Career (Page 39)

കോഴിക്കോട്: കോഴിക്കോട് കിർടാഡ്‌സ് നടത്തുന്ന പട്ടികവർഗ പാരമ്പര്യ കലകൾ – പ്രസിദ്ധീകരണം എന്ന പദ്ധതിയിൽ താത്കാലിക കരാർ അടിസ്ഥാനത്തിൽ ഫീൽഡ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നും ആന്ത്രോപോളജി/സോഷ്യോളജിയിൽ 50 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദമാണ് യോഗ്യത.

പ്രതിമാസം 29,785 രൂപ ഹോണറേറിയം ലഭിക്കും. പരമാവധി എട്ടു മാസമാണ് കാലയളവ്. അപേക്ഷകർക്ക് 01.01.2023ന് 36 വയസ് കൂടരുത്. പട്ടികവർഗ/പട്ടികജാതി പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പട്ടികവർഗ/പട്ടികജാതിക്കാർക്ക് മുൻഗണന ലഭിക്കും. Kirtads.kerala.gov.in ലെ google form മുഖേന ഓൺലൈനായി ജൂലൈ 7നകം സമർപ്പിക്കണം.

loan

തിരുവനന്തപുരം: ഫുഡ് ടെക്നോളജി/ലൈവ് സ്റ്റോക്ക്/കുക്കറി/ബുച്ചറി തുടങ്ങിയ കോഴ്സുകൾ പാസായി ജോലിരഹിതരായി കഴിയുന്ന യുവാക്കൾക്കും തൊഴിൽരഹിതർക്കും സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാൻ എം.പി.ഐ. യുടെ മിനിസെയിൽസ് ഔട്ട്ലറ്റ് കം ഫുഡ് ഹബ്ബുകൾ തുടങ്ങാൻ സർക്കാർ ധനസഹായം നൽകുന്നു. ഈ വർഷം 1000 ഔട്ട്ലറ്റുകൾ ആരംഭിക്കും. ഒരു സംരംഭ കന് എം.പി.ഐ. ഒരു ഫ്രീസർ നൽകും. ഘട്ടംഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുക്കുന്ന സംരംഭകർക്ക് ഔട്ട്ലറ്റുകൾ തുടങ്ങാൻ സഹായം നൽകുന്നത്.

കുറഞ്ഞത് 100 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുളള വൈദ്യുതി കണക്ഷനുളള കട മുറി സ്വന്തമായോ വാടകയ്ക്കോ അതിനൊപ്പം മറ്റു അനുബന്ധ ഉപകരണങ്ങളും ഔട്ട്ലറ്റിനായി ഒരുക്കണം. ഇതിന് ബാങ്കുകളിൽനിന്ന് വായ്പ ആവശ്യമുളളവരുടെ അപേക്ഷ എം.പി.ഐ. ബാങ്കുകൾക്ക് ശുപാർശ ചെയ്യും. മൈക്രോഫിനാൻസ് ബാങ്കുകളിൽനിന്നും ലഭ്യമാകുന്നതിന്റെ തിരിച്ചടവ് സംരംഭകരുടെ ഉത്തരവാദിത്വമായിരിക്കും. രജിസ്ട്രേഷൻ ആഗസ്റ്റ് 31 വരെ നടത്താം. രജിസ്ട്രേഷന്റെ മുൻഗണനാക്രമത്തിലായിരിക്കും അർഹരായവർക്ക് ഔട്ട്ലറ്റുകൾ നൽകുക. അപേക്ഷാഫോം meatproductsofindia.com ൽ ലഭിക്കും. വിശദവിവരങ്ങൾക്ക്: 9446489333.

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ജൂലൈ 10 വൈകീട്ട് 3 നകം അപേക്ഷകൾ നൽകണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in.

അതേസമയം, തിരുവനന്തപുരം റീജിയണൽ കാൻസൻ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) നിയമനത്തിനായി ജൂൺ 29ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

ഇടുക്കി: അടിമാലി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിന് കീഴിൽ കാന്തല്ലൂർ ഗ്രാമപഞ്ചായത്തിൽ കോവിൽക്കടവിൽ പ്രവർത്തിക്കുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കൽ ഓഫീസർ(അലോപ്പതി) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം. പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മറ്റു യോഗ്യതകൾ, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ സമർപ്പിക്കണം.

