Entertainment (Page 138)

പ്രണവ് മോഹൻലാൽ ചിത്രം ഹൃദയത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ചിത്രത്തിലെ പാട്ടുകളെല്ലാം വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിലെ ദർശന എന്ന പാട്ട് ചെയ്തതിനെ കുറിച്ച് ഒരു ചെറിയ ഡോക്യുമെന്ററി വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.

‘ദർശന’ എന്ന ഗാനം മൂന്ന് കോടിയിലധികം പേർ കണ്ടതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ ഡോക്യുമെന്ററി പുറത്തുവിട്ടിരിക്കുന്നത്. സംവിധായകൻ വിനീത് ശ്രീനിവാസനും സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബും ഉൾപ്പെടെയുള്ളവർ സംസാരിക്കുന്നതാണ് ഡോക്യുമെന്ററിയിലുള്ളത്. ഹിഷാം ആണ് ദർശന എന്ന ഗാനം ആലപിച്ചത്. പ്രണവ് മോഹൻലാലും ദർശനയും കംഫർട്ടാകാൻ. ഗാനം ഷൂട്ട് ചെയ്യുമ്പോൾ എല്ലാവരും ഒന്ന് ചേർന്ന് ഡാൻസ് ചെയ്തിരുന്നുവെന്ന് വിനീത് ശ്രീനിവാസൻ ഡോക്യുമെന്ററി വീഡിയോയിൽ വെളിപ്പെടുത്തുന്നു.

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, അരുൺ കുര്യൻ, പ്രശാന്ത് നായർ, ജോജോ ജോസ്, ദർശന തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ജനുവരി 21 നായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. കോവിഡ് വെല്ലുവിളികൾ നിലനിൽക്കുന്നതിനിടയിലും സാമ്പത്തികമായി വിജയം നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 18 നാണ് ചിത്രം ഒടിടിയിലും റിലീസ് ചെയ്തിരുന്നു. തിയറ്റർ റിലീസിന്റെ 25-ാം ദിനത്തിലാണ് ഒടിടി റിലീസ് ചെയ്തത്.

സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ് നടൻ മേള രഘുവിന്റെ മകൾ ശിൽപ ശശിധർ പങ്കുവെച്ച വീഡിയോ. ശിൽപ്പയുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെയാണ് മേള രഘു അന്തരിച്ചത്. രഘുവിന്റെ മരണശേഷം ആറ് മാസം കഴിഞ്ഞ് സെപ്റ്റംബർ 12 നായിരുന്നു ശിൽപ്പയുടെ വിവാഹം നടന്നത്. വിവാഹഫോട്ടോയിൽ അച്ഛൻ കൂടെ ഇല്ലാത്തതിന്റെ സങ്കടത്തിലായിരുന്നു ശിൽപ്പയും അമ്മയും. എന്നാൽ ഇപ്പോൾ അമ്മയുടെ പിറന്നാൾ ദിനത്തിൽ അച്ഛനെ കൂടി ചേർത്തുനിർത്തിയുള്ള തന്റെ വിവാഹഫോട്ടോ സമ്മാനമായി നൽകിയിരിക്കുകയാണ് ശിൽപ്പ.

എല്ലാ ചിത്രങ്ങൾക്കും ഒരു കഥ പറയാനുണ്ട്’ എന്ന് കുറിച്ചുകൊണ്ടാണ് ശിൽപ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോഫ്രെയിം തുറക്കുന്നതും അത് കണ്ട് ശിൽപയുടെ അമ്മ ശ്യാമള ചിരിക്കുന്നതുമെല്ലാം വീഡിയോയിൽ പകർത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ അജില ജാനീഷ് പങ്കുവെച്ച കുറിപ്പും സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു.

