വിജയ് നായകനാകുന്ന ബീസ്റ്റ് എന്ന ചിത്രത്തിലെ ഗാനം തരംഗമാകുന്നു. കഴിഞ്ഞദിവസം ചിത്രത്തിലെ ഗാനം ആരാധകർ പുറത്തുവിട്ടത്. ഇപ്പോഴിതാ ചിത്രത്തിലെ ഗാനത്തിന്റെ ‘ഹലമിതി ഹബീബോ’ എന്ന വരികൾക്ക് വീണ്ടും നൃത്തച്ചുവടുമായി എത്തിയിരിക്കുകയാണ് നായിക പൂജ ഹെഗ്‌ഡെ. പൂജ ഹെഗ്‌ഡെയുടെ നൃത്തച്ചുവടുകൾ ഓൺലൈനിൽ വൈറലായിരുന്നു. ശിവകാർത്തികേയൻ ആണ് ചിത്രത്തിലെ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
അനിരുദ്ധ് രവിചന്ദർ ജൊനിത ഗാന്ധിയുമായി ചേർന്നാണ് പാട്ട് പാടിയത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും നിർവ്വഹിച്ചിട്ടുള്ളത്. കലാനിധി മാരനാണ് ചിത്രത്തിന്റെ നിർമാണം. സൺ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആർ നിർമലാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത്.
ഏപ്രിൽ 14 നാണ് ചിത്രത്തിന്റെ റിലീസ് ചെയ്യുന്നത്. ശെൽവരാഘവൻ, ഷൈൻ ടോം ചാക്കോ, ജോൺ വിജയ്, ഷാജി ചെൻ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

