Feature (Page 9)

ആരോഗ്യത്തിന് അത്യുത്തമം

ഔഷധകഞ്ഞി ശരീരപുഷ്ടിക്കും ആയുരാരോഗ്യ വർദ്ധനവിനുമായി മലയാളികൾ കർക്കടകത്തിലാണ് കഴിക്കുന്നത്. ആയുർവേദ/ നാട്ടുവൈദ്യ വിധിപ്രകാരം ‘സുഖചികിത്സ’ നടത്തുന്നതും കർക്കടകത്തിലാണ്.

വയ്ക്കുന്ന വിധം:

  1. ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി ആവശ്യത്തിന് മേടിച്ച് ഉപയോഗിക്കുക. 3 പേർക്ക് കഴിക്കാനുള്ള മരുന്നാണിത്. അത് അനുസരിച്ച് അരി എടുക്കാം.2. കുറുന്തോട്ടി – വേര് മാത്രം 3.മുക്കുറ്റി, കീഴാർ നെല്ലി, ചെറൂള, തഴുതാമ, മുയൽ ചെവിയൻ, ബലിക്കറുക, ചെറുകടലാടി, പൂവാംകുറി ന്നില – ഇവയെല്ലാം തൊട്ടുരിയാടാതെ പറിച്ച് നന്നായി കഴുകി ചതച്ചെടുക്കുക. 4. ഉലുവ, ആശാളി (അങ്ങാടി കടയിൽ ലഭിക്കും) ഇവ പൊടിച്ച് എടുക്കുക. 5. കക്കുംകായ – പരിപ്പ് (അങ്ങാടി കടയിൽ കിട്ടും), 6. ചെറുപയർ – പൊടിച്ചു ചേർക്കുക. ഈ സാധനങ്ങൾ എല്ലാം കൂടി 30gm/60gm ചതച്ച് നന്നായി കിഴികെട്ടി അരിയിൽ ഇട്ട് കഞ്ഞി വച്ച് കഴിക്കുക. ആവിശ്യമെന്നാൽ തേങ്ങ പീര ഇടാം, ജീരകം, ചുവന്നുള്ളി ഇവ നെയ്യിൽ ചേർത്ത് വറുത്ത് ചേർക്കാം . ആവശ്യമുണ്ടെങ്കിൽ ഇന്തുപ്പ് / കല്ലുപ്പ് ചേർക്കാം. രാത്രിയിൽ ഒരു നേരമെങ്കിലും മരുന്ന് കഞ്ഞി കഴിക്കുക. മരുന്ന്കിഴി ഓരോ ദിവസവും പുതിയത് വേണം എടുക്കാൻ. ഇത് കഴിക്കുമ്പോൾ മുരിങ്ങയില, മത്സ്യ മാംസാദികൾ ഇവ ഒഴിവാക്കുക. ചേന, ചേമ്പ് തുടങ്ങിയവ കൂടുതൽ കറികളിൽ ഉൾപ്പെടുത്തുക.
പച്ചകുത്തല്‍ ദിനം

ഇന്ന് ജൂലൈ 17 ദേശീയ ടാറ്റു ദിനം. ടാറ്റൂ ഇന്നത്തെ കാലത്തെ ട്രെന്‍ഡ് ആണ്. നഗരങ്ങളില്‍ പടര്‍ന്നു പിടിച്ച ഈ ട്രെന്‍ഡ് ഇന്ന് ഗ്രാമങ്ങളിലും എത്തി നില്‍ക്കുന്നു. ചിലര്‍ ചെറിയ ചിത്രങ്ങള്‍ ടാറ്റൂ ചെയ്യുമ്പോള്‍ മറ്റുചിലര്‍ക്ക് പ്രിയം ദേഹം മുഴുവന്‍ ടാറ്റൂ കുത്താനാണ്‌. പെർമനന്റ് ടാറ്റൂവും ടെംപററി ടാറ്റൂവും ഇപ്പോൾ ലഭ്യമാണ്.
എന്നാല്‍ ട്രെന്‍ഡിനു പിന്നാലെ പായുന്നവര്‍ ടാറ്റു ചെയ്യുന്നതിനു മുൻപ് അപകടങ്ങള്‍ ഒഴിവാക്കാനുള്ള വഴികൾ കൂടി അറിഞ്ഞിരിക്കണം.