അടിമാലി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിൽ നേരിട്ടോ ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസ്, 2-ാം നില. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ്, അടിമാലി, 685561 എന്ന വിലാസത്തിൽ തപാൽ മുഖേനയോ അപേക്ഷ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0486-4224399. അപേക്ഷ നൽകേണ്ട അവസാന തീയതി: ജൂൺ 30.

തിരുവനന്തപുരം: കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജൻസിയുടെ തിരുവനന്തപുരത്തുള്ള പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഓഫീസിൽ ഡയറക്ടർ (ടെക്‌നിക്കൽ), ഡെപ്യൂട്ടി ഡയറക്ടർ (പ്രോജക്ട് ഫിനാൻസ്), സീനിയർ എൻജിനിയർ, ഐ.ഇ.സി സ്‌പെഷ്യലിസ്റ്റ് എന്നീ തസ്തികകളിലേക്കും, മലപ്പുറം, കണ്ണൂർ, ഇടുക്കി പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഓഫീസുകളിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ, അക്കൗണ്ട്‌സ് ഓഫീസർ എന്നീ തസ്തികകളിലേക്കും അന്യത്രസേവന വ്യവസ്ഥയിലും കരാർ അടിസ്ഥാനത്തിലും അപേക്ഷ ക്ഷണിച്ചു.

ഡയറക്ടർ (ടെക്‌നിക്കൽ) തസ്തികയിൽ തിരുവനന്തപുരത്ത് ഒരു ഒഴിവുണ്ട്. ബി.ടെക് (സിവിൽ) അല്ലെങ്കിൽ ബി.ടെക് (മെക്കാനിക്കൽ) പാസായവർ ആയിരിക്കണം. 12 വർഷം ജലവിതരണ മേഖലയിൽ ഡിസൈനിങ് അല്ലെങ്കിൽ നിർവഹണം ചെയ്തിട്ടുള്ള പ്രവൃത്തിപരിചയവും വേണം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/ജലവിതരണ മേഖലയിലുള്ള പ്രവർത്തിപരിചയം അഭികാമ്യം. സർക്കാർ / അർധ സർക്കാർ / മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ സൂപ്രണ്ടിംഗ് എൻജിനിയർ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

ഡെപ്യൂട്ടി ഡയറക്ടർ (പ്രോജക്ട് ഫിനാൻസ്) തസ്തികയിലും ഒരു ഒഴിവുണ്ട്. തിരുവനന്തപുരത്താണ് ഒഴിവ്. 8 വർഷം ഫിനാൻഷ്യൽ മാനേജ്മെന്റ് മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. വിദേശ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന വികസന പദ്ധതികളിൽ കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക/അക്കൗണ്ട്സ് പരിപാലനത്തിലുള്ള 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. സർക്കാർ / അർദ്ധസർക്കാർ / മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിൽ അണ്ടർ സെക്രട്ടറി തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

റീജിയണൽ പ്രോജക്ട് ഡയറക്ടർ തസ്തികയിൽ കണ്ണൂർ, മലപ്പുറം ജില്ലാകളിലായി രണ്ട് ഒഴിവുണ്ട്. 10 വർഷം ഗ്രാമീണ വികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ ജോലി ചെയ്തിട്ടുള്ള പ്രവൃത്തി പരിചയമാണ് യോഗ്യത. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/പ്രോജക്ട് മാനേജ്മെന്റ് എന്നിവയിലുള്ള 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം.സർക്കാർ/ അർദ്ധസർക്കാർ/ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിൽ സീനിയർ എക്സിക്യൂട്ടീവ് എഞ്ചിനീയർ/ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണർ എന്നീ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ കണ്ണൂർ, മലപ്പുറം ജില്ലകളിലായി രണ്ട് ഒഴിവുണ്ട്. അക്കൗണ്ട്സ് വിഭാഗത്തിൽ 8 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. വിദേശ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന വികസന പദ്ധതികളിൽ കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക / അക്കൗണ്ട്സ് പരിപാലനത്തിലുള്ള 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. സർക്കാർ / അർദ്ധസർക്കാർ / മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ അക്കൗണ്ട്സ് ഓഫീസർ (ഫിനാൻസ് ഡിപ്പാർട്ട്മെന്റ്) തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

സീനിയർ എഞ്ചിനീയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. ബി.ടെക് (സിവിൽ) അല്ലെങ്കിൽ ബി.ടെക് (മെക്കാനിക്കൽ) പാസ്സായവർക്ക് അപേക്ഷിക്കാം. 7 വർഷം ജലവിതരണ മേഖലയിൽ ഡിസൈനിങ്ങ് അല്ലെങ്കിൽ നിർവ്വഹണം ചെയ്തിട്ടുള്ള പ്രവൃത്തി പരിചയം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള ജലവിതരണ മേഖലയിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം.

