International (Page 213)

റോം: മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ ഇനത്തില്‍ ടോക്യോ ഒളിമ്പിക്‌സില്‍ മത്സരിക്കും. ഒളിമ്പിക്‌സിലേക്ക് യോഗ്യക നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍താരമാണ് സജന്‍. റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമത്തെതിയാണ് ഇരുപത്തിയഴുകാരനായ സജന്‍ എ വിഭാഗക്കാരനായത്.

നേരിട്ട് ഒളിമ്പിക്‌സിന് യോഗ്യത നേടുന്നതിന് 1:56.48 സെക്കന്‍ഡായിരുന്നു വേണ്ടതെങ്കില്‍ 1:56:38 സെക്കന്‍ഡിലാണ് സജന്‍ ഒന്നാമതായി ഫിനിഷ് ചെയ്തത്. നേരത്തെ ബെല്‍ഗ്രേഡില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സജന്‍ സ്വര്‍ണം നേടിയിരുന്നെങ്കിലും എ വിഭാഗത്തില്‍ ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനായിരുന്നില്ല.

തായ്പെ: ചൈനയും തായ്‌വാനും തമ്മിലുള്ള സംഘർഷം യുദ്ധസാഹചര്യത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ചൈനയ്‌ക്കെതിരെ സൈനിക നടപടിയ്ക്കായി സജ്ജമാകാനൊരുങ്ങുകയാണ് തായ്‌വാനെന്നാണ് വിവരം. ചൈനയുടെ ഇടപെടൽ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് സൈനിക നടപടിക്കായി സജ്ജമാകണമെന്ന് തായ്‌വാൻ വിദേശകാര്യമന്ത്രി ജോസഫ് വു ആഹ്വാനം ചെയ്യുന്നത്.

തായ്‌വാൻ ചൈനയുടെ ഭാഗമാണെന്ന നിലപാടാണ് ചൈനയ്ക്ക്. എന്നാൽ തങ്ങൾ ഒരു സ്വതന്ത്രരാഷ്ട്രമാണെന്നാണ് തായ്‌വാൻ ഭരണകൂടം വ്യക്തമാക്കുന്നത്. തായ്‌വാന്റെ വ്യോമമേഖലയിലേക്ക് ചൈന കഴിഞ്ഞ ദിവസം യുദ്ധവിമാനങ്ങൾ പറത്തിയിരുന്നു. ഫൈറ്റർ ജെറ്റുകളും ബോംബർ വിമാനങ്ങളും ഉൾപ്പെടെ 28 യുദ്ധവിമാനങ്ങളാണ് ചൈന തായ്‌വാനിൽ പറത്തിയത്. ഇനിയും ഇത്തരം അതിക്രമങ്ങൾ തുടരാൻ ചൈനയെ അനുവദിക്കില്ലെന്നും യുദ്ധത്തിന് സജ്ജരാകണമെന്നുമാണ് ജോസഫ് വു അറിയിച്ചിരിക്കുന്നത്.

1949 ലെ ആഭ്യന്തര യുദ്ധത്തിന് ശേഷമാണ് തായ്‌വാൻ സ്വതന്ത്ര രാജ്യമായത്. എന്നാൽ ചൈന ഇത് ഇതുവരെ അംഗീകരിക്കാൻ തയ്യാറായിട്ടില്ല. കഴിഞ്ഞ ആഴ്ച്ച തായ്‌വാൻ കോവിഡ് വാക്‌സിൻ സ്വീകരിച്ചത് യുഎസിൽ നിന്നാണ്. ചൈന വാക്‌സിൻ കൊടുക്കാൻ തയ്യാറായെങ്കിലും അത് നിരസിച്ചു കൊണ്ടാണ് തായ്‌വാൻ അമേരിക്കയിൽ നിന്നും വാക്‌സിൻ വാങ്ങിയത്. ഇത് ചൈനയെ പ്രകോപിതരാക്കിയെന്നാണ് റിപ്പോർട്ട്.

