Highlights (Page 135)

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് മഞ്ജു വാര്യർ. മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജു വാര്യരുടെ എല്ലാ വിശേഷങ്ങളും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. മഞ്ജു വാര്യർ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് മഞ്ജു പങ്കുവെച്ചത്.

കൂളിങ് ഗ്ലാസ് ധരിച്ച് സുന്ദരിയായി നിൽക്കുന്ന മഞ്ജുവാണ് ഫോട്ടോകളിലുള്ളത്. എത്ര ഇരുട്ടിയാലും സൂര്യൻ വീണ്ടും പ്രകാശിക്കുക തന്നെ ചെയ്യും എന്ന ക്യാപ്ഷനോടെയാണ് മഞ്ജു ഫോട്ടോ പങ്കുവെച്ചിട്ടുള്ളത്. ആയിഷ’ എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ളതാണ് ചിത്രം. ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ആയിഷയുടെ ചിത്രീകരണം റാസൽ ഖൈമയിൽ പുരോഗമിക്കുകയാണ്. മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് ‘ആയിഷ’ ഒരുങ്ങുന്നത്. പ്രഭുദേവയാണ് ചിത്രത്തിൽ കൊറിയോഗ്രാഫി ചെയ്യുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രഭുദേവ ഒരു മലയാള ചിത്രത്തിനായി കൊറിയോഗ്രാഫി നിർവഹിക്കുന്നത്. മലയാളത്തിലും അറബിയിലുമായാണ് ആയിഷ എന്ന ചിത്രം പുറത്തിറക്കുന്നത്.

നവാഗതനായ ആമിർ പള്ളിക്കലാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചയിതാവ്. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയയാണ് ചിത്രം നിർമിക്കുന്നത്. ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് , മൂവീ ബക്കറ്റ് എന്നീ ബാനറുകളിൽ ഷംസുദ്ദീൻ, സക്കറിയ വാവാട്, ഹാരിസ് ദേശം , അനീഷ് പി.ബി എന്നിവരാണ് സഹനിർമാതാക്കൾ. വിഷ്ണു ശർമയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ.

ആന്‍ഡ്രോയിഡ് ഫോണുകളിലെ നമ്മുടെ സ്വകാര്യമായ കാര്യങ്ങള്‍ വരെ ട്രാക്ക് ചെയ്താണ് മെറ്റ ഉള്‍പ്പടെ നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇത്തരത്തില്‍ ക്രോം ബ്രൗസറിലൂടെ ഡാറ്റ ട്രാക്കിംഗ് നിയന്ത്രിക്കാന്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിള്‍.

പ്രൈവസി സാന്റ്ബോക്സ് പ്രൊജക്ട് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി അനുസരിച്ച് പരസ്യദാതാക്കള്‍ക്ക് ലഭിക്കാവുന്ന ഡാറ്റയില്‍ ഇനി കുറവുണ്ടാകും.ഇത്തരത്തില്‍ ഉപഭോക്താക്കളുടെ സ്വകാര്യതയെ അറിയും മുന്‍പ് അനുവാദം ചോദിക്കുന്ന സംവിധാനം നിലവില്‍ ആപ്പിളിലുണ്ട്. ഉപഭോക്താക്കള്‍ എന്തുചെയ്യുന്നു എന്ന് ട്രാക്ക് ചെയ്യുന്നത് നിയന്ത്രിക്കുന്നതിലൂടെ ഫേസ്ബുക്ക്, വാട്സാപ്പ് മുതലായവയടങ്ങിയ മെറ്റ കമ്ബനിക്ക് ഉള്‍പ്പടെ ഗൂഗിളിന്റെ ഈ നീക്കം തിരിച്ചടിയാകുന്നുണ്ട്.

