General (Page 1,315)

ന്യൂഡൽഹി: രാജ്യത്ത് നിർണായക നേട്ടം കരസ്ഥമാക്കി കേരളം. ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം എന്ന നേട്ടമാണ് കേരളം സ്വന്തമാക്കിയിരിക്കുന്നത്. നീതി ആയോഗ് തയ്യാറാക്കിയ ദാരിദ്ര്യ സൂചികയിലാണ് സംസ്ഥാനങ്ങളുടെ ദാരിദ്ര്യ നിലവാരത്തിന്റെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ദരിദ്രർ ബിഹാറിലാണെന്നാണ് സൂചികയിൽ നിന്നും വ്യക്തമാക്കുന്നത്. ബിഹാറിലെ പകുതിയിലധികം പേരും ദാരിദ്ര്യം അനുഭവിക്കുന്നവരാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

ജാർഖണ്ഡും ഉത്തർപ്രദേശും മധ്യപ്രദേശുമാണ് ദാരിദ്ര്യം കൂടുതലുള്ള സംസ്ഥാനങ്ങൾ. കേരളം ഗോവ, സിക്കിം, തമിഴ്നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ദാരിദ്ര്യം കുറവുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ മുന്നിലുള്ളത്.

സൂചിക പ്രകാരം, ബിഹാറിലെ ജനസംഖ്യയിൽ 51.91 ശതമാനം പേരും ദരിദ്രരാണ്. ജാർഖണ്ഡിൽ 42.16 ശതമാനവും ഉത്തർപ്രദേശിൽ 37.79 ശതമാനവും ദരിദ്രരാണെന്നാണ് സൂചികയിലെ കണക്കുകൾ വ്യക്തമാക്കുന്നു. മധ്യപ്രദേശാണ് സൂചികയിൽ നാലാം സ്ഥാനത്തുള്ളത്. മേഘാലയയാണ് അഞ്ചാം സ്ഥാനത്ത്.

കേന്ദ്രഭരണ പ്രദേശങ്ങളിൽ ദാദ്ര ആൻഡ് നാഗർ ഹവേലി (27.36%), ജമ്മു & കശ്മീർ, ലഡാക്ക് (12.58%), ദാമൻ & ദിയു (6.82%), ചണ്ഡീഗഡ് (5.97%) എന്നിവയാണ് ഏറ്റവുമധികം ദാരിദ്ര്യമുള്ള കേന്ദ്രഭരണ പ്രദേശങ്ങൾ. പുതുച്ചേരി, ലക്ഷദ്വീപ് (1.82%), ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ (4.30%), ഡൽഹി (4.79%) എന്നിവയാണ് പട്ടികയിൽ ദാരിദ്ര്യം കുറവുള്ള കേന്ദ്ര ഭരണപ്രദേശങ്ങൾ.

തിരുവനന്തപുരം: രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനസർവീസുകളുടെ എണ്ണം വർധിക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത അദാനി ഗ്രൂപ്പും വിവിധ വിമാനക്കമ്പനികളുമായി ഇതുസംബന്ധിച്ചുള്ള ചർച്ചകൾ നടത്തുന്നുണ്ട്. അദാനി നിയന്ത്രിക്കുന്ന മംഗളൂരു, ലക്‌നൗ, അഹമ്മദാബാദ്, ജയ്പൂർ, ഗുവാഹത്തി, വാരണാസി, അമൃത്സർ, ഭുവനേശ്വർ, ഇൻഡോർ, ട്രിച്ചി വിമാനത്താവളങ്ങളെ തിരുവനന്തപുരവുമായി ബന്ധിപ്പിച്ചും സർവീസുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഡിസംബർ 15 ന് തിരുവനന്തപുരത്ത് നിന്ന് പൂനെയിലേക്ക് സർവീസ് ആരംഭിക്കും. കൊച്ചിയിലേക്ക് നേരിട്ടുള്ള ഇൻഡിഗോ സർവീസും രണ്ടു വർഷത്തിന് ശേഷം പുനരാരംഭിച്ചിട്ടുണ്ട്. രാവിലെ 9.45 ന് കൊച്ചിയിൽ നിന്നെത്തുന്ന വിമാനം വൈകിട്ട് അഞ്ചരയ്ക്ക് തിരികെ പറക്കും. 3,800 മുതൽ 4,000 രൂപ വരെയാണ് സർവ്വീസിന്റെ ടിക്കറ്റ് നിരക്ക്.