ആൻഡ്രോയ്ഡ് ആപ്പുകളെല്ലാം ഇനി വിൻഡോസിൽ ലഭ്യമാകും. വിൻഡോസ് 11 ലാണ് ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ നേറ്റീവ് ആയി പ്രവർത്തിപ്പിക്കാൻ ഉപയോക്താക്കൾക്ക് അവസരം ലഭിക്കുന്നത്. ഈ വർഷം അവസാനത്തോടെ വിൻഡോസ് 11 ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ആമസോൺ ആപ്സ്റ്റോർ വഴി വിൻഡോസ് 11 ലേക്ക് വരുന്ന ടിക് ടോക്ക് ഉൾപ്പെടെയുള്ള ആപ്ലിക്കേഷനുകൾ മൈക്രോസോഫ്റ്റ് പ്രദർശിപ്പിച്ചു.പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഇന്റലിന്റെ പ്രൊപ്രൈറ്ററി റൺടൈം കംപൈലറും ഉൾപ്പെടുന്നുണ്ട്.

ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ ഡൗൺലോഡു ചെയ്യുന്നതിന് മൈക്രോസോഫ്റ്റ് സ്റ്റോറിനുള്ളിൽ ആമസോൺ ആപ്സ്റ്റോർ വാഗ്ദാനം ചെയ്യുന്നതു പോലെ, വിൻഡോസ് പിസികളിൽ മൊബൈൽ ആപ്ലിക്കേഷൻ പിന്തുണ വാഗ്ദാനം ചെയ്യുന്നതിനായി ഇന്റൽ ബ്രിഡ്ജ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് മൈക്രോസോഫ്റ്റ് ഇന്റലുമായി ധാരണയായി. ആപ്ലിക്കേഷൻ സ്റ്റോറിന്റെ ഭാഗമല്ലാത്തപ്പോൾ പോലും വിൻഡോസ് 11 മെഷീനുകളിൽ ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ നേറ്റീവ് ആയി പ്രവർത്തിപ്പിക്കാൻ ഇത് ഉപയോക്താക്കളെ അനുവദിക്കും.

വിൻഡോസിൽ ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കുന്നത് ഉൾപ്പെടെ, എക്സ് 86 അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങളിൽ നേറ്റീവ് ആയി പ്രവർത്തിക്കാൻ ആപ്ലിക്കേഷനുകളെ പ്രാപ്തമാക്കുന്ന ഒരു റൺടൈം പോസ്റ്റ് കംപൈലറാണ് ഇന്റൽ ബ്രിഡ്ജ് ടെക്നോളജി.

ന്യൂയോര്‍ക്ക്: 10 മാസത്തിനുള്ളില്‍ 43 തവണ കോവിഡ് ബാധിച്ച് 72കാരനായ ഡേവ് സ്മിത്ത്. ബ്രിട്ടനിലെ മുന്‍ ഡ്രൈവിംഗ് പരിശീലകനായ ഡേവിന് ഏഴിലേറെ തവണ വെന്റിലേറ്ററിന്റെയും ഓക്‌സിജന്റെയും സഹായം തേടേണ്ടി വന്നിട്ടും കോവിഡിന് പിടികൊടുക്കാതെ അദ്ദേഹം ഇപ്പോഴും ബ്രിട്ടനിലെ ബ്രിസ്റ്റോളില്‍ ജീവനോടെ ഇരിക്കുന്നു. ലോകത്തില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ കൊവിഡ് ചികിത്സ ഒരുപക്ഷേ ഡേവിലായിരിക്കും നടത്തിയിട്ടുണ്ടാകുക എന്ന് ബ്രിട്ടനിലെ ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

കൊവിഡില്‍ നിന്ന് മുക്തരായാലും കുറച്ചു നാള്‍ ശരീരത്തില്‍ കൊവിഡ് വൈറസിന്റെ കണികകള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും എന്നാല്‍ ഡേവിന്റെ ശരീരത്തില്‍ ആക്ടീവ് ആയ കൊവിഡ് വൈറസിനെ ആണ് കണ്ടെത്തിയിരുന്നതെന്നും ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി രോഗങ്ങളെ ചികിത്സിക്കുന്ന എഡ് മോറാന്‍ പറഞ്ഞു.