എങ്ങനെയാണ് ടാറ്റൂ ചെയ്യുന്നത്? ടാറ്റൂ കുത്താന്‍ തീരുമാനിച്ചാല്‍ ഒരു ടാറ്റൂ വിദഗ്ധനെ സമീപിക്കാന്‍ ശ്രദ്ധിക്കണം. ലൈസെന്‍സഡ് ടാറ്റൂ വിദഗ്ധര്‍ ഈ രംഗത്തുണ്ട്. ഒരു ഇലക്ട്രിക് യന്ത്രത്തിന്റെ സൂചിമുനകൊണ്ട് ത്വക്കിലേക്ക് മഷി ഇൻജക്ട് ചെയ്താണ് ടാറ്റൂ ചെയ്യുന്നത്. നമ്മുടെ തൊലിപ്പുറത്തെ രണ്ടാംപാളിയിലേക്കാ(dermis)ണ് ഈ മഷി ആഴ്ന്നിറങ്ങുന്നത്. ടാറ്റൂ ചെയ്തതിനുശേഷം അവര്‍ നിർദേശിച്ച പരിചരണരീതി പിന്തുടരണം. ശരീരത്തിലുണ്ടായ മുറിവിനെപ്പോലെത്തന്നെ കുറച്ചു ദിവസത്തേക്ക് ഇതില്‍ ശ്രദ്ധ നല്‍കണം. ആദ്യമായി ടാറ്റൂ ചെയ്യുമ്പോള്‍ ചെറിയ നീറ്റലും വേദനയും സാധാരണമാണ്. ഒരാഴ്ചയ്ക്കകം ടാറ്റൂ ചെയ്തിടത്ത് പുതിയ ചർമം വന്നു മൂടും. തുടർന്ന് ചർമം പഴയരൂപത്തിലാവും. പ്രമേഹരോഗികൾക്ക് മുറിവുണങ്ങാൻ ദീർഘസമയമെടുക്കുമെന്നതിനാൽ ടാറ്റൂ ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഹൃദയസംബന്ധിയായ രോഗമുള്ളവർ, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരും ടാറ്റൂ ചെയ്യും മുന്‍പ് ഡോക്ടറോട് അഭിപ്രായം തേടണം.

ടാറ്റൂ ചെയ്യുന്ന ചിലര്‍ക്ക് വളരെ അപൂര്‍വമായി അലര്‍ജി ഉണ്ടാകാന്‍ സാധ്യതയുണ്ട്.ടാറ്റൂ ചെയ്യുന്ന മഷിയില്‍ നിന്നുണ്ടാകുന്ന അണുബാധയാണ് പ്രധാനമായും ഇവിടെ വില്ലന്‍. ഇതിനായി ചർമരോഗമുള്ളവർ ആദ്യം ഒരു ‘ടെസ്റ്റ് ഡോസ്’ എടുത്തതിനുശേഷം മാത്രം ടാറ്റൂചെയ്യുന്നതാണ് സുരക്ഷിതം.
വിറയലോടെയുള്ള കടുത്ത പനി, ടാറ്റൂ ചെയ്ത സ്ഥലത്ത് കഠിനമായ വേദന, ചുവന്നു തടിക്കുക, വെള്ളയോ മഞ്ഞയോ നിറത്തില്‍ സ്രവം വരുക, ശരീരവേദന, കൈകാല്‍ കഴപ്പ്, വയറിളക്കം, അമിതദാഹം, ഛർദ്ദി, തലചുറ്റല്‍ എന്നിവയുണ്ടായാല്‍ ഉടന്‍ വിദഗ്ധചികിത്സ തേടണം. റോഡരികിൽനിന്ന്‌ പച്ചകുത്തുന്നവരെ സമീപിക്കുന്നത് ദുരന്തം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്. ടാറ്റൂ ചെയ്യാനുപയോഗിക്കുന്ന വസ്തുക്കൾ ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാവൂ. ഇത് അണുവിമുക്തമാക്കണം എന്നതും നിര്‍ബന്ധമാണ്.
ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ (Bacterial infections) അണുവിമുക്തമല്ലാത്ത സൂചിയോ ഉപകരണങ്ങളോ ഉപയോഗിച്ചുള്ള ടാറ്റൂയിങ് വഴിയാണ് ഇതുണ്ടാകുന്നത്. ഒരു ടാറ്റൂ പ്രൊഫഷണലിൽനിന്ന് ടാറ്റൂ ചെയ്യുക എന്നതാണ് ആദ്യത്തെ പ്രതിരോധനടപടി. ടാറ്റൂചെയ്യുന്ന സലൂണുകൾക്ക് ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാണെങ്കിലും മിക്കയിടങ്ങളിലും ഇത് പാലിക്കാറില്ല.