അജില ജാനിഷിന്റെ കുറിപ്പ്:

‘രഘു ചേട്ടന്റെ മകൾ ശിൽപ ആയിരുന്നു എന്നെ സമീപിച്ചത്.. ആർക്കും പെട്ടന്ന് മറക്കാൻ കഴിയാത്ത ഒരു മുഖം തന്നെയാണ് അദ്ദേഹത്തിന്റേത്. 1980 ലെ ‘മേള’ എന്ന സിനിമയിലെ നായകനായിരുന്നു രഘു ചേട്ടൻ. അന്ന് ആ സിനിമയിൽ മമ്മുക്ക സഹനടൻ ആയിരുന്നു. ഒരിക്കൽ സർക്കസ് കാണാൻ എത്തിയ നടൻ ശ്രീനിവാസൻ അദ്ദേഹത്തെ കാണുകയും, സിനിമയിലേക്ക് വിളിക്കുകയുമായിരുന്നു. പിന്നീട് മേള എന്ന സിനിമയിലൂടെ അദ്ദേഹം അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു. പിന്നീട് 31 സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. അവസാനമായി അദ്ദേഹം ലാലേട്ടനൊപ്പം ദൃശ്യം 2 എന്ന സിനിമയിൽ ഹോട്ടൽ ജീവനക്കാരനായി നല്ലൊരു വേഷം ചെയ്തു ശ്രദ്ധ നേടിയിരുന്നു.

ഈ ഫോട്ടോ ഫ്രെയിം ചെയ്യുന്നതിനായി അദ്ദേഹത്തിന്റെ മകൾ എനിക്ക് എഴുതിയ വാക്കുകൾ ഇങ്ങനെ ആയിരുന്നു. ‘ഇത് എൻറെ അച്ഛൻറെ ഫോട്ടോ ആണ്. പേര് മേള രഘു (ശശിധരൻ). കഴിഞ്ഞ മെയ് 3 ന് ആണ് അച്ഛൻ മരണം അടയുന്നത്. അച്ഛൻറെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു എൻറെ വിവാഹം. പക്ഷേ അതിനു കാത്ത് നിൽക്കാതെ അച്ഛൻ പോയി. ഏപ്രിൽ 25 ന് ആയിരുന്നു കല്യാണം നിശ്ചയിച്ചിരുന്നത്. പക്ഷേ ഏപ്രിൽ 16ന് അച്ഛൻ ഹൈപ്പോഗ്ലൈസീമിയ ആയി അഡ്മിറ്റ് ആയി. മരിക്കുന്ന സമയം വരെ ആൾ കോമയിൽ ആയിരുന്നു. ഒന്ന് മിണ്ടാൻ പോലും കഴിഞ്ഞില്ല. അച്ഛൻ തിരിച്ചു വരും എന്ന പ്രതീക്ഷയിൽ കല്യാണം വരെ മാറ്റി വച്ചു. പക്ഷേ അച്ഛൻ തിരികെ വന്നില്ല.

അച്ഛന്റെ മരണശേഷം ആറ് മാസം കഴിഞ്ഞ് സെപ്റ്റബർ 12 നായിരുന്നു വിവാഹം. അച്ഛന് അന്ന് ഇടാൻ വാങ്ങിച്ച മുണ്ടിന്റെയും ഷർട്ടിന്റെയും പടം കൂടി അയച്ചു തരാം, അത് ഇട്ട് കാണാൻ പറ്റിയില്ല, അതാണ്. ഒരുപക്ഷേ അച്ഛൻ ഇല്ലാത്തതുകൊണ്ടാവാം ഫോട്ടോയിൽ അമ്മ ചിരിക്കാത്തത്. ഈ ഫോട്ടോയിൽ അച്ഛനെ ചേർത്തതു കണ്ടാൽ അമ്മയുടെ മുഖത്ത് പഴയ ആ ഒരു ചിരി കാണാൻ കഴിയും. അമ്മയുടെ പിറന്നാൾ വരുന്നത് മാർച്ച് 2 ന് ആണ് ആ സമയത്ത് എനിക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വിലമതിക്കുന്ന സമ്മാനം ആകും ഇത്.’

https://www.instagram.com/silpa_sasidhar/?utm_source=ig

മണിരത്‌നത്തിന്റെ സ്വപ്‌ന ചിത്രമാണ് പൊന്നിയിൻ സെൽവം. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ ആദ്യഭാഗം 2022 സെപ്തംബർ 30 നാണ് റിലീസ് ചെയ്യുക.

