Highlights (Page 218)

modi

കോന്നി: മെട്രോമാന്‍ ഇ ശ്രീധരന്‍ കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന ആളാകുമെന്നും ബി ജെ പിയെ അധികാരത്തില്‍ എത്തിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ തയ്യാറായിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കോന്നിയില്‍ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കൈകള്‍ മുകളിലേക്കുയര്‍ത്തി ശരണം വിളിച്ചുകൊണ്ട് പ്രസംഗത്തിന് തുടക്കമിട്ട മോദി സ്വന്തം നാട്ടിലെ വിശ്വാസി സമൂഹത്തെ ഇങ്ങനെ ലാത്തി കൊണ്ട് നേരിടുന്ന ഒരു സര്‍ക്കാരുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ലെന്നും പറഞ്ഞു. സാഹോദര്യത്തിന്റേയും ആത്മീയതയുടേയും മണ്ണില്‍ എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞ പ്രധാനമന്ത്രി പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേരുകള്‍ പറയുകയും കവി പന്തളം കേരളവര്‍മയെ അനുസ്മരിക്കുകയും ചെയ്തു.

ഡല്‍ഹിയിലിരിക്കുന്ന രാഷ്ട്രീയ നിരീക്ഷകര്‍ക്ക് കേരളത്തിന്റെ മാറ്റം മനസിലാകുന്നില്ല. കേരളത്തിലെ ജനങ്ങള്‍ യു ഡി എഫിനോടും എല്‍ ഡി എഫിനോടും നിങ്ങള്‍ വേണ്ട എന്ന് ആവശ്യപ്പെടുകയാണ്. ഇവിടത്തെ ജനങ്ങള്‍ ബി ജെ പിയുടെ വികസന അജണ്ടകള്‍ അംഗീകരിക്കാന്‍ തയ്യാറായിരിക്കുകയാണ്.എല്‍ ഡിഎഫും യു ഡി എഫും ദുരഭിമാനവും അഹങ്കരവും , പണത്തോടുള്ള അത്യാര്‍ത്തി, ജനങ്ങളോടുള്ള ഒടുങ്ങാത്ത പക, പരസ്പരം അസൂയ, അധികാരക്കൊതി, കുടുംബാധിപത്യത്തിന്റെ രാഷ്ട്രീയം, നിഷ്‌ക്രിയത്വം എന്നിങ്ങനെയുള്ള ഏഴ് പാപങ്ങളാണ് കഴിഞ്ഞ കാലങ്ങളായി നടത്തിയിട്ടുള്ളത്.ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രധാനമന്ത്രി പത്തനംതിട്ടയിലെത്തിയത്. ആറന്മുള കണ്ണാടിയാണ് അദ്ദേഹത്തിന് ഉപഹാരമായി നല്‍കിയത്. കോന്നിയിലെ യോഗത്തിനുശേഷം കന്യാകുമാരിയിലേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെ പ്രചാരണ യോഗത്തില്‍ പങ്കെടുത്തശേഷം തിരുവനന്തപുരത്തെത്തും.

ന്യൂഡൽഹി ;അതിർത്തി സംഘർഷത്തെ തുടർന്ന് ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പുകളിലൊന്നായ പബ്ജി (പ്ലയേഴ്സ് അൺനോൺ ബാറ്റിൽഗ്രൗണ്ട്സ്) തിരികെ വന്നേക്കും റിപ്പോർട്ട്.ഔദ്യോഗിക സ്ഥിരീകരണം സർക്കാരിന്റെയും പബ്ജിയുടെയോ ഭാഗത്തിനിന്നു വന്നിട്ടില്ല. ഐടി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണു മൊബൈല്‍ ഗെയിമായ പബ്ജി ഉള്‍പ്പെടെ നിരോധിച്ചതെന്നാണ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അറിയിച്ചത്. പബ്ജിയുടെ നിരോധനം നീക്കിയെന്ന വാർത്തകൾ ആവേശത്തോടെയാണ് യുവാക്കളായ ആരാധകർ കാണുന്നത്.

പബ്ജി മൊബൈലും അനുബന്ധ ഉള്ളടക്കങ്ങളുമുള്ള യുട്യൂബ് ചാനൽ നടത്തുന്ന ഗോഡ് നിക്സൺ എന്ന ലവ് ശർമയാണു വാർത്ത പുറത്തുവിട്ടത്. പബ്ജി മൊബൈൽ ഇന്ത്യയെ യാഥാർഥ്യമാക്കാൻ കമ്പനി കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നു മാത്രമാണു ക്രാഫ്റ്റൺ പറയുന്നത്. ‘കൂടുതലൊന്നും അറിയാത്തതിനാൽ വീണ്ടും റിലീസ് ചെയ്യുന്നതിന്റെ സമയമോ മറ്റോ പറയാൻ കഴിയില്ല. ഞങ്ങൾ ഇന്ത്യൻ വിപണിയെ വളരെയധികം ശ്രദ്ധിക്കുന്നു എന്നേ ഇപ്പോൾ പറയാനാവൂ.

ഇവിടെ തിരിച്ചെത്താൻ കഠിനമായി പരിശ്രമിക്കും’– ഇന്ത്യ ഗെയിമിങ് കോൺഫറൻസിൽ ക്രാഫ്റ്റണിലെ കോർപ്പറേറ്റ് വികസന മേധാവി സീൻ ഹ്യൂനിൻ പ്രതികരിച്ചു.പബ്ജി മൊബൈൽ പുനരാംരഭിക്കുന്നതിന് ഇന്ത്യൻ സർക്കാർ ഗ്രീൻ സിഗ്നൽ നൽകിയെന്നു ഗോഡ്നിക്സൺ തന്റെ വിഡിയോയിൽ വെളിപ്പെടുത്തി. സർക്കാർ പച്ചക്കൊടി കാട്ടിയെങ്കിലും കൃത്യമായ റിലീസ് തീയതി തീരുമാനിച്ചിട്ടില്ല. പക്ഷേ ഗെയിം തീർച്ചയായും മടങ്ങിവരും– യൂട്യൂബർ പറഞ്ഞു.

ന്യൂഡല്‍ഹി: ആധാറുമായി പാന്‍കാര്‍ഡ് ബന്ധിപ്പിക്കാനുള്ള സമയപരിധി ആദായനികുതി വകുപ്പ് ജൂണ്‍ 30 വരെ നീട്ടി. കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
പാന്‍കാര്‍ഡ് അസാധു ആവുകയാണെങ്കില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ കഴിയാതെ വരും.50,000 രൂപയ്ക്ക് മുകളിലുള്ള ബാങ്ക് ഇടപാടിന് പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. കൂടാതെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനോ ബാങ്ക് അക്കൗണ്ട് തുറക്കാനോ കഴിയില്ല. മാത്രമല്ല ഉയര്‍ന്ന ടിഡിഎസ് നല്‌കേണ്ടി വരുന്നതുമാണ്.
പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഐടി വകുപ്പിന്റെ ഇ-ഫയലിംഗ് പോര്‍ട്ടല്‍ വഴി നടത്താവുന്നതാണ്.