റോം: മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ ഇനത്തില്‍ ടോക്യോ ഒളിമ്പിക്‌സില്‍ മത്സരിക്കും. ഒളിമ്പിക്‌സിലേക്ക് യോഗ്യക നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍താരമാണ് സജന്‍. റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമത്തെതിയാണ് ഇരുപത്തിയഴുകാരനായ സജന്‍ എ വിഭാഗക്കാരനായത്.
നേരിട്ട് ഒളിമ്പിക്‌സിന് യോഗ്യത നേടുന്നതിന് 1:56.48 സെക്കന്‍ഡായിരുന്നു വേണ്ടതെങ്കില്‍ 1:56:38 സെക്കന്‍ഡിലാണ് സജന്‍ ഒന്നാമതായി ഫിനിഷ് ചെയ്തത്. നേരത്തെ ബെല്‍ഗ്രേഡില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സജന്‍ സ്വര്‍ണം നേടിയിരുന്നെങ്കിലും എ വിഭാഗത്തില്‍ ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനായിരുന്നില്ല.

