പ്രഥമലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി

പ്രഥമലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി. എട്ട് വിക്കറ്റിനാണ് കിവീസ്, ഇന്ത്യയെ പരാജയപ്പെടുത്തിയത്. 21 വര്‍ഷത്തിന് ശേഷമാണ് ന്യൂസിലന്ഡ് ഒരു ഐ സി സി ട്രോഫിയില്‍ മുത്തമിടുന്നത്. 2000ലെ ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയാണ് ന്യൂസിലന്‍ഡ് അവസാനമായി നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലന്‍ഡ് മികച്ച രീതിയിലാണ് തുടങ്ങിയത്.ക്രീസിലൊരുമിച്ച നായകന് വില്യംസണും റോസ് ടെയ്‌ലറും വളരെ ഭംഗിയായി ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു.

രണ്ടാം ഇന്നിങ്‌സില് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടേയും(81പന്തില് 30) ശുഭ്മാന്‍ ഗില്ലിന്റേയും(33 പന്തില് എട്ട്) വിക്കറ്റുകളാണ് ആദ്യം നഷ്ടമായത്.അഞ്ചാം ദിനത്തില്‍ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് എന്ന നിലയിലായിരുന്നു.ആറാം വിക്കറ്റില്‍ പന്തും ജഡേജയുമാണ് ഇന്ത്യയുടെ ഇന്നിങ്‌സ് മികച്ച രീതിയില്‍ മുന്നോട്ട് നയിച്ച് ലഞ്ച് വരെ എത്തിച്ചത്. ലഞ്ചിന് ശേഷം മത്സരം പുനരാരംഭിച്ച് അധികം വൈകാതെ തന്നെ ജാഡേജയെ നീല് വാഗ്‌നര്‍ വിക്കറ്റ് കീപ്പറുടെ കൈകളില്‍ എത്തിച്ചു.