത്തിനെ ദെഹിവാള കാഴചബംഗ്ലാവിലേക്ക് മാറ്റുന്നത്. തോർ എന്നാണ് ഈ സിംഹത്തിന്റെ പേര്. ശ്രീലങ്കയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച വന്യജീവി തോർ ആണ്. സിംഹത്തിന്റെ ചികിത്സയ്ക്കായി സെൻട്രൽ സൂ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നുള്ള വിദഗ്ധരെയാണ് ശ്രീലങ്കൻ കാഴ്ചബംഗ്ലാവ് അധികൃതർ ബന്ധപ്പെട്ടിരിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തോറിന് കോവിഡ് സ്ഥിരീകരിക്കുന്നത്.

നിലവിൽ സിംഹത്തിന് കടുത്ത ശ്വാസതടസം അനുഭവപ്പെടുന്നുണ്ട്. സിംഹം ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നും അധികൃതർ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ സഹായം തേടിയതെന്ന് നാഷണൽ സുവോളജിക്കൽ ഗാർഡൻസ്’ വകുപ്പ് ഡയറക്ടർ ജനറൽ ഇഷിനി വക്രമസിംഗെ അറിയിച്ചു.

ലണ്ടന്‍ : സൂപ്പര്‍താരങ്ങളായ റാഫേല്‍ നദാലും നവോമി ഒസാക്കയും വിംബിള്‍ഡണ്‍ ടെന്നിസ് കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. ടോക്യോ ഒളിംപിക്‌സിനായി തയ്യാറെടുപ്പുകള്‍ നടത്താനും കുടുംബാംഗങ്ങള്‍ക്കൊപ്പം കുറച്ച് സമയം ചിലവഴിക്കുന്നതിനുമാണ് പിന്മാറ്റമെന്ന് ഒസാക്കയുടെ ഏജന്റ് വ്യക്തമാക്കി.

നേരത്തെ ഫ്രഞ്ച് ഓപ്പണിലെ ആദ്യ റൗണ്ട് മത്സരത്തിന് ശേഷം ഒസാക്ക പിന്മാറിയിരുന്നു.അതേസമയം നദാല്‍ വിംബിള്‍ഡണൊപ്പം ടോക്യോ ഒളിമ്പിക്‌സില്‍ നിന്നും പിന്മാറി. ശാരീരികാവസ്ഥ മാനിച്ചും തന്റെ ടീമുമായി ചര്‍ച്ച ചെയ്തുമാണ് തീരുമാനം എടുത്തതെന്ന് നദാല്‍ സോഷ്യല്‍മീഡിയയില്‍ പങ്ക് വച്ച കുറിപ്പില്‍ വ്യക്തമാക്കി.

israel

ടെല്‍ അവീവ് : ഇസ്രയേലിന് നേരെ ഹമാസിന്റെ പ്രകോപനത്തെ തുടര്‍ന്ന് ഗാസ അതിര്‍ത്തിയില്‍ ഇസ്രായേല്‍ ശക്തമായ വ്യോമാക്രമണം നടത്തി.
അഗ്നിബാധ ഉണ്ടാക്കുന്ന ബലൂണുകള്‍ ഉപയോഗിച്ച് തെക്കന്‍ ഇസ്രായേലില്‍ മൂന്ന് ദിവസം തുടര്‍ച്ചയായി ഹമാസ് ആക്രമണം നടത്തിയിരുന്നു. തുടര്‍ന്നാണ് ഇസ്രയേലിന്റെ പ്രത്യാക്രമണം. ബെയ്റ്റ് ലാഹിയയിലെ ഹമാസ് നിയന്ത്രണത്തിലുള്ള കെട്ടിടം ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ത്തു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഹമാസ് വ്യക്തമാക്കി.

ന്യൂയോര്‍ക്ക്: കോവിഡ് ഇന്ത്യയെ തകര്‍ത്തുവെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പരാമര്‍ശം. ആഗോളതലത്തില്‍ കൊവിഡ് വ്യാപനത്തിന് ഉത്തരവാദികളായ ചൈന യു എസിന് 10 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കണമെന്നും കൊവിഡ് തകര്‍ത്ത രാജ്യങ്ങള്‍ ഒരിക്കലും പഴയതുപോലെയാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ ഇപ്പോള്‍ തകര്‍ന്നുപോയിരിക്കുകയാണ്. എല്ലാ രാജ്യങ്ങളും തകര്‍ന്നടിഞ്ഞിരിക്കുകയാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.വൈറസ് എവിടെ നിന്നാണ് വന്നത്, എങ്ങനെയാണ് വന്നത് എന്നതിനെ കുറിച്ച് കണ്ടത്തണമെന്നും രണ്ട് സാമ്പത്തിക ശക്തികളിലൊന്നായ ചൈന തീര്‍ച്ചയായും സഹായഹസ്തം നീട്ടേണ്ടതുണ്ടെന്നും ട്രംപ് ആവശ്യപ്പെട്ടു.2019ല്‍ ചൈനയിലെ വുഹാനിലാണ് കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വുഹാനിലെ ലാബില്‍ നിന്ന് ചോര്‍ന്നതാണ് വൈറസ് എന്ന് ആരംഭഘട്ടത്തില്‍ തന്നെ ട്രംപ് ആരോപിച്ചിരുന്നു. ട്രംപിന്റെ പരാമര്‍ശം വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും.