വിക്രം, ജയംരവി, കാർത്തി, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാർഥിപൻ, ശരത്കുമാർ, കാർത്തി, റഹ്മാൻ, ലാൽ, ജയറാം, റഹ്മാൻ, റിയാസ് ഖാൻ, കിഷോർ, പ്രകാശ് രാജ്, പ്രഭു, ശോഭിതാ ദുലിപാല, ജയചിത്ര, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്. എ ആർ റഹ്മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രവി വർമ്മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. ഇളങ്കോ കുമാരവേലിന്റേതാണ് തിരക്കഥ.

യാത്രകളെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കിയ താരമാണ് പ്രണവ്. ഒറ്റയ്ക്കുള്ള യാത്രയാണ് പ്രണവിന് ഏറ്റവും പ്രിയങ്കരം. ഈ ചെറിയ പ്രായത്തിനിടയ്ക്ക് നിരവധി രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ യാത്രാ വീഡിയോകൾ പലതും സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാണ്. പ്രണവ് നായകനായെത്തിയ പുതിയ ചിത്രമായ ‘ഹൃദയം’ റിലീസ് ചെയ്തതിനു ശേഷം അദ്ദേഹം നേരെ പോയത് ഹിമാചൽ പ്രദേശിലേയ്ക്കായിരുന്നു. ഇത് വലിയ വാർത്തയായിരുന്നു.

പ്രണവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. മിഷൻ ഇംപോസിബിൾ രണ്ടാം ഭാഗത്തിന്റെ തുടക്കത്തിൽ മലയിടുക്കിലൂടെ സാഹസികമായി കയറുന്ന ടോം ക്രൂസിന്റെ ദൃശ്യങ്ങളായിരിക്കും ഈ വീഡിയോ കാണുന്നവരുടെ മനസിലേക്ക് ഓടിയെത്തുന്നത്. 2017 ലെ തായ്‌ലാൻഡ്‌ യാത്രയ്ക്കിടെ ടോൺസായിയിലെ മലയിടുക്കിലൂടെ കയറുന്ന പ്രണവിനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തുന്നത്.

https://www.instagram.com/p/CamSyhyFZad/?utm_source=ig_

വീണ്ടും തമിഴ് സിനിമയിൽ അഭിനയിക്കാൻ ഫഹദ് ഫാസിൽ. മാമന്നൻ എന്ന ചിത്രത്തിലാണ് ഫഹദ് മുഖ്യവേഷം അവതരിപ്പിക്കുന്നത്. പരിയേറും പെരുമാളിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നൻ. ഉദയനിധി സ്റ്റാലിൻ, വടിവേലു, കീർത്തി സുരേഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

എ.ആർ റഹ്മാനാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. തേനി ഈശ്വർ ക്യാമറയും ദിലീപ് സുബ്ബരായൻ സംഘട്ടന സംവിധാനവും നിർവഹിക്കുന്നു. റെഡ് ജയന്റ് മൂവീസിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിനാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ആദ്യപോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചങ്ങലകളാൽ ബന്ധിപ്പിച്ചിരിക്കുന്ന പീഠം പോലെയുള്ള പാറയാണ് പോസ്റ്ററിലുള്ളത്. പാറയിൽ കാക്കകൾ വന്നിരിക്കുന്നതും താഴെ കന്നുകാലികളേയും കാണാം.

മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം ഭീഷ്മ പർവം. ബിഗ് ബി പുറത്തിറങ്ങി 15 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്മ പർവം. ആനന്ദ് സി. ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുള്ളത്. സുഷിൻ ശ്യാമാണ് സംഗീതം. അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്.

നാദിയ മൊയ്തു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, ജിനു ജോസഫ്, ലെന, ശ്രിന്ദ, വീണ നന്ദകുമാർ, അനസൂയ ഭരദ്വാജ്, അനഘ, അബു സലിം, സുദേവ് നായർ, മാല പാർവതി, കോട്ടയം രമേശ്, പോളി വൽസൻ തുടങ്ങി വലിയ താരനിയും ചിത്രത്തിലുണ്ട്.

