Career (Page 40)

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ, ജനറൽ സർജറി, അനസ്‌തേഷ്യോളജി, പീഡിയാട്രിക് കാർഡിയോ (അനസ്‌തേഷ്യോളജി), പീഡിയാട്രിക് നെഫ്രോളജി വിഭാഗങ്ങളിൽ സീനിയർ റസിഡന്റ്, അസി. പ്രൊഫസർ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. മെഡിസിൻ വിഭാഗത്തിലേക്ക് ഓഗസ്റ്റ് 14നും ജനറൽ സർജറിയിൽ 16നും അനസ്‌തേഷ്യോളജി, പീഡിയാട്രിക് കാർഡിയോളജി വിഭാഗങ്ങളിൽ ഓഗസ്റ്റ് 18നും രാവിലെ 11 മണിക്ക് അസി. പ്രൊഫ. നിയമനത്തിനുള്ള ഇന്റർവ്യൂ നടക്കും. ഓഗസ്റ്റ് 18ന് ഉച്ച 2ന് പീഡിയാട്രിക് നെഫ്രോളജിയിൽ സീനിയർ റസിഡന്റ് ഇന്റർവ്യൂ നടത്തും.

അതാത് വിഭാഗത്തിലെ പി.ജി, ടി.സി.എം.സി രജിസ്‌ട്രേഷൻ ആണ് യോഗ്യത. 70,000 രൂപയാണ് പ്രതിമാസ വേതനം. ഒരു വർഷമാണ് കരാർ കാലാവധി. മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിലാണ് ഇന്റർവ്യൂ.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ എൻഡോക്രൈനോളജി അസി. പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഓഗസ്റ്റ് 18ന് രാവിലെ 11ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

രണ്ട് ഒഴിവുകളാണുള്ളത്. എൻഡോക്രൈനോളജിയിൽ ഡി.എം, ടി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവ വേണം. 70,000 രൂപയാണ് പ്രതിമാസ വേതനം. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിലാണ് ഇന്റർവ്യൂ.

വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം, ജനനതീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡേറ്റ എന്നിവ സഹിതം അഭിമുഖത്തിനെത്തണം.

കൊല്ലം: കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താൽക്കാലിക സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്‌സ് (13) ജനറൽ നഴ്‌സിങ് മിഡ്വൈഫറി അല്ലെങ്കിൽ ബി എസ് സി നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷനാണ് യോഗ്യത.

18നും 41 വയസ്സിനും ഇടയിലുള്ളവരായിരിക്കണം. 17,000 രൂപ പ്രതിമാസ വേതനം. ഉദ്യോഗാർഥികൾ gmchkollam@gmail.com എന്ന ഇ-മെയിലിലോ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷകൾ നൽകണം. അപേക്ഷകൾ നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് 19 വൈകുന്നേരം അഞ്ച് മണി. ഇന്റർവ്യൂ ഓഗസ്റ്റ് 23ന് രാവിലെ 11 മണി മുതൽ കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ വച്ച് നടക്കും.

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കിയിലെ മഹിള ശിക്ഷൺ കേന്ദ്രത്തിൽ അഡീഷണൽ ടീച്ചർ തസ്തികയിൽ ഒഴിവുണ്ട്.

ഒരു ഒഴിവാണുള്ളത്. ബിരുദമാണ് യോഗ്യത. 23 വയസ്സ് പൂർത്തിയായിരിക്കണം. പ്രതിമാസം 9000 രൂപയാണ് ഓണറേറിയം. കൂടുതൽ വിവരങ്ങൾ 0471-2348666 എന്ന നമ്പറിൽ ലഭിക്കും. യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഓഗസ്റ്റ് 17ന് രാവിലെ 10ന് മറയൂർ സഹായഗിരി ആശുപത്രിക്ക് സമീപം മഹിള ശിക്ഷൺ ക്രന്ദ്രത്തിൽ വാക്ക്-ഇൻ-ഇന്റർവ്യുവിന് ഹാജരാകണം.

തിരുവനന്തപുരം: തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള പ്രോഗ്രാമിങ് ഓഫീസർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.ടെക്/ബി.ഇ/എം.ടെക്/എം.ഇ (കമ്പ്യൂട്ടർ സയൻസിന് മുൻഗണന) അല്ലെങ്കിൽ എം.സി.എ ആണ് വിദ്യാഭ്യാസ യോഗ്യത.