ടാറ്റൂ ചെയ്ത ആദ്യ ആഴ്ചയിൽ വെയിൽകൊള്ളിക്കാതിരിക്കുക, പുഴയിലോ നീന്തൽക്കുളത്തിലോ കുളിക്കാതിരിക്കുക, ഏതെങ്കിലും തരത്തിലെ ക്രീമുകളോ മരുന്നുകളോ ഉപയോഗിക്കാതെയിരിക്കുക, എന്നാല്‍ നീറ്റലോ പുകച്ചിലോ ഉണ്ടെങ്കില്‍ നിങ്ങളുടെ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ക്രീമുകള്‍ പുരട്ടുക. എല്ലാറ്റിനുമുപരിയായി പച്ച കുത്തിയഭാഗം ശുചിയായി സൂക്ഷിക്കുക. വളരെ ചുരുക്കംപേര്‍ക്ക് മാത്രമാണ് ടാറ്റൂ ചെയ്യുന്നത് കൊണ്ട് ദീര്‍ഘകാലത്തേക്ക് അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത്.

World Snake Day

ഇന്ന് ജൂലൈ 16 ലോക പാമ്പ് ദിനം. പാവം ജീവികളായ പാമ്പുകളെക്കുറിച്ച് കുറച്ചെങ്കിലും അറിയാൻ ശ്രമിച്ചാൽ അവയോടുള്ള പേടിയും വെറുപ്പുമൊക്കെ തനിയെ മാറും.
ഉരഗവർഗ്ഗത്തിൽ പെട്ട ജീവികളാണ് പാമ്പുകൾ.കാലം അല്പം മാറിയെങ്കിലും കാണുന്നമാത്രയിൽ പാമ്പിനെ തല്ലിക്കൊല്ലാൻ വടിയന്വേഷിക്കുന്നവരാണ് ഇപ്പോഴും നമ്മളിൽ പലരും. ഇന്ത്യയിലാകെ 300 ഇനം പാമ്പുകളാണുള്ളത്. അവയിൽ മൂന്നിലൊന്നും കേരളത്തിലാണുള്ളതെന്നറിയുമ്പോൾ നമുക്കുചുറ്റുമുള്ള ജൈവവൈവിധ്യം മനസ്സിലാക്കാവുന്നതേയുള്ളൂ. കേരളത്തിലെ 106 ഇനം പാമ്പുകളിൽ അഞ്ചിനത്തിന് മാത്രമാണ് മനുഷ്യന് മരണം സംഭവിക്കുന്നരീതിയിൽ പരിക്കേൽപ്പിക്കാനാവുക. ആറെണ്ണത്തിന് ചെറിയ തോതിൽ വിഷമുണ്ടെങ്കിലും ജീവന് ഹാനികരമല്ല. ബാക്കി 95 ഇനങ്ങൾ വിഷമില്ലാത്തവയാണ്. പലപ്പോഴും ഉഗ്രവിഷമുള്ളതെന്ന് സംശയിച്ച് വിഷമില്ലാത്ത പാവത്താന്മാരായ പാമ്പുകളെ നമ്മൾ തല്ലിക്കൊല്ലാറുണ്ട്. ലോകത്തിലെ ഏറ്റവും നീളമുള്ള പാമ്പ് റെട്ടികുലേറ്റഡ് പൈത്തൻ ആണ്.

