ലൈബ്രേറിയൻ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ നിയമനം

മലപ്പുറം: നിലമ്പൂർ ഐ.ജി.എം.ആർ സ്‌കൂളിൽ ലൈബ്രേറിയൻ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ലൈബ്രറി സയൻസിൽ ബിരുദം, കമ്പ്യൂട്ടറൈസഡ് ലൈബ്രറിയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് ലൈബ്രേറിയൻ തസ്തികയിലേക്കുള്ള യോഗ്യത. പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും കഴിവുമുള്ളവർക്ക് മുൻഗണന ലഭിക്കും. യോഗ്യരായ 25നും 45നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ നിലമ്പൂർ ഐ.ടി.ഡി പ്രൊജക്ട് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. പ്രതിമാസം 22,000 രൂപ ഹോണറേറിയം ലഭിക്കും.

കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി, തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/ കെ.ജി.സി ഇ/ വി.എച്ച്.എസ്.ഇ വിജയം, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ടൈപ്പിങ് അറിയുന്നവർക്കും പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും കഴിവുമുള്ളവർക്കും മുൻഗണനയുണ്ട്. യോഗ്യരായ 25നും 45നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ നിലമ്പൂർ ഐ.ടി.ഡി പ്രൊജക്ട് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. പ്രതിമാസം 19950 രൂപ ഹോണറേറിയം ലഭിക്കും. ഫോൺ: 04931 224194, 04931 220194, 04931 220315. അപേക്ഷ നൽകേമ്ട അവസാന തീയതി: ജൂൺ 30.