ഇഡ്ഢലിയും സാമ്പാറും

idli sambar

നമ്മുടെ പ്രാതലിലെ ഇഷ്ട വിഭവമാണ് ഇഡ്ഢലി. ഇഡ്ഢലിയും സാമ്പാറും ഇഷ്ടപ്പെടാത്തവര്‍ ആരും തന്നെ ഇല്ല. സ്വാദിഷ്ടമായ ആഹാരം എന്നതു മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ളതാണ് ആവിയില്‍ വേവിച്ചെടുക്കുന്ന ഇഡ്ഢലിയും ഏറെ പോഷകങ്ങള്‍ അടങ്ങിയ വസ്തുക്കളാല്‍ തയ്യാറാക്കുന്ന സാമ്പാറും. ആവി പറക്കുന്ന ഇഡ്ഢലിയ്ക്കു മീതേ ചൂടു സാമ്പാറും ചട്‌നിയും കൂട്ടി കഴിയ്ക്കുന്ന ഇഡ്ഢലിയുടെ സ്വാദ് ഒന്നു വേറെ തന്നെയാണ്. ഇതിന്റെ മറ്റൊരു പ്രാധാന്യം തടി കുറയ്ക്കാന്‍ സഹായിക്കുന്നു എന്നതാണ്.

ആവിയിൽ വേവിച്ച് കഴിക്കുന്നതിനാൽ ഇഡ്ഡലിയിൽ നിന്ന് ശരീരത്തിലെത്തുന്ന കാലറിയുടെ അളവ് വളരെ കുറവായിരിക്കും. ഇഡ്ഢലിയില്‍ കലോറിയുടെ അളവ് 39 മാത്രമാണ്. എണ്ണയുടെ ഉപയോഗം ലവലേശം ഇല്ലാതെയാണ് ഇഡ്ഡലി ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ കാലറി തീരെ കുറവുള്ള ആഹാരം എന്ന നിലയിലും ആവിയിൽ പാകം ചെയ്‌തെടുക്കുന്ന ഭക്ഷണം എന്ന നിലയിലും ഇഡ്ഡലിക്കുള്ള ആരോഗ്യഗുണങ്ങൾ വളരെയേറെയാണ്.പ്രഭാതഭക്ഷണങ്ങളിൽ ഇഡ്ഡലിയോളം എളുപ്പം ദഹനം സാധ്യമാക്കുന്ന ഭക്ഷണം വേറെയില്ല. കാരണം മറ്റൊന്നുമല്ല, മാവ് പുളിപ്പിച്ച് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ. ശരീരത്തിലെത്തുന്ന ധാതുക്കളെയും വിറ്റാമിനുകളെയും വിഘടിപ്പിക്കുന്നതു വഴി ദഹനപ്രക്രിയ സുഗമമാക്കപ്പെടുന്നു. ഒപ്പം ഇത്തരം ഭക്ഷണങ്ങളടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ബാക്ടീരിയ കുടലിലെ പിഎച്ച്‌ ലെവൽ നിയന്ത്രണവിധേയമാക്കുന്നു.

.സാമ്പാറിനും ഏറെ ആരോഗ്യഗുണങ്ങളുണ്ട്. പലതരം പച്ചക്കറികള്‍ ഉള്‍പ്പെടുന്നതു കൊണ്ടുതന്നെ ഇത് നാരുകള്‍ ധാരാളമടങ്ങിയ ഒരു കറിയാണെന്നു പറയാം. ദഹിയ്ക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ഒന്ന്.പരിപ്പും പല തരത്തിലുള്ള പച്ചക്കറികളും ചേരുമ്പോള്‍ നാരുകളും മറ്റ് ഒരു വിധത്തിലുള്ള പോഷകങ്ങളുമെല്ലാം ശരീരത്തിനു ലഭിയ്ക്കുന്നു.
പലതരം പച്ചക്കറികളുടെ ഒരു ചേരുവയാണ് സാമ്പാര്‍. ഇതുകൊണ്ടുതന്നെ ഇവയിലെ പോഷകാംശങ്ങള്‍ ശരീരത്തിന് ലഭ്യമാവുകയും ചെയ്യും.
കായവും ഉലുവയും ചിലയിടങ്ങളില്‍ ജീരകവും മല്ലിയുമെല്ലാം തന്നെ ഇതിലെ പ്രധാന ചേരുവകളാണ് . മല്ലിയും കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനു സഹായിക്കുന്ന ഒന്നാണ് ഉലുവ തടി കുറയ്ക്കാനും പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കും ഗുണകരമാണ്. കായത്തിനും ഇതുപോലെ ആരോഗ്യഗുണങ്ങളേറും.വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ഇവ.