എല്ലാ പാമ്പുകളും മാംസഭുക്കുകളാണ്.തവള,എലി,ചെറുപക്ഷികൾ,മുട്ട എന്നിവയാണ് സാധാരണ ഭക്ഷണം. ഒരു പാമ്പിനു താമസിക്കാൻ ഒരു പ്രത്യേക പ്രവിശ്യ ഉണ്ടായിരിക്കും.
അവിടുത്തെ ഏകാധിപതി ആയിരിക്കും അവൻ.അവന്റെ സാമ്രാജ്യത്തിലേക്ക് മറ്റൊരു ആൺ പാമ്പ് കടന്നു വന്നാൽ അവർ തമ്മിൽ വഴക്കുണ്ടാകും. ഒരു പക്ഷെ നമ്മളെ സംബന്ധിച്ചിടത്തോളം മാതൃകാപരം എന്നൊക്കെ വേണമെങ്കിൽ പറയാവുന്ന തരം വഴക്ക്.രണ്ടാളും ചുറ്റിപ്പിണഞ്ഞു തല നിലത്തു നിന്ന് ആവുന്നത്ര ഉയർത്തി പിടിക്കും.എന്നിട്ട് എതിരാളിയുടെ തല നിലത്തു മുട്ടിക്കാൻ പരസ്പരം തള്ളും.ആരുടെ തല ആദ്യം നിലത്തു മുട്ടുന്നോ അയാൾ പരാജയം സമ്മതിക്കും.എന്നിട്ട് പുതിയൊരു താമസ സ്ഥലം തേടി പോകും.
രാജവെമ്പാല, അണലി, മൂർഖൻ, വെള്ളിക്കെട്ടൻ, ചുരുട്ടമണ്ഡലി ഇൻലാന്റ്, പൈത്തൺ (ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പ്) വിഷമുള്ള പാമ്പുകൾ ആണ്. പെരുമ്പാമ്പ്, മലമ്പാമ്പ്, ചേര, ഇരട്ടത്തലയൻ, പച്ചിലപാമ്പ്‌, വെള്ളിവരയൻ പാമ്പ്, കാട്ടുപാമ്പ് ഇവ വിഷമില്ലാത്തവയാണ്. കടലിൽ ജീവിക്കുന്ന പാമ്പുകൾ മാരകവിഷമുള്ളവയാണ്. പ്രസവിക്കുന്ന പാമ്പുകളാണ് അണലി, പച്ചിലപാമ്പ്‌, ഇരുതലയൻ, മണ്ണൂലി, ചുരുട്ടമണ്ഡലി, അനാക്കോണ്ട എന്നിവ. പാമ്പിന്റെ ഏറ്റവും വലിയ ശത്രു മനുഷ്യർ തന്നെ. പൊതുവെ പാമ്പുകൾക്ക് വിഷമുള്ളതിനാലും ഭയപ്പാടും മൂലം അവയെ കൊന്നൊടുക്കുക പതിവാണ്. ജീവികളിൽ പാമ്പിന്റെ ശത്രുക്കൾ കീരി, പരുന്ത്, മൂങ്ങ, മയിൽ എന്നിവയാണ്. സർപ്പാരാധന മാനവ സംസ്കൃതികളിൽ സാമാന്യമായി കാണാവുന്നതാണ്. സർപ്പക്കാവുകളെ കേന്ദ്രീകരിച്ചാണ് കേരളത്തിൽ സർപ്പാരാധന അധികം നടക്കുന്നത്.

Veryovkina

1968ൽ ഒരു കൂട്ടം ഗവേഷകർ ചേർന്നാണ് ഈ ഭീമൻ ഗുഹ കണ്ടെത്തി.ജോർജിയയിലെ അബ്ഖാസിയയിലെ ഗാഗ്രാ പർവത നിരകളിൽ സ്ഥിതി555 ചെയ്യുന്ന വെരിയോവ്കിന.
ഭൂമിയിൽ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും ആഴമേറിയ ഗുഹയാണിത് 2,212 മീറ്ററാണ് വെരിയോവ്കിന ഗുഹയുടെ ആഴം. ആദ്യം ഈ ഗുഹയുടെ പേര് എസ് – 115 എന്നായിരുന്നു. 1983ൽ റഷ്യയിലെ ഒരു ഭൂഗർഭ ഗുഹാപര്യവേഷണത്തിനിടെ മരിച്ച അലക്സാണ്ടർ വെരിവ്കിൻ എന്ന ഗവേഷകന്റെ സ്മരണാർത്ഥമാണ് ഗുഹയുടെ പേര് വെരിയോവ്കിന എന്ന് പുനഃർനാമകരണം ചെയ്തത്. ഈ ഗുഹയുടെ അടിത്തട്ടിൽ വളരെ മനോഹരമായ ഒരു തടാകമാണ് ഉള്ളത്. നീലയും പച്ചയും കലർന്ന ഈ തടാകത്തിന് ചുറ്റും കറുപ്പ് നിറത്തിലെ ചുണ്ണാമ്പ്കല്ലുകളും കാണാം. അമേരിക്കയിലെയും യൂറോപ്പിലെയും പല ഗവേഷണ സംഘങ്ങൾ ഗുഹയുടെ അടിത്തട്ടിലെത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും 2018ലാണ് ആ ദൗത്യം വിജയകരമായി പൂർത്തിയാക്കാനായത്. ഏകദേശം ഒരാഴ്ചയോളം സമയമെടുത്താണ് ഗവേഷകർ വെരിയോവ്കിന ഗുഹയുടെ അടിത്തട്ടിൽ എത്തിച്ചേർന്നത്. ഗുഹയെന്നതിലുപരി അപൂർവതരം ജീവജാലങ്ങളുടെ കലവറ കൂടിയാണ് ഇവിടം. പുതിയ ഇനം സ്പീഷീസിലെ ചെമ്മീൻ, തേൾ വംശങ്ങളെ ഇവിടെ കണ്ടെത്തുകയുണ്ടായി.

