ന്യൂയോര്‍ക്ക്: 10 മാസത്തിനുള്ളില്‍ 43 തവണ കോവിഡ് ബാധിച്ച് 72കാരനായ ഡേവ് സ്മിത്ത്. ബ്രിട്ടനിലെ മുന്‍ ഡ്രൈവിംഗ് പരിശീലകനായ ഡേവിന് ഏഴിലേറെ തവണ വെന്റിലേറ്ററിന്റെയും ഓക്‌സിജന്റെയും സഹായം തേടേണ്ടി വന്നിട്ടും കോവിഡിന് പിടികൊടുക്കാതെ അദ്ദേഹം ഇപ്പോഴും ബ്രിട്ടനിലെ ബ്രിസ്റ്റോളില്‍ ജീവനോടെ ഇരിക്കുന്നു. ലോകത്തില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ കൊവിഡ് ചികിത്സ ഒരുപക്ഷേ ഡേവിലായിരിക്കും നടത്തിയിട്ടുണ്ടാകുക എന്ന് ബ്രിട്ടനിലെ ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.
കൊവിഡില്‍ നിന്ന് മുക്തരായാലും കുറച്ചു നാള്‍ ശരീരത്തില്‍ കൊവിഡ് വൈറസിന്റെ കണികകള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും എന്നാല്‍ ഡേവിന്റെ ശരീരത്തില്‍ ആക്ടീവ് ആയ കൊവിഡ് വൈറസിനെ ആണ് കണ്ടെത്തിയിരുന്നതെന്നും ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി രോഗങ്ങളെ ചികിത്സിക്കുന്ന എഡ് മോറാന്‍ പറഞ്ഞു.