ജനീവ: ദരിദ്ര രാജ്യങ്ങളിൽ കോവിഡ് വാക്‌സിൻ കിട്ടാനില്ലെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വാക്‌സിനേഷനിൽ ആഗോള തലത്തിലുള്ള അസമത്വത്തെ ലോകാരോഗ്യ സംഘടന അപലപിക്കുകയും ചെയ്തു. സമ്പന്ന രാജ്യങ്ങൾ സൊസൈറ്റികൾ തുറക്കുകയും വലിയ അപകടസാധ്യതയില്ലാത്ത ചെറുപ്പക്കാർക്കു പ്രതിരോധ കുത്തിവയ്പ് നടത്തുകയും ചെയ്യുകയാണ്. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളുമായി വാക്‌സീൻ പങ്കിടാൻ പലരും വിമുഖത കാണിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് വിമർശിച്ചു.

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഡെൽറ്റ ലോകമാകെ വ്യാപിക്കുന്നതിനാൽ ആഫ്രിക്കയിൽ രോഗബാധയിലും മരണത്തിലും കഴിഞ്ഞയാഴ്ചത്തേക്കാൾ 40% വർധനയുണ്ടയി. വളരെ അപകടകരമായ സ്ഥിതിയാണിതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ആഗോള സമൂഹം എന്ന നിലയിൽ നമ്മുടെ ലോകം പരാജയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. എച്ച്‌ഐവി / എയ്ഡ്‌സ് പ്രതിസന്ധിയുടെ കാലത്ത്, ആഫ്രിക്കൻ രാജ്യങ്ങൾക്കു സങ്കീർണമായ ചികിത്സകൾക്കു സാധിക്കില്ലെന്നു ചിലർ വാദിച്ചിരുന്നതിന് തുല്യമായ സന്ദർഭമാണിപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയ്ക്ക് ലോകരാജ്യങ്ങൾ വാക്‌സിൻ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

covid

ടെൽ അവീവ്: ഇസ്രായേലിൽ വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ. മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളിലൂടെ നടക്കാൻ രാജ്യത്തെ ജനങ്ങൾക്ക് ഇസ്രായേൽ അനുവാദം നൽകിയിരുന്നു. എന്നാൽ ഇവിടുത്ത് ജനങ്ങൾ മാസ്‌ക് ധരിക്കൽ എന്ന ശീലത്തിലേക്ക് മടങ്ങുകയാണ്. കോവിഡ് വൈറസ് വ്യാപനത്തിന്റെ ഡെൽറ്റാ വകഭേദം മൂലമാണ് വീണ്ടും മാസ്‌ക് ധരിക്കലിലേക്ക് മടങ്ങാൻ ഇസ്രായേൽ ജനത സ്വീകരിച്ചത്.

രാജ്യത്തെ 61 ശതമാനം ജനങ്ങളും വാക്സിൻ സ്വീകരിച്ചതിനെ തുടർന്നായിരുന്നു ഇസ്രായേലിൽ മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ നടക്കാൻ ജനങ്ങൾക്ക് അനുമതി നൽകിയത്. ഡെൽറ്റാ വകഭേദം വ്യാപിച്ചതോടെ വാക്സിൻ ഡോസ് പൂർത്തിയാക്കിയവരിലുൾപ്പടെ കൊവിഡ് വീണ്ടും പടർന്നുപിടിക്കുകയാണ് ഇസ്രയേലിൽ. ഇത്തരത്തിൽ എത്ര പേർക്കാണ് കൊവിഡ് വന്നതെന്ന് പരിശോധിച്ച് വരികയാണെന്നാണ് അധികൃതർ അറിയിക്കുന്നത്. വാക്സിൻ കുത്തിവയ്പ്പിനെ തുടർന്ന് താഴ്ന്ന നിലയിലായിരുന്ന കോവിഡ് നിരക്ക് ഡെൽറ്റാ വകഭേദം കണ്ടെത്തിയതോടെ വീണ്ടും കണ്ടുതുടങ്ങി. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് കഴിഞ്ഞ ദിവസം രാജ്യത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.