7.3 ബില്യണ്‍ പൗണ്ടാണ് ആപ്പിള്‍ വരുത്തിയ മാറ്റങ്ങള്‍ക്ക് മെറ്റയ്ക്ക് ചിലവാകുക. ലോകമാകെയുളള സ്മാര്‍ട്ഫോണ്‍ ഉപഭോക്താക്കളില്‍ 85ശതമാനം വരുന്ന ആന്‍ഡ്രോയിഡ് ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഗൂഗിള്‍ നടപ്പാക്കുന്ന നീക്കം ഇത്തരം കമ്പനികള്‍ക്ക് കനത്ത പ്രഹരമാണ്. പരസ്യങ്ങള്‍ക്കായി ഉപയോഗപ്പെടുന്ന തേര്‍ഡ് പാര്‍ട്ടി കുക്കീസുകള്‍ 2023ഓടെ ഗൂഗിള്‍ ക്രോം ബ്രൗസറില്‍ നിന്ന് പുറത്താക്കപ്പെടും.

ന്യൂയോര്‍ക്ക്: കൊവിഡ് വ്യാപനം കുറഞ്ഞു വരുന്നതോടെ ഇന്ത്യയുള്‍പ്പടെയുള്ള പല രാജ്യങ്ങളും കാര്യമായ ഇളവുകളും നല്‍കി തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഒമിക്രോണിന്റെ കൂടുതല്‍ വകഭേദങ്ങളെ കണ്ടെത്തിയതോടെ ഇളവുകള്‍ നല്‍കുന്നതില്‍ അതിരു വിടരുതെന്നും മിതത്വം പാലിക്കണമെന്നും ലോകാരാേഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ചില രാജ്യങ്ങള്‍ മാത്രമാണ് ഏറക്കുറെ പൂര്‍ണമായ വാക്‌സിനേഷന്‍ നടപ്പാക്കിയത്. എന്നാല്‍, ഭൂരിപക്ഷം രാജ്യങ്ങളിലെയും പകുതിപ്പേര്‍ക്കു പോലും ഒറ്റഡോസ് വാക്‌സിന്‍ പോലും ലഭ്യമായിട്ടില്ല. ഇത് ഭയാനകമായ അവസ്ഥയിലേക്ക് ലോകത്തെ എത്തിച്ചേക്കാം എന്ന ഭീതിയും ലോകാരോഗ്യ സംഘടനയ്ക്കുണ്ട്.

‘വൈറസ് രൂപാന്തരപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഒമിക്രോണിനു തന്നെ പല ഉപവിഭാഗങ്ങളുണ്ട്. അതിനെക്കുറിച്ച് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ബിഎ.1, ബിഎ.1.1, ബിഎ.2, ബിഎ.3 എന്നിവയാണ് കണ്ടെത്തിയത്. ഡെല്‍റ്റ വകഭേദത്തേക്കാള്‍, കൂടിയ തോതിലാണ് ഒമിക്രോണിന്റെ സാന്നിദ്ധ്യം കാണുന്നത്. ബിഎ.1 ആണ് കൂടുതലായി കാണുന്നത്. ബിഎ.2 സാന്നിദ്ധ്യവും കൂടി വരികയാണ്. ബിഎ.2ന് കൂടുതല്‍ വ്യാപന ശേഷിയുണ്ട്. അതെങ്ങനെയാണെന്ന് ഇപ്പോള്‍ പറയാനാവില്ല. എത്ര മാത്രം ശ്രദ്ധിക്കണം എന്നാണിത് കാണിക്കുന്നത്’- ലോകാരോഗ്യ സംഘടനയിലെ കൊവിഡ് ടെക്‌നിക്കല്‍ ലീഡ് മരിയ വാന്‍ കൊര്‍ക്കോവ് വ്യക്തമാക്കി.

‘സാധാരണ അവസ്ഥയിലേക്ക് മടങ്ങാനുള്ള ലോകത്തിന്റെ ആഗ്രഹത്തെ മനസിലാക്കുന്നു. എന്നാല്‍, മഹാമാരി പൂര്‍ണമായും കെട്ടടങ്ങിയിട്ടില്ലെന്ന് ഓര്‍ക്കണം. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതില്‍ മിതത്വം പാലിക്കണം’-ഡബ്ല്യുഎച്ച്ഒ ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മൈക്ക് റയാന്‍ പറഞ്ഞു.