ബന്ധുക്കളാലും അടുത്തതലമുറകളാലും ശരശയ്യയിലായ ഭീഷ്മരെപ്പോലെയാണ് ഭീഷ്മ പർവത്തിലെ മമ്മൂട്ടിയുടെ മൈക്കിൾ എന്ന കഥാപാത്രത്തിന്റെ ജീവിതം കടന്നു പോകുന്നത്. എൺപതുകളുടെ അവസാനം നടക്കുന്ന കുടുംബപ്പോരിന്റെ കഥ ആ പഴയ കൊച്ചിയുടെ കാൻവാസിൽ പ്രേക്ഷക ഹൃദയങ്ങളിലേക്ക് പകർന്നു നൽകാൻ അമൽ നീരദിന് കഴിഞ്ഞിട്ടുണ്ട്. 13 എഡിയും സീഗൾസും ഒരുവശത്തും മറ്റൊരു വശത്ത് ലഹരിയും മദ്യവും മദിരാക്ഷിയും പ്രതിഫലിപ്പിക്കുന്ന കൊച്ചിയാണ് ചിത്രത്തിലുള്ളത്.

യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ ഹോളിവുഡ് ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിൽ നിന്ന് പിന്മാറി നിർമാതാക്കൾ. യൂണിവേഴ്സ്, പാരമൗണ്ട്, സോണി, ഡിസ്നി, വാർണർ ബ്രോസ് തുടങ്ങിയ ഭീമൻ നിർമാണ കമ്പനികളാണ് തങ്ങളുടെ പുതിയ ചിത്രങ്ങൾ റഷ്യയിൽ വിതരണം ചെയ്യില്ലെന്ന് തീരുമാനിച്ച് രംഗത്തെത്തിയത്.

ഡിസ്നിയാണ് ഇക്കാര്യത്തിൽ ആദ്യം നിലപാട് വ്യക്തമാക്കിയത്. മാർച്ച് 10 ന് ഡിസ്നിയുടെ ഏറ്റവും പുതിയ ചിത്രമായ ടേണിങ് റെഡ് റഷ്യയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ യുക്രൈനിൽ റഷ്യയുടെ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ തങ്ങളുടെ സിനിമ പിൻവലിക്കുകയാണെന്ന് അറിയിച്ച് ഡിസ്‌നി രംഗത്തെത്തിയിരുന്നു.

യാതൊരു പ്രകോപനവുമില്ലാതെ റഷ്യ യുക്രൈനെ ആക്രമിക്കുകയും അവിടെ ജീവിക്കുന്ന സാധാരണ ജനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിടുകയും ചെയ്തുവെന്നും യുക്രൈനെതിരെയുള്ള സൈനിക നടപടി തുടരുന്നിടത്തോളം കാലം റഷ്യയിൽ ഡിസ്നിയുടെ ചിത്രങ്ങൾ റിലീസ് ചെയ്യുന്നില്ലെന്നുമാണ് ഡിസ്‌നി വ്യക്തമാക്കിയിട്ടുള്ളത്. വാർണർ ബ്രോസിന്റെ ബാറ്റ്മാൻ, സോണിയുടെ മൊർബിയസ്, പാരമൗണ്ടിന്റെ ദ ലോസ്റ്റ് സിറ്റി തുടങ്ങിയ ചിത്രങ്ങളും റഷ്യയിൽ റിലീസ് ചെയ്യുന്നില്ലെന്നാണ് തീരുമാനിച്ചിട്ടുള്ളത്.

പ്രേക്ഷക ശ്രദ്ധ നേടി നടൻ ജോജു ജോർജിന്റെ മകൻ ഇവാൻ ജോർജ് പ്രധാനവേഷത്തിലെത്തിയ ഹ്രസ്വ ചിത്രം പരിപ്പ്. യൂട്യൂബിലൂടെ പുറത്തിറങ്ങിയ ചിത്രം നിർമ്മിച്ചത് ജോജു ജോർജ് തന്നെയാണ്. അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി മരണമടഞ്ഞ മധുവിന്റെ ജീവിതപരിസരമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിജു എസ് ബാവയാണ് ചിത്രത്തിന്റെ സംവിധാനവും രചനയും നിർവ്വഹിച്ചത്.