അതേസമയം തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് ഇൻഡിഗോയുടെ ഒരു സർവീസ് കൂടി ആരംഭിക്കും. ജെറ്റ് എയർവേസ് സർവീസുകൾ ആരംഭിക്കുമ്പോൾ തിരുവനന്തപുരത്തു നിന്ന് കൂടുതൽ സർവീസുകളും ഉണ്ടായിരിക്കും. ഖത്തർ എയർവേസിന്റെ സർവീസ് പുനരാരംഭിക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ട്. എയർഇന്ത്യ എക്‌സ്പ്രസും എയർഏഷ്യയും ലയിക്കുന്നതോടെ തിരുവനന്തപുരത്തു നിന്ന് കൂടുതൽ രാജ്യാന്തര സർവീസുകൾക്കും സാധ്യതയുണ്ട്.

കൊച്ചി: ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ചുമട്ടുതൊഴിലാളി യൂണിയനുകൾക്ക് പ്രവർത്തന വിലക്കേർപ്പെടുത്തി ഹൈക്കോടതി. തൊഴിലാളി യൂണിയനുകൾക്ക് ഇവിടെ കയറ്റിറക്ക് പ്രവർത്തികളിൽ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. സാധനങ്ങൾ ദേവസ്വം ബോർഡിനോ കരാറുകാർക്കോ ഇവിടങ്ങളിൽ ഇറക്കാമെന്നും ഹൈക്കോടതി അറിയിച്ചു. സാധനങ്ങൾ കയറ്റുന്നതും ഇറക്കുന്നതും തടയാൻ യൂണിയനുകൾക്ക് അവകാശമില്ലെന്നും ഇക്കാര്യങ്ങൾ പൊലീസ് മേധാവി ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി പറയുന്നു. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം നേരത്തെ ശബരിമലയിൽ അപ്പം, അരവണ എന്നിവ നിർമ്മിക്കാൻ ഹലാൽ സർട്ടിഫിക്കറ്റുളള ശർക്കര ഉപയോഗിക്കുന്നു എന്ന് ആരോപിച്ച് ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്. ജെ. കെ കുമാർ സമർപ്പിച്ച ഹർജിയിൽ എന്താണ് ഹലാൽ എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് കോടതി ചോദിച്ചു. കേസ് വ്യാഴാഴ്ച്ചയാണ് കോടതി പരിഗണിക്കുക.

സന്നിധാനത്തിന് വെർച്വൽ ക്യൂ വഴി പ്രതിദിനം ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം 40,000 ആയി വർധിപ്പിച്ചിരിക്കുകയാണ്. സ്പോട്ട് ബുക്കിംഗ് വഴി 5000 പേർക്കും അനുമതി നൽകിയിട്ടുണ്ട്. 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ ഫലവും ആധാർ കാർഡുമായാണ് ഭക്തർ ശബരിമലയിൽ ദർശനം നടത്താൻ എത്തേണ്ടത്. എന്നാൽ അഞ്ച് വയസിൽ താഴെയുളള കുട്ടികൾക്ക് പരിശോധന ആവശ്യമില്ല.

തിരുവനന്തപുരം: കുട്ടികൾക്കായി വിദ്യാനിധി പദ്ധതി നടപ്പാക്കാനൊരുങ്ങി കേരള ബാങ്ക്. ഏഴാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കായാണ് പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഈ മാസം 29 ന് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. സഹകരണ സ്ഥാപനങ്ങൾക്കെതിരെയുള്ള ആർ ബി ഐ സർക്കുലറിനെതിരെയും മന്ത്രി പ്രതികരിച്ചു.