എച്ച്.ടി.എം.എൽ, സി.എസ്.എസ്, Javascript (JQuery, Familiarity with ReactJS ൽ പരിജ്ഞാനം അഭികാമ്യം) പി.എച്ച്.പി (ലാറവെൽ ഫ്രെയിംവർക്കിനെ കുറിച്ചുള്ള അറിവ് അഭികാമ്യം) എന്നിവയിൽ സാങ്കേതിക പരിജ്ഞാനം വേണം. പ്രതിമാസ വേതനം 32,560 രൂപ. താത്പര്യമുള്ളവർ ബയോഡാറ്റയും ഡോക്യൂമെന്റുകളുടെ പകർപ്പും സഹിതം ആഗസ്റ്റ് 14ന് വൈകീട്ട് 4നകം ceekinfo.cee@kerala.gov.in എന്ന ഇ-മെയിലേക്ക് അയയ്ക്കണം.

തിരുവനന്തപുരം: കേരള പോലീസിന്റെ കീഴിലുളള തിരുവനന്തപുരത്തെ സബ്‌സിഡിയറി പോലീസ് കല്യാൺ ഭണ്ഡാറിൽ അക്കൗണ്ട്‌സ് ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

വിദ്യാഭ്യാസ യോഗ്യത : CA / ICWA /MCom / MBA (Finance ). പ്രവൃത്തി പരിചയം : അക്കൗണ്ടിംഗ് സോഫ്റ്റ് വെയർ കൈകാര്യം ചെയ്തിരിക്കണം. ബന്ധപ്പെട്ട ഏതെങ്കിലും സ്ഥാപനത്തിലെ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം. വിജ്ഞാപനവും അപേക്ഷാ ഫോറത്തിന്റെ മാതൃകയും https://keralapolice.gov.in/page/notification എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 16.8.2023.

തിരുവനന്തപുരം: പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഒഴിവുള്ള പ്രോഗ്രാമിംഗ് ഓഫീസർ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ബി.ടെക/ബി.ഇ,/എം.ടെക്/എം.ഇ (കമ്പ്യൂട്ടർ സയൻസിന് മുൻഗണന) അല്ലെങ്കിൽ എം.സി.എ ആണ് യോഗ്യത.

HTML, CSS, Javascript (JQuery, Familiarity with React JS is desirable), PHP (Knowledge of Laravel framework is desirable) എന്നീ സാങ്കേതിക പരിജ്ഞാനം വേണം. ബയോഡേറ്റയും രേഖകളുടെ പകർപ്പും ഓഗസ്റ്റ് 14 ന് വൈകുന്നേരം 4 ന് മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക ഇ-മെയിലിൽ (ceekinfo.cee@kerala.gov.in) ലഭിക്കണം. തപാൽ മാർഗം അയക്കേണ്ടതില്ല.

തിരുവനന്തപുരം: പ്രോജക്ട് അസിസ്റ്റന്റ് താത്ക്കാലിക നിയമനം. കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘Management of Research and Administration at KFRI Kuzhur Sub Centre‘ ൽ ഒരു പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലാണ് നിയമനം.

ഓഗസ്റ്റ് 16 നു രാവിലെ 10 ന് വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.

തിരുവനന്തപുരം: പ്രവാസി നിയമസഹായ സെൽ പദ്ധതി നോർക്ക-റൂട്ട്സ് ലീഗൽ കൺസൾട്ടന്റ്മാരെ ക്ഷണിക്കുന്നു. കേരളീയരായ പ്രവാസികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ വിദേശരാജ്യത്ത് മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്നതാണ് നോർക്ക റൂട്ട്‌സിന്റെ പ്രവാസി നിയമസഹായ പദ്ധതി. വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങൾ എന്നിവ മൂലവും, തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കിൽ അകപ്പെടുന്ന പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്.

പ്രവാസി നിയമസഹായസെൽ പദ്ധതിയിൻ കീഴിൽ യു.എ.ഇ ( അബുദാബി, ഷാർജ, ദുബായ്) സൗദി അറേബ്യ (റിയാദ്, ദമാം, ജിദ്ദ, ) ബഹ്‌റൈൻ (മനാമ), ഒമാൻ(മസ്‌ക്കറ്റ്), കുവൈറ്റ് (കുവൈറ്റ് സിറ്റി) , ഖത്തർ (ദോഹ), മലേഷ്യ (ക്വാലാലംമ്പൂർ) എന്നിവിടങ്ങളിലേക്ക് ലീഗൽ കൺസൾട്ടന്റ്മാരെ തെരഞ്ഞെടുക്കുന്നതിന് താൽപര്യമുള്ള മലയാളി അഭിഭാഷകരിൽ നിന്നും നോർക്ക-റൂട്ട്‌സ് അപേക്ഷ ക്ഷണിക്കുന്നു.

