മോസ്‌കോ: ഇനിയും സമുദ്രാതിര്‍ത്തി ലംഘിച്ച് ബ്രിട്ടീഷ് കപ്പലുകള്‍ എത്തിയാല്‍ അവയെ ബോംബിട്ട് തകര്‍ക്കുമെന്ന് റഷ്യ. റഷ്യയുടെ ക്രിമിയ എന്ന പ്രദേശത്ത് ബ്രിട്ടീഷ് കപ്പലുകള്‍ എത്തിയതാണ് റഷ്യയെ ചൊടിപ്പിച്ചത്.
എന്നാല്‍ ക്രിമിയ റഷ്യയുടേതാണെന്ന അവകാശവാദത്തെ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം ലോകരാഷ്ട്രങ്ങളും അംഗീകരിച്ചുകൊടുത്തിട്ടില്ല. റഷ്യയുടെ ബ്രിട്ടീഷ് അംബാസഡറിനെ മോസ്‌കോയിലേക്ക് വിളിച്ചുവരുത്തിയാണ് അധികൃതര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.
ക്രിമിയന്‍ തീരത്തിന് അടുത്തെത്തിയ ബ്രിട്ടന്റെ ഡിഫെന്‍ഡര്‍ എന്ന പടകപ്പലിനു നേരേ വെടിവയ്‌പ്പോ ബോംബിംഗോ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് ബ്രിട്ടന്‍ അറിയിച്ചു. ഈ മേഖല വര്‍ഷങ്ങളായി റഷ്യയും മറ്റ് ലോകരാഷ്ട്രങ്ങളായ ബ്രിട്ടന്‍, തുര്‍ക്കി, അമേരിക്ക, ഫ്രാന്‍സ് എന്നിവയുമായുള്ള തര്‍ക്കത്തിനു കാരണമായി നിലനില്‍ക്കുന്ന പ്രദേശമാണ്.

