ലോക ജനസംഖ്യാദിനം (World Population Day)

population

ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്.ഭൂമിയില്‍ അധിവസിക്കുന്ന മനുഷ്യരുടെ ആകെ എണ്ണത്തെയാണ് ലോക ജനസംഖ്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം. ഈ ലക്ഷ്യം സാധ്യമാകണമെങ്കില്‍ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളര്‍ച്ച തടഞ്ഞേ മതിയാകൂ.1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വര്‍ഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച്‌ 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍.

യു.എന്‍. പോപ്പുലേഷന്‍ ഫണ്ടിന്റെ കണക്കുപ്രകാരം 2011 ഒക്ടോബര്‍ 31-ന് ലോക ജനസംഖ്യ 700 കോടി തികഞ്ഞു. 2019-ല്‍ 760 കോടി കവിഞ്ഞതായും കണക്കുകള്‍ പറയുന്നു. 2025 ല്‍ ലോകത്തെ ജനസംഖ്യ 8 ബില്യനായും 2083 ഓടെ 1000 കോടിയുമായി വര്‍ധിക്കുമെന്നാണ് യുഎന്‍ കണക്കുകള്‍ പറയുന്നത്. 2025-ഓടെ 180 കോടി ജനങ്ങള്‍ ഗുരുതരമായ ശുദ്ധജലക്ഷാമത്തിന് വിധേയരാകുമെന്നാണ് ഇന്റര്‍ നാഷണല്‍ മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റിയൂട്ട് വ്യക്തമാക്കിയിരിക്കുന്നത്.