സഹകരണ സ്ഥാപനങ്ങൾ സംസ്ഥാന വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമാണ് റിസർവ് ബാങ്കിന്റെ സർക്കുലർ. വായ്പക്ക് അംഗത്വ വേർതിരിവ് പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്. സംസ്ഥാനത്തെ സർവ്വീസ് സഹകരണ ബാങ്കുകൾ വളരെ കുറച്ച് ബാങ്കിങ് സേവനങ്ങൾ മാത്രമാണ് കൈകാര്യം ചെയ്യുന്നത്. ഇക്കാര്യത്തിൽ ആദ്യം റിസർവ് ബാങ്കിനെ സമീപിച്ച് സർക്കുലർ മാറ്റാൻ ആവശ്യപ്പെടും. മാറ്റിയില്ലെങ്കിൽ ഇതിൽ നിയമപരമായി നീങ്ങുമെന്നും മറ്റ് സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തി ഒരുമിച്ച് നീങ്ങാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലണ്ടൻ: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം യൂറോപ്പിലും റിപ്പോർട്ട് ചെയ്തു. ബെൽജിയത്തിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യ വിദഗ്ധർ അറിയിക്കുന്നത്. പുതിയ സാഹചര്യത്തിൽ വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്ക് നിർദ്ദേശം നൽകി.

അതേസമയം കൂടുതൽ അപകടകാരിയായ കോവിഡ് വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ ആഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾക്ക് കൂടുതൽ രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. യുകെ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് വിലക്കേർപ്പെടുത്തിയത്. ദക്ഷിണാഫ്രിക്ക, ലെസോതോ, ബോട്‌സ്വാന, സിംബാബ്വെ, മൊസാംബിക്, നമീബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കാണ് യുകെ വിലക്കേർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. ഈ പ്രദേശങ്ങളിലുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ഇറ്റലിയും അറിയിച്ചു.

അടുത്ത 48 മണിക്കൂർ നേരത്തേക്ക് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള എല്ലാ വിമാനങ്ങൾക്കും ഫ്രാൻസും വിലക്കേർപ്പടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വെ, ലെസോത്തോ, എസ്വാറ്റിനി എന്നീ രാജ്യങ്ങളിലേക്ക് ഇംഗ്ലണ്ടും സിംഗപ്പൂരും ഇസ്രയേലും യാത്രാവിലക്ക് ഏർപ്പെടുത്തി. മുപ്പതിലധികം മ്യൂട്ടേഷൻ സംഭവിച്ച കോവിഡ് വകഭേദമാണ് ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ചത്. മനുഷ്യ ശരീരത്തിലെ പ്രതിരോധശേഷി അതിവേഗം കുറയ്ക്കുന്നതിനൊപ്പം വേഗത്തിൽ പകരാനും പുതിയ വകഭേദത്തിന് ശേഷിയുണ്ടെന്നും ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഉപയോഗിക്കുന്ന വാക്സീനുകൾക്ക് പുതിയ വകഭേദത്തെ തടയാനാകുമോ എന്ന ആശങ്കയും വിദഗ്ധർ പങ്കുവെക്കുന്നുണ്ട്.

ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോങ്കോങ്, ഇസ്രയേൽ എന്നീ രാജ്യങ്ങളിലായി 60 കേസുകളാണ് ഇതുവരെ റിപ്പോർട്ടു ചെയ്തത്. ഇസ്രയേലിലും ഹോങ്കോങ്ങിലും ബോട്സ്വാനയിലും ദക്ഷിണാഫ്രിക്കയിൽ നിന്നു വന്നവർക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് അടക്കം ഏർപ്പെടുത്തി വ്യാപനത്തെ പ്രതിരോധിക്കാനുള്ള ശ്രമമാണ് യൂറോപ്യൻ രാജ്യങ്ങൾ നടത്തുന്നത്.

തിരുവനന്തപുരം: നിയമവിദ്യാർത്ഥിനിയായ മോഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവ സി ഐ ആയിരുന്ന സുധീറിനെതിരെ നടപടി. സർക്കാർ നിർദ്ദേശത്തെ തുടർന്ന് ഡിജിപിയാണ് സുധീറിനെ സസ്‌പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാകും. കൊച്ചി ട്രാഫിക്ക് ഈസ്റ്റ് അസിസ്റ്റന്റ് കമ്മീഷണർക്കാണ് വകുപ്പ് തല അന്വേഷണത്തിന്റെ ചുമതല. ഇന്ന് രാവിലെ മോഫിയയുടെ പിതാവുമായി മുഖ്യമന്ത്രി സംസാരിച്ചിരുന്നു. സിഐക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നു.