IEC സ്പെഷ്യലിസ്റ്റിന്റെ ഒരു ഒഴിവിലും കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. സയൻസ് / എൻവയോൺമെന്റൽ സയൻസ്/ എച്ച്.ആർ.ഡി / എൻവയോൺമെന്റൽ എഞ്ചിനീയറിംഗ്/ സോഷ്യൽ വർക്ക് / സോഷ്യൽ സയൻസ് / ജേർണലിസം എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം ഉള്ളവർ ആയിരിക്കണം. 3 വർഷം വിവിധ പരിശീലനങ്ങൾ നടത്തിയുള്ള പരിചയം, ഹെൽത്ത് ഡിസൈനിങ്ങ്, റൂറൽ ഡെവലപ്മെന്റ് / ഗ്രാമീണ ജലവിതരണ പദ്ധതികളിൽ ജോലി ചെയ്തിട്ടുള്ള പ്രൃത്തി പരിചയം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള ജലവിതരണ മേഖലയിലുള്ള 2 വർഷത്തെ പ്രവർത്തി പരിചയം / കപാസിറ്റി ബിൽഡിങ്ങ്, ജലവിതരണ പദ്ധതികളിൽ 2 വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. കൂടുതൽ വിവരങ്ങൾക്ക് www.jalanidhi.kerala.gov.in..

തിരുവനന്തപുരം: വിജ്ഞാനതൊഴിൽ മേഖലയിൽ ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം പേർക്ക് തൊഴിൽലഭ്യമാക്കുന്ന പദ്ധതിയുമായി നോളജ് ഇക്കോണമി മിഷൻ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. പദ്ധതിക്കു കീഴിൽ രജിസ്റ്റർ ചെയ്ത 472 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്കാണ് യോഗ്യതയ്ക്കും അഭിരുചിക്കുമനുസരിച്ചുള്ള തൊഴിൽ ലഭിക്കുക. ‘എന്റെ തൊഴിൽ എന്റെ അഭിമാനം 2.0’ എന്ന പദ്ധതി ജൂലൈയിൽ ആരംഭിച്ചു. 2024 മാർച്ച് 31 ന് മുമ്പ് എല്ലാ ജില്ലകളിലും നൈപുണ്യ പരിശീലനവും തൊഴിൽ മേളകളും നടത്തി ഉദ്യോഗാർഥികളെ തൊഴിലിലേക്കെത്തിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളിലെ തൊഴിൽക്ലബിൽ അംഗങ്ങളായിട്ടുള്ളവർക്കാണ് പദ്ധതിക്കു കീഴിൽ തൊഴിലവസരങ്ങൾ ലഭ്യമാകുക.

വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തൊഴിലന്വേഷകരെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ച് തൊഴിൽ ക്ലബ്ബുകൾ രൂപീകരിച്ചാണ് പദ്ധതിയുടെ നടത്തിപ്പ്. ഉദ്യോഗാർഥികളുടെ അഭിരുചിയും ആഭിമുഖ്യവും മനസിലാക്കി ആവശ്യാനുസരണം കരിയർ കൗൺസിലിങ്, പേഴ്സണാലിറ്റി ഡെവലപ്മെന്റ് ട്രെയിനിങ്, വർക്ക് റെഡിനസ് പ്രോഗ്രാം, റോബോട്ടിക് ഇന്റർവ്യൂ, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അളക്കുന്നതിനുള്ള ഇംഗ്ലീഷ് സ്‌കോർ ടെസ്റ്റ് തുടങ്ങിയ സേവനങ്ങളിലൂടെ തൊഴിൽ സജ്ജരാക്കി തൊഴിൽമേളകളിലും ഇന്റർവ്യൂകളിലും പങ്കെടുപ്പിച്ച് ഓഫർ ലെറ്റർ ലഭ്യമാക്കുന്നതുവരെയുള്ള പ്രവർത്തനങ്ങളാണ് മിഷൻ നടത്തുക.

തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ ഐ ടി ഐ / ഡിപ്ലോമ / പ്ലസ്ടുവോ അതിനു മുകളിലോ യോഗ്യതയുള്ള DWMSൽ രജിസ്റ്റർ ചെയ്തവരെയാണ് പരിശീലനം നൽകി തൊഴിലിന് സജ്ജരാക്കുന്നത്. റിമോർട്ട് വർക്കുകൾ, ഫ്രീലാൻസ് ജോലികൾ, വർക്ക് ഓൺ ഡിമാൻഡ് ജോലികൾ, പാർട്ട് ടൈം ജോലികൾ ഉൾപ്പെടെ നവലോക തൊഴിലുകൾ കണ്ടെത്തി അവ നേടുന്നതിനാവശ്യമായ പരിശീലനങ്ങൾ തൊഴിലന്വേഷകർക്ക് നൽകുകയും അതോടൊപ്പം തൊഴിൽ ദായകരുടെ ആവശ്യങ്ങൾക്കനുയോജ്യമായ തൊഴിൽസേനയെ ലഭ്യമാക്കാനും ഡിജിറ്റൽ പ്ലാറ്റ്ഫോം (DWMS) വഴി സാഹചര്യമൊരുക്കുകയും ചെയ്യും.

തിരുവനന്തപുരം: ഒഡെപെക്ക് മുഖേനെ കുവൈറ്റ് ആരോഗ്യ മേഖലയിലെ നിയമനത്തിനായി ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫിസിഷ്യൻ, കൺസൾട്ടന്റ്, സ്‌പെഷ്യലിസ്റ്റ്, സീനിയർ രജിസ്ട്രാർ, രജിസ്ട്രാർ എന്നീ തസ്തികകളിലേക്കാണ് നിയമനം. എം.ബി.ബി.എസ്, എം.ഡി, പി.എച്ച്.ഡി ആണ് അടിസ്ഥാന യോഗ്യതകൾ.

6 മുതൽ 15 വർഷം വരെയുള്ള പ്രവൃത്തിപരിചയം നിർബന്ധം. അപേക്ഷകർ 55 വയസിനു താഴെ പ്രായമുള്ളവരുമായിരിക്കണം. ആകർഷകമായ ശമ്പളം, താമസസൗകര്യം എന്നിവ കൂടാതെ വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവർ ബയോഡേറ്റ, പാസ് പോർട്ടിന്റെ പകർപ്പ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 25 ന് മുമ്പ് kuwait@odepc.in എന്ന ഇമെയിലിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.in, 0471-2329440/41/42/43/45, 7736496574.

തിരുവനന്തപുരം: തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കൊമേഴ്സ്യൽ പ്രാക്ടീസ് ബ്രാഞ്ചിൽ ഒഴിവുള്ള തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഇൻസ്ട്രക്ടർ ഇൻ കൊമേഴ്സ്, ഇൻസ്ട്രക്ടർ ഇൻ ഷോർട്ട്ഹാൻഡ് എന്നീ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 26 ന് രാവിലെ 10 മണിക്ക് നടക്കും.

രണ്ട് തസ്തികകൾക്കും ഫസ്റ്റ് ക്ലാസോടെ റഗുലർ ബി.കോം, കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതം പ്രിൻസിപ്പൾ മുൻപാകെ ഹാജരാകണം.

തിരുവനന്തപുരം: കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. ബോട്ടണി/പ്ലാന്റ് സയൻസിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത.

മുള തിരിച്ചറിയൽ, ഫീൽഡ് പര്യവേക്ഷണം, ഡാറ്റ പ്രോസസിംഗ് എന്നിവയിലെ അറിവ് അഭിലഷണീയ യോഗ്യതയാണ്. കാലാവധി ജനുവരി 12 വരെ. പ്രതിമാസം 19000 രൂപയാണ് ഫെല്ലോഷിപ്പ്. 2023 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് 3 വർഷവും ഇളവുണ്ട്. ഉദ്യോഗാർഥികൾക്ക് ജൂൺ 29 ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം.

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ആഗസ്റ്റിൽ നടത്തുന്ന വയർമാൻ പരീക്ഷയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ https://samraksha.ceikerala.gov.in മുഖേന സമർപ്പിക്കണം. വെബ്‌സൈറ്റിൽ ‘Create Account’ എന്ന menu എടുത്ത് രജിസ്റ്റർ ചെയ്ത ശേഷം ‘Applications’ എന്ന മെനുവിൽ ‘Application for Wireman Permit’ തെരെഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കണം. 560 രൂപ ഓൺലൈനായി അപേക്ഷയോടൊപ്പം ഫീസ് അടയ്ക്കണം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 15.