ബിലു ടോം മാത്യുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പൂർണ്ണമായും ഐഫോണിലാണ് ചിത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഒ.എൻ.വിയുടെ കവിതയുടെ ദൃശ്യാവിഷ്‌കാരം കൂടിയാണ് പരിപ്പ് എന്ന ഹ്രസ്വ ചിത്രം.

കവിതയുടെ ആലാപനത്തിലൂടെ ജോജുവിന്റെ മകൾ സാറ റോസ് ജോസഫും സിനിമയുടെ ഭാഗമായി. സജു ശ്രീനിവാസാണ് ചിത്രത്തിന്റെ സംഗീതരം നിർവ്വഹിച്ചത്. വിനീത് പല്ലക്കാട്ട് എഡിറ്റിംഗും ജയകൃഷ്ണൻ കലാസംവിധാനവും നിർവ്വഹിച്ചു. അരുൺ വർക്കിയാണ് ചിത്രത്തിന് ശബ്ദമിശ്രണം നൽകിയത്.

പതിനായിരക്കണക്കിന് സിനിമകളുടെ ശേഖരമാണ് നെറ്റ്ഫ്ളിക്സ്. നെറ്റ്ഫ്ളിക്സിൽ എല്ലാ സിനിമകളും ഒറ്റയടിക്ക് കണ്ടുപിടിക്കാൻ അൽപം ബുദ്ധിമുട്ടാണ്. ഇത്തരത്തിൽ ഒളിഞ്ഞിരിക്കുന്ന ചില സിനിമകളെ മറനീക്കി പുറത്ത് കൊണ്ടുവരാൻ ഒരു കോഡ് കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ചില കോഡുകൾ നെറ്റ്ഫ്ളിക്സിന്റെ സർച്ച് ടാബിൽ അടിച്ച് കൊടുത്താൽ ക്യാറ്റഗറി അനുസരിച്ച് സിനിമകൾ വരുമെന്നാണ് കണ്ടെത്തൽ. 48744 എന്ന കോഡ് അടിച്ചാൽ ചില യുദ്ധ സിനിമകൾ വരും. 7424 എന്ന കോഡ് നൽകിയാൽ അനിമെ ചിത്രങ്ങൾ കിട്ടുമെന്നും 10702 എന്ന കോഡ് നൽകിയാൽ സ്‌പൈ സിനിമകൾ ലഭിക്കുമെന്നും സോഷ്യൽ മീഡിയ വ്യക്തമാക്കി.

ചിത്രങ്ങൾക്കായി അടിക്കേണ്ട കോഡുകൾ:

ഡിസ്നി ചിത്രങ്ങൾ: 67673

സൂപ്പർ ഹീറോ ചിത്രങ്ങൾ: 10118

സങ്കട സിനിമകൾ: 6384

ഡോക്യുമെന്ററി സിനിമകൾ: 6839

മ്യൂസിക്കൽ ചിത്രങ്ങൾ: 13335

ഡിസ്നി മ്യൂസിക്കൽ ചിത്രങ്ങൾ: 59433

കൊറിയൻ സിനിമകൾ: 5685

ബോളിവുഡ് സിനിമകൾ: 10463

ബ്രഹ്മാണ്ഡ ചലച്ചിത്രം ‘പൊന്നിയിൻ സെൽവ ‘ന്റെ റീലീസ് തിയതി പ്രഖ്യാപിച്ചു. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ചിത്രമാണ് പൊന്നിയൻ സെൽവൻ.

രണ്ടു ഭാഗങ്ങളിലായുള്ള ചിത്രം നിർമ്മിച്ചിരിക്കുന്നത് മണിരത്നത്തിന്റെ മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ്. 2022 സെപ്റ്റംബർ 30- ന് പൊന്നിയിൻ സെൽവൻ-1 റിലീസ് ചെയ്യും. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി നിരവധി താരനിര ചിത്രത്തിൽ വേഷമിടുന്നുണ്ട്. പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.