ആലിയ ഭട്ട് ചിത്രം ഗംഗുഭായി കത്തിയവാഡിക്കെതിരെ രംഗത്തെത്തി യഥാർത്ഥ ഗംഗുഭായിയുടെ കുടുംബം. ഗംഗുഭായിയുടെ ദത്തുപുത്രനാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ അമ്മയെ മോശമായി ചിത്രീകരിച്ചുവെന്നാണ് പ്രധാന ആരോപണം. അമ്മയെ ഒരു അഭിസാരികയാക്കി ചിത്രീകരിച്ചുവെന്നും ജനങ്ങൾ അമ്മയെക്കുറിച്ച് പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറയുന്നുവെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കാമാത്തിപ്പുര പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തത് മുതൽ കുടുംബം വല്ലാത്ത അവസ്ഥയിലാണെന്ന് അഭിഭാഷകൻ നരേന്ദ്ര ദുബെ അറിയിച്ചു. ‘ഗംഗുഭായിയെ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്ന രീതി തീർത്തും തെറ്റാണ്. ഒരു സാമൂഹ്യപ്രവർത്തകയെ ആണ് ഇത്തരത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇത് ഏതെങ്കിലും കുടുംബത്തിന് ഇഷ്ടപ്പെടുമോ’എന്നും നരേന്ദ്ര ചോദിക്കുന്നു. ചിത്രത്തിന്റെ റിലീസ് തടയണമെന്നും കുടുംബം ആവശ്യപ്പെട്ടു.

2021 ൽ ചിത്രത്തിനെതിരെ കുടുംബം ഹർജി സമർപ്പിച്ചിരുന്നു. പിന്നാലെ മുംബൈ കോടതി സംവിധായകൻ സഞ്ജയ് ലീല ബൻസാലി, ആലിയ ഭട്ട് എന്നിവർക്കെതിരെ സമൻസ് അയക്കുകയും ചെയ്തിരുന്നു. പിന്നീട് ബോംബെ ഹൈക്കോടതി സിനിമയ്ക്കെതിരെയുള്ള നടപടികൾക്ക് ഇടക്കാല സ്റ്റേ നൽകുക ആയിരുന്നു. സഞ്ജയ് ലീല ബൻസാലിയാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി. ഖാലിസ്താനികളുമായി അരവിന്ദ് കെജ്രിവാളിന് ബന്ധമുണ്ടെന്ന ആരോപണത്തിൽ അന്വേഷണമാവശ്യപ്പെട്ടാണ് ചരൺജിത് സിംഗ് ഛന്നി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്. അരവിന്ദ് കെജ്രിവാളിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും പഞ്ചാബികളുടെ ആശങ്ക പരിഹരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ആം ആദ്മി പാർട്ടി മുൻ നേതാവ് കുമാർ ബിശ്വാസാണ് കെജ്രിവാളിനെതിരെ ആരോപണം ഉന്നയിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി അല്ലെങ്കിൽ സ്വതന്ത്ര്യ ഖലിസ്താൻ രാജ്യത്തെ പ്രധാനമന്ത്രിയാകും താന്നെന് കെജ്രിവാൾ പറഞ്ഞെന്നായിരുന്നു കുമാർ ബിശ്വാസ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. എന്നാൽ കുമാർ ബിശ്വാസിന്റെ ആരോപണങ്ങൾ വ്യാജമാണെന്ന് ആംആദ്മി പാർട്ടി വ്യക്തമാക്കി. അരവിന്ദ് കെജ്രിവാളിനെതിരെയുള്ള ആരോപണങ്ങൾ ആയുധമാക്കാനാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും നീക്കം.