മുൻപ് രോഗം വന്നവരോ, വാക്സിൻ സ്വീകരിച്ചതോ ആയ ആളിന് ഗുരുതര വ്യാപനശേഷിയുളള ഡെൽറ്റാ വകഭേദമുണ്ടെന്ന് സംശയിച്ചാൽ അവരെ 14 ദിവസത്തേക്ക് ഐസൊലേറ്റ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

മോസ്‌കോ: ഇനിയും സമുദ്രാതിര്‍ത്തി ലംഘിച്ച് ബ്രിട്ടീഷ് കപ്പലുകള്‍ എത്തിയാല്‍ അവയെ ബോംബിട്ട് തകര്‍ക്കുമെന്ന് റഷ്യ. റഷ്യയുടെ ക്രിമിയ എന്ന പ്രദേശത്ത് ബ്രിട്ടീഷ് കപ്പലുകള്‍ എത്തിയതാണ് റഷ്യയെ ചൊടിപ്പിച്ചത്.

എന്നാല്‍ ക്രിമിയ റഷ്യയുടേതാണെന്ന അവകാശവാദത്തെ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം ലോകരാഷ്ട്രങ്ങളും അംഗീകരിച്ചുകൊടുത്തിട്ടില്ല. റഷ്യയുടെ ബ്രിട്ടീഷ് അംബാസഡറിനെ മോസ്‌കോയിലേക്ക് വിളിച്ചുവരുത്തിയാണ് അധികൃതര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

ക്രിമിയന്‍ തീരത്തിന് അടുത്തെത്തിയ ബ്രിട്ടന്റെ ഡിഫെന്‍ഡര്‍ എന്ന പടകപ്പലിനു നേരേ വെടിവയ്‌പ്പോ ബോംബിംഗോ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് ബ്രിട്ടന്‍ അറിയിച്ചു. ഈ മേഖല വര്‍ഷങ്ങളായി റഷ്യയും മറ്റ് ലോകരാഷ്ട്രങ്ങളായ ബ്രിട്ടന്‍, തുര്‍ക്കി, അമേരിക്ക, ഫ്രാന്‍സ് എന്നിവയുമായുള്ള തര്‍ക്കത്തിനു കാരണമായി നിലനില്‍ക്കുന്ന പ്രദേശമാണ്.

ദുഷാൻബെ: പാകിസ്താനെ പ്രതിരോധത്തിലാക്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) എൻ.എസ്.എ യോഗത്തിൽ വെച്ചാണ് അജിത് ഡോവൽ പാകിസ്താനെ പ്രതിരോധത്തിലാക്കിയത്. ചില കടുത്ത പരാമർശങ്ങളിലൂടെയാണ് അദ്ദേഹം പാകിസ്താനെതിരെ പ്രതികരിച്ചത്. പാകിസ്താൻ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസുഫ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത സമ്മേളനത്തിലാണ് അജിത് ഡോവലിന്റെ പരാമർശങ്ങൾ.

എസ്.സി.ഒ ചട്ടക്കൂടിന്റെ ഭാഗമായി പാകിസ്താൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകളായ ലഷ്‌കർ-ഇ-തൊയ്ബ, ജയ്ഷ്-ഇ-മുഹമ്മദ് എന്നിവർക്കെതിരെ കർമപദ്ധതി കൊണ്ടുവരണമെന്ന് അജിത് ഡോവൽ യോഗത്തിൽ ആവശ്യപ്പെട്ടു. തീവ്രവാദ ധനസഹായത്തെ ചെറുക്കുന്നതിന് എസ്.സി.ഒയും ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സും (എഫ്.ടി.എഫ്) തമ്മിലുള്ള ധാരാണപത്രം ഉൾപ്പടെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ സ്വീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തീവ്രവാദ പ്രവർത്തനങ്ങളെ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്തു. ലഷ്‌കർ-ഇ-തൊയ്ബ, ജയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

മുംബൈ ഭീകാരാക്രമണം, പാർലമെന്റ് ആക്രമണം തുടങ്ങി കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ ഇന്ത്യയിൽ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയ തീവ്രവാദ സംഘടനകളാണ് ലഷ്‌കർ-ഇ-തൊയ്ബ, ജയ്ഷ്-ഇ-മുഹമ്മദും. എല്ലാ ഭീകരരെയും നീതിപീഠത്തിന് മുന്നിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീവ്രവാദ പ്രവർത്തനങ്ങളിലേർപ്പെട്ട വ്യക്തികൾക്കെതിരെയും സംഘടനകൾക്കെതിരേയും ഉപരോധമേർപ്പെടുത്തികൊണ്ടുള്ള യുഎൻ പ്രമേയങ്ങൾ പൂർണ്ണമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിച്ചു.