സ്ഥലംമാറ്റത്തിൽ കൂടുതൽ ശിക്ഷ നൽകാനുള്ള തെറ്റ് സി ഐ ചെയ്തിട്ടില്ലെന്നായിരുന്നു നേരത്തെ അന്വേഷണം നടത്തിയ റേഞ്ച് ഡി ഐ ജിയുടേയും ഡി വൈ എസ് പിയുടേയും റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇതിനെതുടർന്ന് സുധീറിനെ ആലുവയിൽ നിന്ന് തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ എസ്‌ഐയ്‌ക്കെതിരെ നടപടി സ്വീകരിച്ചിരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരുന്നു. ഇതിനെ തുടർന്നാണ് സിഐയെ സസ്‌പെൻഡ് ചെയ്തത്.

ഭർതൃപീഡനത്തിന് പരാതി നൽകിയ മോഫിയയെ സി ഐ സുധീർ സ്റ്റേഷനിൽ വെച്ച് അധിക്ഷേപിച്ചുവെന്നാണ് ആരോപണം. സ്റ്റേഷനിൽ നിന്ന് പോയ മോഫിയ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഭർത്താവിനും ഭർത്തൃ വീട്ടുകാർക്കുമെതിരെ മോഫിയ ആത്മഹത്യാ കുറിപ്പിൽ ആരോപണം ഉന്നയിച്ചിരുന്നു. ആത്മഹത്യാ കുറിപ്പിൽ സി ഐ സുധീറിനെ പേരെടുത്ത് പറഞ്ഞായിരുന്നു ആരോപണം.

ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമിൽ മരംമുറിക്ക് അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ച് തമിഴ്നാട്. ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായി മരംമുറിക്കാൻ അനുമതി നൽകണമെന്ന് കേരളത്തിന് നിർദ്ദേശം നൽകണമെന്നാണ് തമിഴ്നാട് ഉന്നയിക്കുന്ന ആവശ്യം. വള്ളക്കടവ്- മുല്ലപ്പെരിയാർ റോഡിന്റെ അറ്റകുറ്റപ്പണി നടത്താൻ കേരളത്തോട് നിർദ്ദേശിക്കണമെന്നും തമിഴ്‌നാട് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

മരം മുറിക്ക് നൽകിയ അനുമതി പുനഃസ്ഥാപിക്കാൻ നിർദ്ദേശം നൽകണമെന്നും മരം മുറി അനുമതി റദ്ദാക്കിയത് കോടതി അലക്ഷ്യമാണെന്നും ഹർജിയിൽ പറയുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികൾക്കുള്ള തടസം നീക്കണമെന്നും വള്ളക്കടവ് റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം നൽകണമെന്നും തമിഴ്‌നാട് സമർപ്പിച്ച ഹർജിയിൽആവശ്യപ്പെടുന്നു.

മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കാനിരിക്കെയാണ് തമിഴ്നാടിന്റെ പുതിയ നീക്കം. തമിഴ്നാടിന്റെ സ്റ്റാന്റിങ് കോൺസൽ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് ഈ അപേക്ഷ ഫയൽ ചെയ്തിരിക്കുന്നത്. 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്നും അണക്കെട്ടിന് സമീപത്ത് മഴ അളക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും വള്ളക്കടവ് മുല്ലപ്പെരിയാർ റോഡിന്റെ അറ്റകുറ്റപ്പണി അടിയന്തിരമായി നടത്താൻ കേരളത്തിന് നിർദ്ദേശം നൽകണമെന്നുമാണ് തമിഴ്‌നാട് ഹർജിയിൽ പറയുന്നത്.

മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്താനുള്ള നടപടികൾക്ക് കേരളം നിരന്തരം തടസ്സം നിൽക്കുകയാണെന്നാണ് തമിഴ്നാട് ആരോപിക്കുന്നുണ്ട്. മേൽനോട്ടസമിതി നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതിന് കേരളം അനുമതി നൽകുന്നില്ല. കേരളം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തമിഴ്നാട് ആരോപിച്ചു.

