തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ വേണ്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു . ഇതിന്റെ ഭാഗമായി സംസ്ഥാന പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാലിനെ ചുമതലയിൽ നിന്ന് മാറ്റി. ഗവർണറുടെ അഡീഷണൽ പിഎ സ്ഥാനത്ത് ഹരി എസ് കർത്തയുടെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിന്റെ കൂടെ ജ്യോതിലാൽ വിമർശനം ഉന്നയിച്ചു കൊണ്ട് കത്തയച്ചിരുന്നു. ഇതാണ് ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിച്ചത്.
പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തലത്തിൽ അടിയന്തിര കൂടിക്കാഴ്ചകൾ നടന്നിരുന്നു. എകെജി സെന്ററിൽ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളും മറ്റ് നേതാക്കളും മന്ത്രിമാരുമുണ്ട്. പൊതുഭരണ സെക്രട്ടറിയായ കെആർ ജ്യോതി ലാലിനെ മാറ്റി പകരം ശാരദാ മുരളീധരനെ സർക്കാർ സെക്രട്ടറിയായി നിയമിച്ചു. മാറ്റം സർക്കാർ ഔദ്യോഗികമായി രാജ്ഭവനെ അറിയിക്കുകയും ചെയ്തു.
അടുത്തിടെയായി ഗവർണറും സർക്കാരും തമ്മിൽ ഏറ്റുമുട്ടൽ പതിവായിരിക്കുകയാണ്. വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു ഏറ്റുമുട്ടൽ. പിന്നീട് മുഖ്യമന്ത്രി ഇടപെട്ടാണ് തർക്ക്ം അവസാനിച്ചത്.