നിഗൂഢ തടാകം

ടൂണീഷ്യൻ മരുഭൂമിയിലെ 40 ഡിഗ്രി സെൽഷ്യസ് ചൂടിൽ ചുട്ടുപൊള്ളുന്ന മരുഭൂമിയ്ക്ക് നടുവിലാണ് ഗഫ്സ ബീച്ച് എന്നറിയപ്പെടുന്ന ഈ തടാകം. ‘ മിസ്‌റ്റീരിയസ് ലേക്ക് ‘ അഥവാ നിഗൂഢ തടാകം എന്നറിയപ്പെടുന്ന ഗഫ്സ ബീച്ച് 2014 ൽ മിനിറ്റുകൾ കൊണ്ട് അപ്രതീക്ഷിതമായാണ് രൂപപ്പെട്ടത്. ടൂണീഷ്യൻ നഗരമായ ഗഫ്സയിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ആടുകളെ മേയ്ക്കാൻ എത്തിയ ഇടയൻമാരാണ് ഈ തടാകം കണ്ടെത്തിയത്.

തടാകത്തിന്റെ ഉത്ഭവത്തിന്റെ കാരണം ഇന്നും അജ്ഞാതമാണ്. ചെറിയ ഭൂചലനങ്ങൾ ഈ പ്രദേശത്ത് ഉണ്ടായെന്നും അതേതുടർന്ന് പാറകൾ ഇടിഞ്ഞ് ജലം മുകളിലേക്കെത്തിയതാകാം എന്നാണ് ചിലർ പറയുന്നത്. ഈ പ്രദേശത്ത് ഫോസ്‌ഫേറ്റ് നിക്ഷേപം കൂടുതലായതിനാൽ തടാകത്തിലെ ജലത്തിന് റേ‌‌ഡിയോ ആക്‌ടീവ് സ്വഭാവം ഉണ്ടാകാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. തടാകത്തിൽ നീന്തുന്നത് വഴി അർബുദം പോലുള്ള ചില രോഗങ്ങൾ പിടിപ്പെട്ടേക്കാമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നുണ്ട്. അതിനാൽ തടാകത്തിലെ ജലം വിദഗ്ദ്ധ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. തടാകത്തിൽ നീന്തുന്നത് അപകടകരമാണെന്ന് ഭരണകൂടം പറഞ്ഞിട്ടുണ്ടെങ്കിലും പ്രദേശവാസികൾ അത് ചെവിക്കൊള്ളാറില്ല. തടാകം രൂപപ്പെട്ട നാൾ മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് ഇവിടേക്കെത്തുന്നത്. പാറക്കൂട്ടങ്ങൾ നിറ‌ഞ്ഞ തടാകത്തിന്റെ അടിത്തട്ടിന്റെ ചിത്രങ്ങൾ പകർത്താനും സ്‌കൂബ ഡൈവിംഗിനായും ആളുകൾ എത്താറുണ്ട്. ആദ്യം നീല നിറമായിരുന്ന തടാകത്തിന് ഇപ്പോൾ പച്ച നിറമാണുള്ളത്. തടാകത്തിലെ ജലത്തിന്റെ ഒഴുക്ക് നിലച്ചതിനാലാണ് ഈ നിറ വ്യത്യാസം എന്ന് കരുതപ്പെടുന്നു. ഒരു ഹെക്ടറോളം വ്യാപിച്ച് കിടക്കുന്ന ഗഫ്സ ബീച്ചിന് 20 മീറ്റർ ആഴമുണ്ട്.