പാരിസ്: ആരാധനാലയങ്ങൾക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ച് ഫ്രാൻസ്. ഇതിന്റെ ഭാഗമായി ആരാധനാലയങ്ങളെയും മത സംഘടനകളെയും നിയന്ത്രിക്കുന്നതിന് സർക്കാരിന് അധികാരം നൽകുന്ന ബിൽ ഫ്രാൻസ് പാർലമെന്റിൽ അവതരിപ്പിച്ചു. കോടതികളുടെ അനുവാദമില്ലാതെ ആരാധനാലയങ്ങൾ അടച്ച് പൂട്ടുന്നതിനും മതസംഘടനകളെ പിരിച്ച് വിടുന്നതിനും സർക്കാരിന് അധികാരം നൽകുന്ന ബില്ലാണ് പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

നിർണായക വ്യവസ്ഥകളുള്ള ബില്ലാണ് ഫ്രാൻസ് പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്നത്. മതസംഘടനകളോ പ്രവർത്തകരോ അക്രമങ്ങൾക്ക് ആഹ്വാനം ചെയ്യുകയോ വിദ്വേഷ പ്രചാരണം നടത്തുകയോ ചെയ്താൽ ആ സംഘടനയെ നിരോധിക്കണമെന്ന് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു. പ്രവർത്തനം തുടരാനായി മതസംഘടനകൾ ഓരോ അഞ്ച് വർഷത്തിലും അനുമതി വാങ്ങണമെന്നും വിദേശ ഫണ്ടുകൾ സംബന്ധിച്ച കണക്ക് എല്ലാ വർഷവും സർക്കാരിനെ ബോധ്യപ്പെടുത്തണമെന്നും ബില്ലിൽ നിഷ്‌ക്കർഷിച്ചിട്ടുണ്ട്. അടുത്ത ആഴ്ച്ച ബില്ല് ദേശീയ അസംബ്ലിയിൽ ചർച്ച ചെയ്യും. പള്ളികളും സിനഗോഗുകളും ഉൾപ്പെടെ എല്ലാ ആരാധനാലയങ്ങൾക്കും നിയമം ബാധകമാണെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. അതേസമയം ഇസ്ലാമിക പള്ളികളെയും സംഘടനകളെയും ലക്ഷ്യമിട്ടാണ് സർക്കാരിന്റെ നീക്കമെന്നാണ് പൊതുവെ ഉയരുന്ന ആരോപണം.

പ്രഥമലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി. എട്ട് വിക്കറ്റിനാണ് കിവീസ്, ഇന്ത്യയെ പരാജയപ്പെടുത്തിയത്. 21 വര്‍ഷത്തിന് ശേഷമാണ് ന്യൂസിലന്ഡ് ഒരു ഐ സി സി ട്രോഫിയില്‍ മുത്തമിടുന്നത്. 2000ലെ ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയാണ് ന്യൂസിലന്‍ഡ് അവസാനമായി നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലന്‍ഡ് മികച്ച രീതിയിലാണ് തുടങ്ങിയത്.ക്രീസിലൊരുമിച്ച നായകന് വില്യംസണും റോസ് ടെയ്‌ലറും വളരെ ഭംഗിയായി ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു.

രണ്ടാം ഇന്നിങ്‌സില് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടേയും(81പന്തില് 30) ശുഭ്മാന്‍ ഗില്ലിന്റേയും(33 പന്തില് എട്ട്) വിക്കറ്റുകളാണ് ആദ്യം നഷ്ടമായത്.അഞ്ചാം ദിനത്തില്‍ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് എന്ന നിലയിലായിരുന്നു.ആറാം വിക്കറ്റില്‍ പന്തും ജഡേജയുമാണ് ഇന്ത്യയുടെ ഇന്നിങ്‌സ് മികച്ച രീതിയില്‍ മുന്നോട്ട് നയിച്ച് ലഞ്ച് വരെ എത്തിച്ചത്. ലഞ്ചിന് ശേഷം മത്സരം പുനരാരംഭിച്ച് അധികം വൈകാതെ തന്നെ ജാഡേജയെ നീല് വാഗ്‌നര്‍ വിക്കറ്റ് കീപ്പറുടെ കൈകളില്‍ എത്തിച്ചു.