കേസുകളിൻ മേൽ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, മലയാളി സാംസ്‌ക്കാരിക സംഘടനകളുമായി ചേർന്ന് നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജ്ജമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവയ്ക്ക് അതാത് രാജ്യത്തെ മലയാളി അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു.

നോർക്ക ലീഗൽ കൺസൾട്ടന്റ്മാരുടെ യോഗ്യതകൾ

  1. അപേക്ഷിക്കുന്ന വ്യക്തി കേരളീയനായിരിക്കണം. മലയാളഭാഷ എഴുതുവാനും സംസാരിക്കുവാനും കഴിവുള്ള വ്യക്തിയായിരിക്കണം.
  2. അതാത് വിദേശരാജ്യങ്ങളിലെ പ്രാദേശിക ഭാഷകൾ കൈകാര്യം ചെയ്യുവാൻ കഴിവുള്ള വ്യക്തിയുമായിരിക്കണം.
  3. അഡ്വക്കേറ്റായി കേരളത്തിൽ കുറഞ്ഞത് 2 വർഷവും വിദേശത്ത് 7 വർഷവും പ്രവൃത്തി പരിചയം ഉള്ള വ്യക്തിയായിരിക്കണം. ജി.സി.സി രാജ്യങ്ങളിലെ നിയമപ്രശ്‌നങ്ങൾ കൈകാര്യം ചെയ്ത് പ്രവൃത്തി പരിചയം ഉള്ളവരും നിലവിൽ അതാത് രാജ്യങ്ങളിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നയാളുമായിരിക്കണം. (സ്ത്രീ/പുരുഷൻ).
  4. അതാത് രാജ്യത്തെ അഭിഭാഷകരുടെ കൂടയോ/നിയമസ്ഥാപനങ്ങളിലോ കുറഞ്ഞത് രണ്ടുവർഷത്തെ തൊഴിൽ പരിചയം വേണം.
  5. വിദ്യാഭ്യാസ/പ്രവൃത്തിപരിചയ രേഖകളുടെ പകർപ്പുകളും വിദേശമലയാളികൾ സാധാരണ നേരിടുന്ന നിയമപ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാര സാദ്ധ്യതകളും സംബന്ധിച്ച് 200 വാക്കിൽ കുറയാത്ത ഒരു കുറിപ്പും മലയാളത്തിൽ തയ്യാറാക്കി അപേക്ഷയോടൊപ്പം അനുബന്ധമായി അയക്കേണ്ടൺതാണ് .
    മറ്റ് നിബന്ധനകൾ
  6. ഹോണറേറിയം ഇന്ത്യൻ രൂപയായിട്ടായിരിക്കും നൽകുക. നോർക്ക ലീഗൽ കൺസൾട്ടന്റായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് ഇന്ത്യയിൽ ദേശസാത്കൃതബാങ്കിൽ അക്കൗൺണ്ട് ഉണ്ടായിരിക്കണം.
  7. നോർക്ക ലീഗൽ കൺസൾട്ടന്റിന്റെ നിയമന കാലാവധി 2 വർഷത്തേക്കായിരിക്കും. കരാറിലെ വ്യവസ്ഥകൾ പ്രകാരമുള്ള പ്രവർത്തനം ലീഗൽ കൺസൾട്ടന്റ് കാഴ്ചവയ്ക്കാത്ത പക്ഷം നിയമനം റദ്ദ് ചെയ്യുന്നതായിരിക്കും.
  8. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി നോർക്ക-റൂട്ട്‌സ് തയ്യാറാക്കിയിട്ടുള്ള കരാറിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ സാന്നിദ്ധ്യത്തിൽ ഒപ്പ് വയ്‌ക്കേണ്ടതാണ്.
  9. അപേക്ഷാഫാറം ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട വിലാസം. esection.norka@kerala.gov.in. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 ഓഗസ്റ്റ് 15.
  10. അപേക്ഷകൾ കാരണം കൂടാതേയോ അല്ലാതേയോ നിരസിക്കുവാൻ നോർക്ക-റൂട്ട്‌സിന് അധികാരമുള്ളതാകുന്നു.

തിരുവനന്തപുരം: ലേണിങ് സപ്പോർട്ട് അസിസ്റ്റന്റ് നിയമനം. കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 ജൂലൈ ആറു വരെ കാലാവധിയുളള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ”മഴവില്ല് 2.0. സയന്റിഫിക് സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രോജക്ട് ഓഫ് KSCSTE-KFRI‘ ൽ ഒരു ലേണിങ് സപ്പോർട്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിൽലാണ് നിയമനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചത്. അപേക്ഷിക്കേണ്ട അവസാന തീയതി 16-08-2023.

വിശദവിവരങ്ങൾക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.