ലോകത്തിലെ ഏറ്റവും വിലകൂടിയ ഭക്ഷണം ഏതെന്ന് അറിയാമോ? കേവിയാര്‍ എന്ന ഒരു തരം മീനിന്റെ മുട്ട കൊണ്ട് ഉണ്ടാക്കിയ വിഭവമാണ്. അതിന്റെ വില 23 ലക്ഷം.ഏതു നാട്ടിൽ പോയാലും ചിലര്‍ ആ നാട്ടിലെ ഏറ്റവും വിലകൂടിയ ഭക്ഷണം തന്നെ കഴിക്കാന്‍ ശ്രമിക്കാറുണ്ട്. ഇറാനില്‍ കാണപ്പെടുന്ന ഒരു പ്രത്യേക തരം ‘കടല്‍ കൂരി’ മീനിന്റെ മുട്ടകള്‍ കൊണ്ടുണ്ടാക്കിയ ഭക്ഷണമാണ് ഇത്. പൊതുവെ നാലുതരം മത്സ്യങ്ങളുടെ മുട്ടകള്‍ മാത്രമാണ് കേവിയാര്‍ എന്ന് വിളിക്കപ്പെടുന്നതെങ്കിലും ഇതില്‍ തന്നെ ബെലുഗ (Beluga) എന്ന ഇനം മത്സ്യത്തിന്റെ കേവിയാര്‍ ആണ് വിപണിയില്‍ ഏറ്റവും ഉയര്‍ന്ന വിലയുള്ളതും വളരെ അപൂര്‍വ്വമായി കിട്ടുന്നതും. ഈ ബെലുഗ ഏറ്റവും കൂടുതലുണ്ടാവുന്നത് ഇറാനിയന്‍ തീരങ്ങളിലാണ്. ബെലുഗയെ കൂടാതെ, സ്റ്റെര്‍ലറ്റ്, ഒസ്സട്റ, സെവ്റുഗ എന്നീ ഇനം സ്റ്റര്‍ഗ്ഗ്യോന്‍ മത്സ്യങ്ങള്‍ മാത്രമാണ് കേവിയാര്‍ നമുക്ക് നല്‍കുന്നത്. ഇറാനിനെ കൂടാതെ ഖസാക്കിസ്ഥാന്‍, റഷ്യ, തുര്‍ക്കെമിസ്ഥാന്‍, അസര്‍ബൈജാന്‍ രാജ്യങ്ങളിലെ കാസ്പിയാന്‍ തീരങ്ങളിലും ഈ മത്സ്യം കാണപ്പെടുന്നുണ്ട്. നമ്മുടെ കുരുമുളക് കുല പോലെ കാണപ്പെടുന്ന കേവിയാര്‍ മുട്ടകള്‍ അത്യന്തം രുചികരവും പോഷകമൂല്യമുള്ളതുമാണ്. അത് കൊണ്ട് തന്നെ വളരെ അപൂര്‍വ്വമായി കാണപ്പെടുന്ന ഇത്തരം മത്സ്യങ്ങളുടെ മുട്ടകള്‍ വിലപ്പിടിപ്പുള്ളതുമാണ്. മുട്ടകള്‍ പച്ചയോടെയും ശുദ്ധീകരിച്ച്‌ വേവിച്ച ശേഷവും കഴിക്കാറുണ്ട്. ഇരുണ്ട നിറത്തിലുള്ള മുട്ടയേക്കാള്‍ ഇളം നിറത്തിലും അല്‍പം വലിപ്പ കൂടുതലുള്ള കേവിയാറിന്ന് ആണ് വിപണിയില്‍ കൂടുതല്‍ ഡിമാന്റ്. ഒമേഗ3 കൊണ്ട് സമ്പുഷ്ടമായ കേവിയാറില്‍ വിറ്റമിന്‍ എ, ബി12, ഇ, കാത്സ്യവും സെലെനിയവും ഇരുമ്പും അടങ്ങിയിരിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും കരുത്തിന്ന് പുറമേ ശരീരത്തിന് ഉന്മേഷവും ഓജസ്സും പകരുമെന്ന് കരുതപ്പെടുന്നു. ലോകത്തെ മുന്തിയ ഹോട്ടലുകളിലും ആഡംമ്പര കപ്പലുകളിലെയുമൊക്കെ പ്രധാന വിഭവങ്ങളില്‍ ഒന്നാണിത്.