വാഷിംഗ്ടൺ: ഭൂമിയിലേക്ക് ഉൽക്ക പതിക്കാതിരിക്കാൻ വേണ്ടി പുതിയ പരീക്ഷണവുമായി നാസ. ഇതിനായി നാസയുടെ ഡാർട്ട് ബഹിരാകാശ പേടകമാണ് ശൂന്യാകാശത്തേക്ക് പുറപ്പെട്ടിരിക്കുന്നത്. നവംബർ 24ന് രാവിലെ 11.50ന് കാലിഫോർണിയയിലെ വാൻഡർബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നാണ് ഡാർട്ട് പുറപ്പെട്ടതെന്ന് നാസ വ്യക്തമാക്കി. ഭൂമിയിൽ നിന്ന് അധികം അകലെയല്ലാതെ സൂര്യനെ ചുറ്റുന്ന ദിദിമോസ് എന്ന ഛിന്നഗ്രഹമാണ് ഡാർട്ടിന്റെ ലക്ഷ്യം.

2022 സെപ്തംബർ അവസാനത്തോടെയോ ഒക്ടോബർ ആദ്യമോ ഡാർട്ട് ദിദിമോസിന്റെ അടുത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് ദിദിമോസിന്റെ ചന്ദ്രനായ ഡൈമോർഫസിൽ ഡാർട്ട് പതിക്കും. ഭൂമിയിൽ ഇരുന്ന് സംഭവങ്ങൾ നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞർക്ക് സ്ഫോടനത്തിന്റെ ശക്തിയും ഡൈമോർഫസിന്റെ ഭ്രമണപഥത്തിലുണ്ടായ മാറ്റവും അറിയാൻ കഴിയും.

2022 സെപ്റ്റംബർ 26 നും ഒക്ടോബർ ഒന്നിനും ഇടയിൽ മണിക്കൂറിൽ 25000 കിലോമീറ്റർ വേഗത്തിലായിരിക്കും ഡാർട്ട് ഡൈമോർഫസിൽ ഇടിച്ചിറങ്ങുന്നത്. നിലവിൽ 12 മണിക്കൂർ സമയമെടുത്താണ് ഡൈമോർഫസ് ദിദിമോസിനെ ചുറ്റുന്നത്. സ്ഫോടനത്തോടെ 73 സെക്കൻഡ് വ്യത്യാസമുണ്ടാവുമെന്നും ഭ്രമണപഥത്തിൽ മാറ്റമുണ്ടാവുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. 32 കോടി യു.എസ് ഡോളറാണ് പദ്ധതിയുടെ ചെലവ്. സ്ഫോടനം നടക്കുന്നതിന് പത്ത് ദിവസം മുമ്പ് ക്യൂബ്സാറ്റ് എന്ന ടെലസ്‌കോപ്പിനെ ഡാർട്ട് സ്വതന്ത്രമാക്കിയിരിക്കും. ഇതിലൂടെയായിരിക്കും ഭൂമിയിൽ ഇരിക്കുന്ന ശാസ്ത്രജ്ഞർ സ്ഫോടനം നിരീക്ഷിക്കുക. ഭൂമിയിൽ നിന്ന് വളരെയധികം അകലെ സ്ഥിതി ചെയ്യുന്ന ഡൈമോർഫസിൽ സ്ഫോടനം നടന്നാൽ അത് ഭൂമിക്ക് ഭീഷണിയായി മാറില്ലെന്നാണ് നാസയുടെ വിലയിരുത്തൽ.

ജോൺ ഹോപ്കിൻസ് സർവ്വകലാശാലയിലെ അപ്ലൈഡ് ഫിസിക്സ് ലാബോറട്ടിയിലെ ഗവേഷകനായ ആൻഡി റെവ്ക്കിനാണ് ഡാർട്ട് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.