mardonna

സാന്‍ ഇസിദ്രോ: അര്‍ജന്റീനിയന്‍ ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്ടര്‍മാരുടെ ചികിത്സാപിഴവുകള്‍ മൂലമെന്ന് മറഡോണയെ ശുശ്രൂഷിച്ച നഴ്‌സിന്റെ വക്കീല്‍.മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന നഴ്‌സ് ദഹിയാന ജിസെല്‍ മാഡ്രിഡിന്റെ അഭിഭാഷകനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മറഡോണയുടെ മരണവുമായി അന്വേഷണം നേരിടുന്ന ഏഴു പേരില്‍ ഒരാളാണ് മാഡ്രിഡ്.

മറഡോണയുടെ അഞ്ചു മക്കളില്‍ രണ്ടു പേരാണ് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ ലിയോപോള്‍ഡെ ലിക്വെയ്‌ക്കെതിരെ കേസ് നല്‍കിയത്.തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ശുശ്രൂഷിച്ച അനാസ്ഥയാണ് അദ്ദേഹത്തിന്റെ മരണത്തിനു കാരണമെന്നും മാഡ്രിഡ് നിരപരാധിയാണെന്നും മറഡോണയെ പകല്‍ സമത്ത് ചികിത്സിച്ച നഴ്‌സ് ആയിരുന്നു മാഡ്രിഡെന്നും അഭിഭാഷകന്‍ പറഞ്ഞു.

അര്‍ജന്റീനിയയുടെ പബ്‌ളിക്ക് പ്രോസിക്യൂട്ടര്‍ ഏര്‍പ്പെടുത്തിയ 20 അംഗ ഡോക്ടര്‍മാരുടെ പാനല്‍ മറഡോണയുടെ ചികിത്സയില്‍ അലംഭാവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹത്തെ മരണത്തിനു വിട്ടു നല്‍കുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ജനീവ: അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം മോശമായിരിക്കുന്ന സാഹചര്യത്തില്‍ ജോ ബൈഡനും വ്‌ലദീമീര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തി.ആയുധനിയന്ത്രണവും റഷ്യയുടെ സൈബര്‍ ആക്രമണമെന്ന അമേരിക്കയുടെ ആരോപണവും ചര്‍ച്ച ചെയ്‌തെന്നാണ് സൂചന. ആദ്യഘട്ട ചര്‍ച്ച 2 മണിക്കൂറാണ് ബൈഡനും പുടിനും നടത്തിയത്. ഒപ്പം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യന്‍ വിദേശകാര്യ സെക്രട്ടറി സെര്‍ഗെയ് ലാവ്‌റോവും ഉണ്ടായിരുന്നു. തുടര്‍ന്ന് കൂടുതല്‍ ഉന്നതഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു ചര്‍ച്ച രണ്ടാം ഘട്ടത്തിലേക്കു കടന്നത്.

റഷ്യയെ വന്‍ശക്തിയെന്ന് വിശേഷിപ്പിച്ചാണ് ബൈഡന്‍ ചര്‍ച്ചയ്ക്കു തുടക്കമിട്ടത്. സമാധാനത്തിന്റെ നഗരമായ ജനീവയിലേക്കു സ്വാഗതമെന്നു പറഞ്ഞായിരുന്നു സ്വിസ് പ്രസിഡന്റ് ഗയ് പാമലിന്‍ ഇരു നേതാക്കളെയും വരവേറ്റത്.യുക്രെയ്‌നിലെ ക്രൈമിയ റഷ്യ പിടിച്ചെടുത്തതും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലും സമീപകാല ഹാക്കിങ് പരമ്പരകളും ഉള്‍പ്പെടെ ഒരുപാട് പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ബൈഡനും പുടിനും തമ്മില്‍ ചര്‍ച്ച നടത്തിയത്.

n95

പാരിസ്: ഫ്രാന്‍സിലും മാസ്‌ക് നിര്‍ബന്ധമല്ലാതാക്കി. കോവിഡ് കേസുകള്‍ കുറയുകയും വാക്‌സിനേഷന്‍ വേഗത്തിലുമാക്കിയതോടെയാണ് മാസ്‌ക് മാറ്റാനുള്ള അനുമതി ഫ്രാന്‍സ് നല്‍കിയത്. ജൂണ്‍ 20 മുതല്‍ രാത്രി നിരോധനവും നീക്കുമെന്ന് പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്‌സ് അറിയിച്ചു. നേരത്തെ തീരുമാനിച്ചതിലും 10 ദിവസം നേരത്തെയാണ് രാത്രി നിരോധനം നീക്കുന്നത്. രാജ്യത്തെ ആരോഗ്യസ്ഥിതി വിചാരിച്ചതിലും വേഗത്തില്‍ പൂര്‍വസ്ഥിതിയില്‍ എത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.എന്നാല്‍ തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായിരിക്കും.