കെജ്രിവാൾ രാജ്യത്തെ വിഘടിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം. വിഷയത്തിൽ കെജ്രിവാൾ നിലപാട് വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ആംആദ്മി പാർട്ടി നടത്തുന്നത് ഭിന്നിപ്പ് നടത്താനുള്ള ശ്രമങ്ങളാണെന്ന് ബിജെപി പ്രതികരിച്ചു. ആം ആംദ്മി പാർട്ടി പഞ്ചാബിൽ അധികാരത്തിലെത്തിയാൽ അപകടകരമായിരിക്കുമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.

കൊച്ചി: ഗൂഢാലോചന കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ ക്രൈംബ്രാഞ്ച് മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാനുള്ള പദ്ധതി ദിലീപ് നാദിര്‍ഷയുമായി പങ്കുവെച്ചിരുന്നോ എന്നാണ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിച്ചത്.

ദിലീപിനെ അനുകൂലിച്ച് നാദിര്‍ഷ നേരത്തെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ദിലീപുമായുള്ള അടുപ്പം കണക്കിലെടുത്താണ് രണ്ട് സിഐമാരും എസ്പിയുമടങ്ങുന്ന സംഘം നാദിര്‍ഷയെ ചോദ്യം ചെയ്തത്. ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണ സംഘം കൃത്യമായി പരിശോധിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ദിലീപിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെയും അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു.

അതേസമയം, ഗൂഢാലോചന കേസില്‍ പ്രതികള്‍ ഹാജരാക്കിയ ആറ് ഫോണുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. ഫോണില്‍ നിന്നും നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ. കൂടാതെ, ഫലം ലഭിച്ചാലുടന്‍ പ്രതികളെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് ക്രൈംബ്രാഞ്ച്.

വിജയ് നായകനാകുന്ന ബീസ്റ്റ് എന്ന ചിത്രത്തിലെ ഗാനം തരംഗമാകുന്നു. കഴിഞ്ഞദിവസം ചിത്രത്തിലെ ഗാനം ആരാധകർ പുറത്തുവിട്ടത്. ഇപ്പോഴിതാ ചിത്രത്തിലെ ഗാനത്തിന്റെ ‘ഹലമിതി ഹബീബോ’ എന്ന വരികൾക്ക് വീണ്ടും നൃത്തച്ചുവടുമായി എത്തിയിരിക്കുകയാണ് നായിക പൂജ ഹെഗ്‌ഡെ. പൂജ ഹെഗ്‌ഡെയുടെ നൃത്തച്ചുവടുകൾ ഓൺലൈനിൽ വൈറലായിരുന്നു. ശിവകാർത്തികേയൻ ആണ് ചിത്രത്തിലെ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

അനിരുദ്ധ് രവിചന്ദർ ജൊനിത ഗാന്ധിയുമായി ചേർന്നാണ് പാട്ട് പാടിയത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും നിർവ്വഹിച്ചിട്ടുള്ളത്. കലാനിധി മാരനാണ് ചിത്രത്തിന്റെ നിർമാണം. സൺ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആർ നിർമലാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത്.

ഏപ്രിൽ 14 നാണ് ചിത്രത്തിന്റെ റിലീസ് ചെയ്യുന്നത്. ശെൽവരാഘവൻ, ഷൈൻ ടോം ചാക്കോ, ജോൺ വിജയ്, ഷാജി ചെൻ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ വേണ്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു . ഇതിന്റെ ഭാഗമായി സംസ്ഥാന പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാലിനെ ചുമതലയിൽ നിന്ന് മാറ്റി. ഗവർണറുടെ അഡീഷണൽ പിഎ സ്ഥാനത്ത് ഹരി എസ് കർത്തയുടെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിന്റെ കൂടെ ജ്യോതിലാൽ വിമർശനം ഉന്നയിച്ചു കൊണ്ട് കത്തയച്ചിരുന്നു. ഇതാണ് ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിച്ചത്.

പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തലത്തിൽ അടിയന്തിര കൂടിക്കാഴ്ചകൾ നടന്നിരുന്നു. എകെജി സെന്ററിൽ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളും മറ്റ് നേതാക്കളും മന്ത്രിമാരുമുണ്ട്. പൊതുഭരണ സെക്രട്ടറിയായ കെആർ ജ്യോതി ലാലിനെ മാറ്റി പകരം ശാരദാ മുരളീധരനെ സർക്കാർ സെക്രട്ടറിയായി നിയമിച്ചു. മാറ്റം സർക്കാർ ഔദ്യോഗികമായി രാജ്ഭവനെ അറിയിക്കുകയും ചെയ്തു.

അടുത്തിടെയായി ഗവർണറും സർക്കാരും തമ്മിൽ ഏറ്റുമുട്ടൽ പതിവായിരിക്കുകയാണ്. വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു ഏറ്റുമുട്ടൽ. പിന്നീട് മുഖ്യമന്ത്രി ഇടപെട്ടാണ് തർക്ക്ം അവസാനിച്ചത്.

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി രാജേന്ദ്രനെ നിയമിച്ചു. ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പാലക്കാട് നിന്നുള്ള രാജേഷ് എം മേനോനാണ് അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ. മധുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിയമനം. കേസ് ഈ മാസം 18 ന് ഒറ്റപ്പാലം എസ് സി/ എസ് ടി കോടതി കേസ് പരിഗണിക്കും.

കടയിൽ നിന്ന് ഭക്ഷണമെടുത്തെന്ന് ആരോപിച്ച് വ്യാപാരികളും അവരുടെ സുഹൃത്തുക്കളും ഡ്രൈവർമാരുമായ മറ്റു പ്രതികളും ചേർന്ന് 2018 ഫെബ്രുവരി 22 ന് മധുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഒന്നാം പ്രതി ഹുസൈൻ, മൂന്നാം പ്രതി ഷംഷുദ്ദീൻ, പതിനാറാം പ്രതി മുനീർ എന്നിവരാണ് മധുവിനെ മർദ്ദിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നു.

സിഐടിയു നേതാവും ടാക്സി ഡ്രൈവറുമായ മൂന്നാം പ്രതി ഷംഷുദ്ദീൻ വടികൊണ്ട് അടിച്ചതിനാൽ മധുവിന്റെ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടി. പതിനാറാം പ്രതി മുനീർ കാൽമുട്ടുകൊണ്ട് നടുവിന് ഇടിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ മുക്കാലിയിലെത്തിയ ഒന്നാം പ്രതി ഹുസൈന്റെ ചവിട്ടേറ്റ് വീണ മധുവിന്റെ തല ക്ഷേത്ര ഭണ്ഡാരച്ചുവരിലിടിച്ച് പരിക്കേറ്റെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. കൊലപാതകം, പട്ടിക ജാതി പട്ടിക വർഗ്ഗ പീഡനം ഉൾപ്പടെയുള്ള വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. മധുവിന്റെ ശരീരത്തിലേറ്റ പതിനഞ്ചിലേറെ പരിക്കുകളാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

മാധവൻ നായകനായെത്തുന്ന റോക്കട്രി ദി നമ്പി എഫ്ക്ട് എന്ന ബ്രഹ്മാണ്ട ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ജൂലൈ 1 ന് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിൽ റിലീസ് ചെയ്യും. മാധവന്റെ ട്രൈ കളർ ഫിലീസും മലയാളിയായ ഡോക്ടർ വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ചർസിന്റെയും ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നതും മാധവനാണ്.

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഐ.എസ്.ആർ.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതമാണ് ചിത്രം പറയുന്നത്.

നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതൽ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയിൽ ചിത്രീകരിച്ചിട്ടുള്ളത്. മാധവനാണ് ചിത്രത്തിൽ നമ്പി നാരായണനെ അവതരിപ്പിക്കുന്നത്. ഇതിനായി വലിയ തയ്യാറെടുപ്പുകളാണ് താരം നടത്തിയിരുന്നത്.

ചിത്രത്തിൽ നായികാ വേഷത്തിലെത്തുന്നത് സിമ്രാനാണ്. 15 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും സിനിമയിൽ ഒരുമിച്ചെത്തുന്നത്.