നീല നിറത്തിലെ ഈ പഴം കണ്ടിട്ടുണ്ടോ

മദ്ധ്യ അമേരിക്ക, ഫിലിപ്പീൻസ്, തുടങ്ങിയ രാജ്യങ്ങളിൽ കാണപ്പെടുന്ന നീല നിറമുള്ള പഴമാണ് ബ്ലൂ ജാവ ബനാന.വാനില ഐസ്ക്രീമിന്റെ രുചിയുള്ള ഇതിന്റെ സുഗന്ധം
ആരെയും ആകർഷിക്കുന്നതാണ്. തണുപ്പ് കാലാവസ്ഥയിൽ വളരുന്ന ഇവയെ ‘ ഐസ്ക്രീം ബനാന ‘ എന്നും അറിയപ്പെടുന്നു. പഴുക്കുന്നതിന് മുമ്പ് തിളങ്ങുന്ന നീല നിറത്തിൽ കാണപ്പെടുന്ന ഇവ പഴുത്തു കഴിഞ്ഞാൽ ഇളം മഞ്ഞ നിറമാകും. വിവിധ തരം ഐസ്ക്രീമുകളും കസ്റ്റാർഡുകളും ഉണ്ടാക്കാൻ ഇവയെ ഉപയോഗിക്കാറുണ്ട്.ഹവായി, ഫിജി എന്നിവിടങ്ങളിലും ഈ പഴങ്ങൾ സാധാരണയായി കണ്ടുവരുന്നു.

population

ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്.ഭൂമിയില്‍ അധിവസിക്കുന്ന മനുഷ്യരുടെ ആകെ എണ്ണത്തെയാണ് ലോക ജനസംഖ്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം. ഈ ലക്ഷ്യം സാധ്യമാകണമെങ്കില്‍ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളര്‍ച്ച തടഞ്ഞേ മതിയാകൂ.1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വര്‍ഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച്‌ 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍.

യു.എന്‍. പോപ്പുലേഷന്‍ ഫണ്ടിന്റെ കണക്കുപ്രകാരം 2011 ഒക്ടോബര്‍ 31-ന് ലോക ജനസംഖ്യ 700 കോടി തികഞ്ഞു. 2019-ല്‍ 760 കോടി കവിഞ്ഞതായും കണക്കുകള്‍ പറയുന്നു. 2025 ല്‍ ലോകത്തെ ജനസംഖ്യ 8 ബില്യനായും 2083 ഓടെ 1000 കോടിയുമായി വര്‍ധിക്കുമെന്നാണ് യുഎന്‍ കണക്കുകള്‍ പറയുന്നത്. 2025-ഓടെ 180 കോടി ജനങ്ങള്‍ ഗുരുതരമായ ശുദ്ധജലക്ഷാമത്തിന് വിധേയരാകുമെന്നാണ് ഇന്റര്‍ നാഷണല്‍ മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റിയൂട്ട് വ്യക്തമാക്കിയിരിക്കുന്നത്.

idli sambar

നമ്മുടെ പ്രാതലിലെ ഇഷ്ട വിഭവമാണ് ഇഡ്ഢലി. ഇഡ്ഢലിയും സാമ്പാറും ഇഷ്ടപ്പെടാത്തവര്‍ ആരും തന്നെ ഇല്ല. സ്വാദിഷ്ടമായ ആഹാരം എന്നതു മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ളതാണ് ആവിയില്‍ വേവിച്ചെടുക്കുന്ന ഇഡ്ഢലിയും ഏറെ പോഷകങ്ങള്‍ അടങ്ങിയ വസ്തുക്കളാല്‍ തയ്യാറാക്കുന്ന സാമ്പാറും. ആവി പറക്കുന്ന ഇഡ്ഢലിയ്ക്കു മീതേ ചൂടു സാമ്പാറും ചട്‌നിയും കൂട്ടി കഴിയ്ക്കുന്ന ഇഡ്ഢലിയുടെ സ്വാദ് ഒന്നു വേറെ തന്നെയാണ്. ഇതിന്റെ മറ്റൊരു പ്രാധാന്യം തടി കുറയ്ക്കാന്‍ സഹായിക്കുന്നു എന്നതാണ്.