തിരുവനന്തപുരം: അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്താൻ നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ശിശുമരണങ്ങൾ അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് നിർദേശം നൽകിയത്. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ മൂന്ന് ശിശുമരണങ്ങളാണ് അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

മൂന്നുദിവസം പ്രായമായ ആൺകുഞ്ഞിന്റെ മരണമാണ് അട്ടപ്പാടിയിൽ നിന്നും ഏറ്റവും ഒടുവിലായി റിപ്പോർട്ട് ചെയ്തത്. വീട്ടിയൂർ ആദിവാസി ഊരിലെ ഗീതു – സുനീഷ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ഗർഭിണികൾക്ക് വിദഗ്ദ്ധ ചികിത്സ കിട്ടുന്നില്ലെന്നാണ് മരിച്ച കുഞ്ഞിന്റെ ബന്ധുക്കളുടെ ആക്ഷേപം. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തിയിട്ടും മതിയായ ചികിത്സ കിട്ടിയില്ലെന്നും ഇതാണ് കുഞ്ഞ് മരിക്കാൻ കാരണമായതെന്നും ബന്ധുക്കൾ പറയുന്നു.

ആവശ്യത്തിനുളള ചികിത്സാ സംവിധാനങ്ങളുടെ അഭാവമാണ് ഇതിന് ഇടയാക്കുന്നതെന്നാണ് ആക്ഷേപം. ആദിവാസി ഗർഭിണികൾക്ക് പോഷകാഹാരം ഉറപ്പ് വരുത്താനുള്ള ജനനി ജന്മരക്ഷ പദ്ധതി മൂന്ന് മാസമായി മുടങ്ങിക്കിടക്കുകയായിരുന്നുവെന്ന പരാതികളും ഉയരുന്നുണ്ട്. ഇതുവരെ 10 കുട്ടികളാണ് അട്ടപ്പാടിയിൽ മരണപ്പെട്ടത്.

Jackfruit Day

ആലപ്പുഴ: കഴിഞ്ഞ ആറു മാസമായി കേരളത്തിൽ ചക്കയും മാങ്ങയും പൂക്കുന്നില്ല. മഴ മാറി മാനം തെളിഞ്ഞാൽ മാത്രമെ ഇനി പ്ലാവും മാവുമൊക്കെ പൂവിട്ട് കായ്കൾ വിരിയൂ. ഇത്തവണ പൂത്ത പ്ലാവുകളിൽ ഒന്നോ രണ്ടോയെണ്ണമാണ് ചക്കയായി വീണതെന്നാണ് കർഷകർ പറയുന്നത്.

ഇടവിട്ട് പെയ്യുന്ന മഴയാണ് കേരളത്തിന്റെ കാർഷിക ഫലങ്ങൾക്ക് തിരിച്ചടിയായത്. കേരളത്തിലെ ചക്കയ്ക്കും ചക്ക വിഭവങ്ങൾക്കും വിദേശ രാജ്യങ്ങളിൽ നല്ല ഡിമാന്റാണ്. മാങ്ങ, പേരയ്ക്ക, വാളൻപുളി, ജാതി, കപ്പ തുടങ്ങിയവയ്‌ക്കെല്ലാം വലിയ ആവശ്യകതയാണുള്ളത്. 2018 ലെ പ്രളയത്തിന് ശേഷമാണ് ഫലവൃഷങ്ങൾ കാലം തെറ്റി പൂക്കാനും കായ്ഫലം കുറയാനും ആരംഭിച്ചത്.

വേനൽക്കാല വിഭവങ്ങളെല്ലാം ഇത്തവണ കേരളീയർക്ക് അന്യമാകുമെന്നാണ് കാർഷിക രംഗത്തുള്ളവർ പറയുന്നത്. ഈ വർഷം ഫെബ്രുവരി മാസം മുതൽ മഴ അനുഭവപ്പെടുകയാണ്. നവംബർ തീരാറായിട്ടും വെയിൽ തെളിഞ്ഞിട്ടില്ല. സാധാരണ ഫലവൃക്ഷങ്ങൾ പൂക്കുന്നത് നവംബർ ഡിസംബർ മാസങ്ങളിലാണ്. ്മഴ സംസ്ഥാനത്തിന്റെ കാർഷിക വിപണിയെ കൂടിയാണ് ചതിച്ചത്.