ആവിയിൽ വേവിച്ച് കഴിക്കുന്നതിനാൽ ഇഡ്ഡലിയിൽ നിന്ന് ശരീരത്തിലെത്തുന്ന കാലറിയുടെ അളവ് വളരെ കുറവായിരിക്കും. ഇഡ്ഢലിയില്‍ കലോറിയുടെ അളവ് 39 മാത്രമാണ്. എണ്ണയുടെ ഉപയോഗം ലവലേശം ഇല്ലാതെയാണ് ഇഡ്ഡലി ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ കാലറി തീരെ കുറവുള്ള ആഹാരം എന്ന നിലയിലും ആവിയിൽ പാകം ചെയ്‌തെടുക്കുന്ന ഭക്ഷണം എന്ന നിലയിലും ഇഡ്ഡലിക്കുള്ള ആരോഗ്യഗുണങ്ങൾ വളരെയേറെയാണ്.പ്രഭാതഭക്ഷണങ്ങളിൽ ഇഡ്ഡലിയോളം എളുപ്പം ദഹനം സാധ്യമാക്കുന്ന ഭക്ഷണം വേറെയില്ല. കാരണം മറ്റൊന്നുമല്ല, മാവ് പുളിപ്പിച്ച് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ. ശരീരത്തിലെത്തുന്ന ധാതുക്കളെയും വിറ്റാമിനുകളെയും വിഘടിപ്പിക്കുന്നതു വഴി ദഹനപ്രക്രിയ സുഗമമാക്കപ്പെടുന്നു. ഒപ്പം ഇത്തരം ഭക്ഷണങ്ങളടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ബാക്ടീരിയ കുടലിലെ പിഎച്ച്‌ ലെവൽ നിയന്ത്രണവിധേയമാക്കുന്നു.

.സാമ്പാറിനും ഏറെ ആരോഗ്യഗുണങ്ങളുണ്ട്. പലതരം പച്ചക്കറികള്‍ ഉള്‍പ്പെടുന്നതു കൊണ്ടുതന്നെ ഇത് നാരുകള്‍ ധാരാളമടങ്ങിയ ഒരു കറിയാണെന്നു പറയാം. ദഹിയ്ക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ഒന്ന്.പരിപ്പും പല തരത്തിലുള്ള പച്ചക്കറികളും ചേരുമ്പോള്‍ നാരുകളും മറ്റ് ഒരു വിധത്തിലുള്ള പോഷകങ്ങളുമെല്ലാം ശരീരത്തിനു ലഭിയ്ക്കുന്നു.
പലതരം പച്ചക്കറികളുടെ ഒരു ചേരുവയാണ് സാമ്പാര്‍. ഇതുകൊണ്ടുതന്നെ ഇവയിലെ പോഷകാംശങ്ങള്‍ ശരീരത്തിന് ലഭ്യമാവുകയും ചെയ്യും.
കായവും ഉലുവയും ചിലയിടങ്ങളില്‍ ജീരകവും മല്ലിയുമെല്ലാം തന്നെ ഇതിലെ പ്രധാന ചേരുവകളാണ് . മല്ലിയും കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനു സഹായിക്കുന്ന ഒന്നാണ് ഉലുവ തടി കുറയ്ക്കാനും പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കും ഗുണകരമാണ്. കായത്തിനും ഇതുപോലെ ആരോഗ്യഗുണങ്ങളേറും.വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ഇവ.

vit d

പത്തു രാജ്യങ്ങളില്‍ നിന്നുള്ള രോഗികളുടെ വിവരങ്ങള്‍ പഠിച്ചതില്‍ നിന്ന് ശാസ്ത്രജ്ഞര്‍ വിറ്റാമിന്‍ ഡീയും രോഗ പ്രതിരോധ രീതികള്‍ അമിതമായി ആക്റ്റീവാകുന്നതും തമ്മില്‍ ഒരു അഭേധ്യമായ ബന്ധമുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. വിറ്റാമിന്‍ ഡി നമ്മുടെ സ്വാഭാവികമായ രോഗപ്രതിരോധ ശേഷി വര്‍ദ്ദിപ്പിക്കുകയും തന്മൂലം നമ്മുടെ ഇമ്മ്യൂണ്‍ സിസ്റ്റം അമിതമായി ആക്റ്റീവാകുന്നത് തടയുകയും ചെയ്യും.” ചൈന, ഫ്രാന്‍സ്, ജെര്‍മനി, ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍റ്, യുണൈറ്റെഡ് കിങ്ഡം, യുണൈറ്റെഡ് സ്റ്റേറ്റ്സ് മുതലായ രാജ്യങ്ങളിലെ രോഗികളില്‍ നോര്‍ത്ത് വെസ്റ്റേര്‍ണ്‍ യൂണിവെര്‍സിറ്റി നടത്തിയ ഗവേഷണത്തിലാണീ കണ്ടുപിടിത്തം.
വിറ്റാമിന്‍ ഡി കുറവുള്ള രോഗികള്‍ കൂടുതല്‍ ഉള്ള രാജ്യങ്ങളില്‍ അതുള്ള രാജ്യങ്ങളെക്കാള്‍ മരണനിരക്ക് കൂടുതലാണെന്ന് കണ്ടെത്തി.